India National

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി

രോഗികളുടെ എണ്ണം 20000 കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി ഉയർന്നു. അതേസമയം രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസം 9987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ […]

India National

ലോക്ക്ഡൗണില്‍ ലാഭം കൊയ്തത് പാര്‍ലെ ജി ബിസ്‌കറ്റ്

എന്നാല്‍ വില്‍പ്പന സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിറ്റുവരവാണ് മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങളിലായി കമ്പനി സ്വന്തമാക്കിയത്. ലോക്ഡൗണില്‍ രാജ്യത്തെ എല്ലാ രംഗവും തകര്‍ച്ച നേരിട്ടപ്പോള്‍ ലാഭം നേടിയത് ഒരു ബിസ്‌കറ്റ് കമ്പനി! പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്പനിയാണ് തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ ലോക്ഡൗണില്‍ സ്വന്തമാക്കിയത്. എന്നാല്‍ വില്‍പ്പന സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിറ്റുവരവാണ് മാര്‍ച്ച്, ഏപ്രില്‍ […]

India National

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു . ഇതിന് മറ്റൊരു കവിതയുമായി രാജ്നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ […]

India National

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഇന്ധന വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. മൂന്നു ദിവസം കൊണ്ട് പെട്രോളിന് 1.74 പൈസയുടെയും ഡീസലിന് 1.78 പൈസയുടെയും വര്‍ധവനാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയാണ് വില. ഡീസലിന് 71.17 രൂപയും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി […]

India National

അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള അതിഥി തൊഴിലാളികളുടെ കണക്കെടുക്കണം. ലോക്ഡൌണ്‍ ലംഘനത്തിന് എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലാളികളുടെ ലിസ്റ്റ് ഘട്ടം ഘട്ടമായി തയ്യാറാക്കണം ലോക്ക്ഡൌണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം മടങ്ങാന്‍ ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ കണക്കെടുക്കണമെന്നും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു. ലോക്ഡൌണ്‍ ലംഘനത്തിന് അതിഥിതൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി […]

India National

രാജ്യത്ത് ഗുരുതര സാഹചര്യം; 24 മണിക്കൂറിനിടെ 331 മരണം, തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗബാധിതര്‍ 9000 കടന്നു

9987 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം 2,66,598 ലക്ഷമാണ്. ഇതുവരെ 7466 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത് രാജ്യത്ത് പ്രതിദിന കോവിഡ് മരണനിരക്ക് ആദ്യമായി മുന്നൂറ് കടന്നു. 24 മണിക്കൂറിനിടെ 331 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായ നാലാം ദിവസവും രോഗബാധിതര്‍ 9000 കടന്നു. 9987 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം 2,66,598 ലക്ഷമാണ്. ഇതുവരെ 7466 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. രാജ്യത്ത് 1,29,917 പേർ നിലവിൽ […]

India National

‘അച്ഛന്‍റെ ഒരു വര്‍ഷത്തെ ശമ്പളം വേണ്ടിവന്നു അമേരിക്കയിലേക്കുള്ള എന്‍റെ വിമാന ടിക്കറ്റിന്’: സുന്ദര്‍ പിച്ചൈ

കോവിഡ് വ്യാപനം ലോകത്തെ പിടിച്ചുകുലുക്കുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സുന്ദർ പിച്ചൈ. “അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിന് എന്‍റെ അച്ഛന്‍റെ ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിക്കേണ്ടിവന്നു. ആ ടിക്കറ്റ് കൊണ്ട് എനിക്ക് സ്റ്റാൻഫോർഡിൽ പഠിക്കാന്‍ കഴിഞ്ഞു. അന്ന് ആദ്യമായിട്ടാണ് ഞാന്‍ വിമാനത്തില്‍ കയറിയത്. അമേരിക്കയില്‍ ജീവിക്കുക എന്നത് ഏറെ ചെലവേറിയ കാര്യമാണ്. വീട്ടിലേക്ക് ഫോൺ വിളിക്കാന്‍ ഒരു മിനിറ്റിന് 2 ഡോളറിൽ കൂടുതലായിരുന്നു”- അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ കോഴ്‌സ് പഠിക്കാന്‍ പോയപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് […]

India National

“അവസാനം മോദിക്ക് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കേണ്ടി വന്നു”; പരിഹാസവുമായി സോണിയ

മെയ്-ജൂണ്‍ മാസങ്ങളിലായി, എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നായിരുന്നു ആത്മനിർഭർ ഭാരതില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആത്മനിർഭർ ഭാരത് പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ‍ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയെ തന്നെ മോദിക്ക് ആശ്രയിക്കേണ്ടി വന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലേഖനമെഴുതി. കോവിഡ‍് പ്രതിസന്ധിക്കാലത്ത് ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി […]

India National

അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാം: അമിത് ഷായെ ട്രോളി രാഹുല്‍ ഗാന്ധി

അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ അതിര്‍ത്തികാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് […]

India National

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. 60 പൈസയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ റീട്ടെയില്‍ വിലയില്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത്. കോവിഡ് വ്യാപനത്തോടെ രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനങ്ങളിലെ സെസ്/വാറ്റ് വര്‍ധന ഇന്ധന വിലവര്‍ധനവില്‍ ഇക്കാലയളവില്‍ പ്രതിഫലിച്ചിരുന്നു. മെയ് മാസത്തില്‍ പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്‌സൈസ് […]