National

ഇന്ത്യ – ചൈന ചർച്ച പരാജയം: ഗല്‍വാന്‍ താഴ്‍വരയില്‍ നിന്ന് ഇരുരാജ്യങ്ങളും ഉടന്‍ പിന്മാറില്ല

ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരും. ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല. എന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണയിലെത്തി. ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി […]

India National

രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി

കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതൽ രോഗ പരിശോധന നടത്താനും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ലോക് ഡൗൺ പുനസ്ഥാപിക്കുമെന്ന വാർത്ത പ്രധാനമന്ത്രി നിഷേധിച്ചു. ലോക്ഡൗൺ സംബന്ധിച്ച അഭ്യൂഹങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇങ്ങനെ ആവശ്യപ്പെട്ടത്. […]

National

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം, ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യുഎന്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി വിവിധ നയതന്ത്ര വിദഗ്ധരും രംഗത്തെത്തി. ഗ​ൽ​വാ​ൻ താ​ഴ്​​വ​ര​യി​ലെ കഴിഞ്ഞ ദിവസമുണ്ടായ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെയാണ് വിഷയത്തില്‍ […]

National

തുടര്‍ച്ചയായ 12ആം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ 12ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് […]

India National

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണം; സുപ്രീം കോടതി

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷി​ത​ത്വ​വും ശ​മ്പ​ള​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​രു​ഷി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഒ​രാ​ഴ്ച ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷി​ത​ത്വ​വും ശ​മ്പ​ള​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് […]

Kerala National

സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം തുടങ്ങി; സന്നാഹങ്ങൾ ശക്തമാക്കാൻ ഇന്ത്യൻ സൈന്യം

ഇന്ത്യ -ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നയതന്ത്രതലത്തിൽ ഇന്ത്യ ചർച്ചകൾ സജീവമാക്കി പ്രശ്‌നം പരിഹരിക്കാനുളള നീക്കവും തുടരുകയാണ്. ജൂൺ 19ന് അതിർത്തി പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ അതിർത്തി പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട […]

India National

പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്താണ് നടന്നതെന്ന് അറിയണം: രാഹുല്‍ ഗാന്ധി

എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ​ ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതേക്കുറിച്ചു പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് […]

India National

സർജിക്കൽ സ്‌ട്രൈക്ക് പാകിസ്താനെതിരെ മാത്രമോ? സർക്കാറിനെ ചോദ്യം ചെയ്ത് മുൻ ബി.ജെ.പി കേന്ദ്രമന്ത്രി

‘വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല…’ എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്. കിഴക്കൻ ലഡാക്കിൽ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്‌വന്ത് സിൻഹ. ബി.ജെപി മുൻ ദേശീയ വൈസ് പ്രസിഡണ്ടും, വാജ്‌പെയ് മന്ത്രിസഭയിൽ അംഗവുമായിരുന്ന സിൻഹ ട്വിറ്ററിലൂടെയാണ് കേന്ദ്രത്തെ വെല്ലുവിളിച്ചത്. ‘ഒരു കമാൻഡിങ് ഓഫീസറടക്കമുള്ള നമ്മുടെ 20 ധീരജവാന്മാരുടെ മരണത്തിന്, ടിബറ്റിലെ ചൈനീസ് […]

India National

കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിങ് ഓഫീസറും, നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരം

ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്ന് സൂചന. ചൈനീസ് സൈന്യത്തിന്‍റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടൻ പുറത്തുവിട്ടേക്കും. നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നാണ് റിപ്പോ൪ട്ടുകൾ. നിലവിൽ സംഘ൪ഷം ലഘൂകരിക്കാൻ നിയന്ത്രണ രേഖയിൽ നീക്കങ്ങൾ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ […]

National

തമിഴ്നാട് മുഖ്യമന്ത്രിയുടെ പിഎ കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്പെഷ്യല്‍ പിഎ കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 528 പേരാണ് മരിച്ചത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തുടരുകയാണ്. ജൂണ്‍ 12നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദാമോദരനെ രാജീവ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചു പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിലെ 127 പേര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും […]