National

ഇന്ത്യാ – ചൈന സംഘര്‍ഷം: ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ

ഇന്ത്യാ – ചൈന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു. We're concerned about reports of violence&deaths at Line of Actual Control between India&China & urge both sides to exercise maximum restraint. We take positive note of reports that 2 countries have engaged to deescalate the situation:Associate Spox of United Nations […]

India National

ഇന്ത്യ– ചൈന സംഘർഷത്തില്‍ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായി. ഇന്ത്യ – ചൈന സംഘർഷത്തിൽ 20 ജവാന്‍മാർ വീരമൃത്യു വരിച്ചെന്ന് സൈന്യം വ്യക്തമാക്കി. മരണസഖ്യ ഉയരാനിടയുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള […]

National

പതിനൊന്നാം ദിവസവും രക്ഷയില്ല; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്. തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയത്. രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു അന്താരാഷ്ട്ര വിപണിയിൽ […]

India National

‘ദുര്‍ബലനായ പ്രധാനമന്ത്രി’; ട്വിറ്ററില്‍ ട്രന്‍ഡിംഗായി ഹാഷ് ടാഗ്

സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്റര്‍ ഹാഷ്ടാഗ്. വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍ അഥവാ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്. Dear PM,Silence is not acceptable anymore, you will have to speak up.#WeakestPMModi pic.twitter.com/5rTnFlAqig — Congress (@INCIndia) June 16, […]

India National

കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി

ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാക്കും. കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലാണ്. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ പ്രതിരോധ നടപടികളെക്കുറിച്ച് ലോകം സംസാരിക്കുകയാണ്. കോവിഡ് വ്യാപനം തടഞ്ഞാല്‍ മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ […]

India National

കോവിഡ് ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ വ്യാജപ്രചാരണം: കണ്ണൂരില്‍ എയര്‍ഇന്ത്യ ജീവനക്കാരനെതിരെ കേസ്

രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കണ്ണൂരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കോവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ എയര്‍ഇന്ത്യ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷവും രോഗമില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്. കഴിഞ്ഞ 29നാണ് എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. […]

India National

കോവിഡ് ഉയര്‍ന്ന മരണനിരക്ക്; ‘ഗുജറാത്ത് മോഡല്‍’ പുറത്തായെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് ഗുജറാത്തിലെ ഉയര്‍ന്ന മരണനിരക്ക് സംബന്ധിച്ച ബി.ബി.സി ന്യൂസ് പങ്കുവെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ജാര്‍ഖണ്ഡ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് പങ്കുവെച്ചാണ് ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഗുജറാത്തിലാണ് ഉയര്‍ന്ന കോവിഡ് മരണനിരക്ക്. […]

India National

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. During de-escalation process in Galwan Valley, a violent face-off took place last night with casualties. […]

National

തുടർച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയിൽ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി വില വർധിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോൾ ജനത്തിന്‍റെ നടുവൊടിക്കുന്ന രീതിയിലാണ് ഇന്ധന വിലയുടെ കുതിപ്പ്. […]

India National

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്: രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം കേരളം മുന്നോട്ടുവെക്കും

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൌണ്‍ ഇളവുകളെകുറിച്ചും ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ […]