India National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തിലധികം വൈറസ് ബാധിതര്‍

ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ മരണ കണക്കാണ് രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9304 കോവിഡ് കേസും 260 മരണവുമാണ്. ആകെ രോഗികൾ 2.16 ലക്ഷവും മരണം സഖ്യ 6,075 ഉം ആയി.കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു […]

India National

തോക്ക് ചൂണ്ടി പൈലറ്റിനെ കൊള്ളയടിച്ചു; കവര്‍ച്ചക്ക് ശേഷം കുത്തിപരിക്കേല്‍പിച്ചു

ഡല്‍ഹിയില്‍ സ്പൈസ് ജെറ്റ് പൈലറ്റിനെ ഒരു സംഘം ആളുകള്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. ഇന്നലെ രാത്രി ഐഐടിക്ക് സമീപം ഫ്ലൈ ഓവറിലാണ് സംഭവം. 10 അംഗ സംഘത്തില്‍ ഒരാള്‍ പോവും മുന്‍പ് പൈലറ്റിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ക്യാപ്റ്റനായ യുവരാജ് തിവാതിയ ആണ് രാത്രി ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്. ഫരീദാബാദിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പൈലറ്റ്. അഞ്ച് ബൈക്കുകളിലായി എത്തിയ 10 പേര്‍ ഐഐടിക്ക് സമീപം കാര്‍ തടഞ്ഞു. […]

India National

രാജ്യത്ത് കോവിഡ് മരണം 6000 കടന്നു; രോഗികള്‍ രണ്ടേകാല്‍ ലക്ഷം

രാജ്യത്തെ കോവിഡ് മരണം 6000വും ആകെ രോഗികൾ 2.15 ലക്ഷവും കവിഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും നിയന്ത്രണാതീതമായിരിക്കുകയാണ് രോഗബാധ.ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാക്കി. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 9000 ലേക്ക് എത്തുകയാണ്. മൂന്നു ദിവസമായി 200ന് മുകളിലാണ് മരണം. രണ്ടാഴ്ചയായി 2000ന് മുകളിലാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവർ. ഇന്നലെ മാത്രം 122 മരണം. ആകെ രോഗികൾ 74,860 ഉം മരണം 2587 ഉം കടന്നു. ഡൽഹിയിൽ ഒരാഴ്ചയിൽ അധികമായി പ്രതിദിന രോഗബാധിതര്‍ […]

India National

കേന്ദ്ര പ്രതിരോധ സെക്രട്ടറി അ‍ജയ് കുമാറിന് കോവിഡ്

കേന്ദ്ര പ്രതിരോധ സെക്രട്ടറി അ‍ജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്‍റൈനിൽ പോകാൻ നിർദേശിച്ചു. മുൻകരുതലിന്‍റെ ഭാഗമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ് മന്ത്രാലയത്തിൽ എത്തിയേക്കില്ല. പ്രതിരോധ മന്ത്രാലയം അജയ് കുമാറിന്‍റെ സമ്പർക്ക പട്ടിക ശേഖരിക്കുകയാണ്. അജയ് കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്‍റെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. എന്നാല്‍ പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റെയ്സിന […]

India National

നിസർഗ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു

നിസർഗ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു. കാറ്റിന്‍റെ ഭീഷണി ഇന്ന് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിൽ കാറ്റിനെ തുടർന്നുള്ള അപകടങ്ങളിൽ 3 പേർ മരിച്ചു. മുംബൈ നഗരത്തിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ ആളപായം ഇല്ലെങ്കിലും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.നിരവധി റോഡുകളും വീടുകളും തകർന്നു. വൈദ്യുതി – ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അറിയിച്ചു. മുംബൈയിൽ നിന്നുള്ള വിമാന സർവീസുകൾ തുടങ്ങി. മഹാരാഷ്ട്ര തീരത്തെത്തിയ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു .65 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്. അഹ്മദ് നഗർ, നാസിക് […]

India National

വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലെത്തിക്കും

വായ്പ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും. ബ്രിട്ടനില്‍ നിന്ന് വിജയ് മല്യയെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആർതർ റോഡ് ജയിലിലാകും മല്യയെ പാർപ്പിക്കുക. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി കഴിഞ്ഞ മെയ് 14-ന് ബ്രിട്ടൻ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത് സിബിഐ, എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ബ്രിട്ടനിൽ നിന്ന് മല്യയെ മുംബൈ വിമാനത്താവളത്തിലെത്തിക്കുക.അവിടെ വെച്ച് മെഡിക്കല്‍ സംഘം […]

India National

വൻതോതിൽ ചൈനീസ് സൈനികർ അതിർത്തി കടന്നു; സ്ഥിരീകരിച്ച് രാജ്‌നാഥ് സിങ്

ഇന്ത്യ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും – രാജ്നാഥ് സിങ് ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതിർത്തി എവിടെയാണെന്ന […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു: രോഗമുക്തി നിരക്ക് 48 ശതമാനത്തിന് മുകളിലെന്ന് ആരോഗ്യ മന്ത്രാലയം

മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170ലധികമാണ്. ആകെ മരണം 5,800 കടന്നു. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. 119 കുടിയേറ്റ തൊഴിലാളികളടക്കം 348 പേ൪ക്കാണ് യുപിയിൽ മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയിൽ 25 പേ൪ക്ക് കോവിഡ് […]

India National

‘അവന്‍റെ വേദന എനിക്ക് മനസ്സിലാവും’: മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖ്

കുഞ്ഞിനെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഈ കുഞ്ഞിനെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- എന്നാണ് […]

India National

എവിടെ സ്മൃതി ഇറാനി; അമേഠിയില്‍ വ്യാപക പോസ്റ്ററുകള്‍

കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്ററുകള്‍. കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്ററുകള്‍. അമേഠിയില്‍ എംപിയായ ശേഷം ഏതാനും മണിക്കൂറുകള്‍ മാത്രമെ സ്മൃതി ഇറാനി മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചുള്ളൂവെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശവുമായി യുപി കോണ്‍ഗ്രസ് രംഗത്ത് എത്തി. കോവിഡ് എന്ന മഹാമാരിയില്‍ അമേഠിയിലെ ജനങ്ങള്‍ പതറി നില്‍ക്കുമ്പോള്‍, നിങ്ങളെ കണ്ടില്ലെന്ന് ഞങ്ങള്‍ പറയില്ല, ഞങ്ങള്‍ […]