ഇതിനിടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തലവൻ കെ.എസ് ദത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചത് ഭരണതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിൽ ഒറ്റ ദിവസം മൂവായിരത്തിലധികം പേർക്ക് കോവിഡ്. രോഗികളുടെ എണ്ണം 85,000 കടന്നതോടെ മഹാരാഷ്ട്ര ചൈനയെ മറികടന്നു.കേന്ദ്ര വാർത്ത വിനിമയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് ബാധ രണ്ടരലക്ഷം കടന്നു കുതിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. […]
National
രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് മുതൽ; സംസ്ഥാനങ്ങള്‍ക്ക് ആശങ്ക
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മഹാരാഷ്ട്ര ഒരു ഇളവും നടപ്പാക്കില്ല. മൂന്ന് ഘട്ടങ്ങളായുള്ള ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് മുതൽ രാജ്യത്ത് നിലവിൽ വരും. സംസ്ഥാനങ്ങൾ ഇളവുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ നൽകുന്നതോടെ രോഗ വ്യാപനം വര്‍ധിക്കുമോ എന്ന ആശങ്ക പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ ഇന്ന് മുതൽ […]
ഷോപ്പിയാനില്‍ കൊല്ലപ്പെട്ട 5 പേർ ഹിസ്ബുൾ തീവ്രവാദികളാണെന്ന് സൈന്യം
ഇന്നലെ രാവിലെ മുതൽ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത് ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷ സേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 പേർ ഹിസ്ബുൾ തീവ്രവാദികളാണെന്ന് സൈന്യം. ഇന്നലെ രാവിലെ മുതൽ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്. ഷോപ്പിയാനിൽ റെബാനിൽ ഇന്നലെ രാവിലെ മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത് . തിരച്ചിലിനിടെ തീവ്രവാദികളുടെ താവളം സൈന്യം കണ്ടെത്തുകയായിരുന്നു. ഇവിടെ ആറ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്നായിരുന്നു സൈന്യത്തിലെ ആദ്യം ലഭിച്ച രഹസ്യ […]
ആനയുടെ മരണം പോലും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നു
”ഹിറ്റ്‌ലര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായി ജൂതരെയാണ് പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയില്‍ മുസ്‌ലിംകളാണ് ബലിയാടുകള്‍…” ദ വീക്കില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പടക്കം അടങ്ങിയ പൈനാപ്പിള്‍ കഴിച്ച് ഒരു ഗര്‍ഭിണിയായ കാട്ടാന കേരളത്തില്‍ ചെരിഞ്ഞു. ഇതിന് പിന്നാലെ ചില രാഷ്ട്രീയക്കാര്‍ വിഷയം ഏറ്റെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം തുടങ്ങി. തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തെ കൊറോണ വൈറസ് വ്യാപിച്ചതുമായി ചേര്‍ത്ത് നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്ന […]
സ്വകാര്യ ആശുപത്രി ബില്ലിന് പരിധി വെച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7,500 രൂപയും ഐ.സിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക… സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കുള്ള ചിലവിന് പരിധി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതിദിനം രോഗികളില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന തുകയുടെ പരിധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് നടപടി. ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7500 രൂപയും ഐ.സിയുകളില്‍ പരമാവധി 15000 രൂപയുമാണ് കോവിഡ് […]
ഇന്ത്യയില്‍ ലോക്ഡൌണ്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി
സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ രാജ്യങ്ങളിൽ ലോക്ഡൌൺ എങ്ങനെ ഗുണം ചെയ്തുവെന്നും ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്നും കാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്ത് രാഹുൽ ഇന്ത്യയിലെ ലോക്ഡൌൺ പരാജയമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടപ്പിലാക്കിയ ലോക്ഡൌൺ എങ്ങനെ ഗുണം ചെയ്തുവെന്നും ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്നും കാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുൽ കേന്ദ്ര സർക്കാരിന്‍റെ പിടിപ്പുകേടിനെ വിമർശിക്കുന്നത്. മാർച്ച് 25 മുതലാണ് രാജ്യം മുഴുവൻ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്. ആ ഘട്ടത്തിൽ […]
രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 273 മരണം
ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത് രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9851 കോവിഡ് കേസുകളും 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,26770 ഉം മരണം 6348 ഉം കടന്നു. ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത്. പ്രതിദിനം, 10,000 ഓളം പേർക്ക് രോഗം […]
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു
പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറൻ്റയിനിൽ പോകാൻ നിർദ്ദേശം നൽകി രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 കേസുകളും 260 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം മുപ്പതായി. കേന്ദ്ര പ്രതിരോധ സെക്രട്ടറിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായത്. ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ റിപ്പോ൪ട്ട് ചെയ്തത് ആയിരത്തിലധികം കേസുകളാണ്. അഞ്ച് മരണങ്ങളും റിപ്പോ൪ട്ട് […]
ഡൽഹിയിൽ കോവിഡ് ബാധിതർ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം
സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത് ഡൽഹിയിൽ കോവിഡ് ബാധിതർ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി ആരോപണം. സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി വ്യക്തമാക്കി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത്. കുടുംബാംഗങ്ങളുടെ പരിശോധന വൈകുന്നതായും അമർ പ്രീത് ആരോപിച്ചു.ആരോപണത്തിന് പിന്നാലെ ഡൽഹി സർക്കാർ പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി. സൗത്ത് ഡൽഹി ഗ്രേറ്റർ […]
മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ പരാതി നൽകി
വലിയ വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത് മലപ്പുറത്തിനെതിരെ കടുത്ത വംശീയ വിദ്വേഷ പ്രചരണം നടത്തിയ ബിജെപി നേതാവും മുന്‍ എം.പിയുമായ മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ. പരാതി നൽകി. എസ്.ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളിയാണ് മനേക ഗാന്ധിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ […]











