India National

കോലാലംപൂരില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് വിമാനങ്ങളിലായി നാട്ടിലെത്തിച്ചു

185 വിദ്യാർഥികളെയാണ് ആദ്യം വിശാഖപട്ടണത്ത് എത്തിച്ചത്. മലയാളികളടക്കമുള്ള 240 യാത്രക്കാരെ ഡൽഹിയിലേക്ക് രാത്രി 10.40ഓടെ മറ്റൊരു എയർ ഏഷ്യാ വിമാനത്തിൽ എത്തിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ കോലാലംപുർ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി. വിശാഖപട്ടണത്തും ഡൽഹിയിലുമായാണ് ഇവരെ എത്തിച്ചത്. കോലാലംപൂരിൽ മലയാളികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മീഡിയവണാണ്. യാത്രാവിലക്കിനെ തുടർന്ന് കുടുങ്ങി കിടന്നവരെ രണ്ട് വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. 185 വിദ്യാർഥികളെയാണ് ആദ്യം വിശാഖപട്ടണത്ത് എത്തിച്ചത്. മലയാളികളടക്കമുള്ള 240 യാത്രക്കാരെ […]

India Kerala National

സി.ബി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു; സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്‍ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

സിബിഎസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റാന്‍ കേന്ദ്ര നിര്‍ദേശംസിബിഎസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം. മാർച്ച് 31 ന് ശേഷം പരീക്ഷകള്‍ പുനക്രമീകരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെക്കാനും നിര്‍ദ്ദേശം കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മാര്‍ച്ച് 19 മുതല്‍ 31 വരെ ഉള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സി.ബി.എസ്‍.സി അറിയിച്ചു. അതേസമയം, എസ്.എസ്.എൽ.സി പരീക്ഷയിൽ […]

India National

ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 166 ആയി

മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ സന്ദര്‍ശിച്ചെത്തിയ 23 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 166 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. 17 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. തെലങ്കാനയിൽ ഇൻഡോനേഷ്യയിൽ നിന്ന് എത്തിയ ഏഴ് പേർക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും […]

India National

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചരുടെ എണ്ണം 150 കടന്നു

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ബംഗളൂരുവിലാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ലക്‌നൗവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും വൈറസ് ബാധ കണ്ടെത്തി. കരസേനയിൽ കൊവിഡ് സ്ഥിരീകരിച്ചത്തോടെ ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാന്മാര നിരീക്ഷണത്തിലേയ്ക്ക് മാറ്റി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 124 ഇന്ത്യക്കാർക്കും, 25 വിദേശികൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ […]

India Kerala National

കൊവിഡ് 19; കേരളത്തെ അഭിനന്ദിച്ച് സുപ്രിംകോടതി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു വയസ് മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതിയെ അഭിനന്ദിച്ച് സുപ്രിംകോടതി. കുട്ടികൾക്ക് വീടുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നതിനെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പ്രകീർത്തിച്ചത്. മറ്റ് സംസ്ഥാനങ്ങൾ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു. ഒരാഴ്ചയ്ക്കകം കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ചെറിയ കുട്ടികൾക്ക് […]

Kerala National

ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലമാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെൻട്രൽ എക്സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്പെഷ്യൽ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ റെയിൽവേയും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്.

India National

കൊവിഡ് 19; വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറാനില്‍ മാത്രം 255 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രവിദേശകാര്യമന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. ലോകത്തെ ഏഴു രാജ്യങ്ങളിലായാണ് കൊവിഡ് ബാധിതരായ ഇന്ത്യാക്കാരുള്ളതെന്നാണ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയ ഷിയാ വിഭാഗത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ 12 ഇന്ത്യാക്കാര്‍ക്കാണ്. ഇറ്റലിയില്‍ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ഓരോരുത്തരും വീതം കൊവിഡ് […]

India National

അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​രി​ച്ചത് 26 പേ​ർ

അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 26 പേ​ർ മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യി. അ​സു​ഖ​ങ്ങ​ൾ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നും രാ​ജ്യ​സ​ഭ​യില്‍ അ​ദ്ദേ​ഹം പറഞ്ഞു. അസം സ​ർ​ക്കാ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്, 2020 ഫെ​ബ്രു​വ​രി 27 വ​രെ 799 ത​ട​വു​കാ​രെ സം​സ്ഥാ​ന​ത്തെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 26 പേ​ർ ത​ട​ങ്ക​ലി​ൽ മ​രി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 2017 ൽ ​ആ​റ്, 2018 ൽ ​ഒ​മ്പ​ത്, 2019 ൽ 10, ​ഈ വ​ർ​ഷം ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് […]

India National

ലഡാക്കില്‍ സൈനികന് കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി

രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി .മഹാരാഷ്ട്രയിൽ മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു.രാജ്യത്ത് ആദ്യമായി ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയത് ഇന്ന് മുതൽ നിലവിൽ വരും 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പശ്ചിമ ബംഗാളിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു. ലഡാക്കിൽ ഒരു സൈനികന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാൾക്കൊപ്പം ജോലി ചെയ്ത […]

India National

മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് ഇന്ന് കോടതി പരിഗണിക്കും

മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ എതിര്‍കക്ഷി ഹാജരാകാത്ത സാഹചര്യത്തില്‍ ഹരജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് ഇന്നലെ കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വിമത എം.എല്‍.എമാരും, തങ്ങളുടെ പതിനാറ് എം.എല്‍.എമാരെ പിടികൂടിയിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.