സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത് കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനിൽ 5 ഉം പുൽവാമയിൽ 3 ഉം ഭീകരരെയാണ് വധിച്ചത്. സൈന്യവും പൊലീസും സംയുക്തമായി സമീപ മേഖലകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ ഏറ്റുമുട്ടലാണ് അതിർത്തി മേഖലകളിൽ നടക്കുന്നത്. അതിനാൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ് സൈന്യവും പൊലീസും. അത്തരമൊരു തിരച്ചിലിനിടയിലാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടലുണ്ടായത്. മുനന്ദിൽ വച്ച് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ […]
National
രാഹുല്‍ ഗാന്ധിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍; ആഘോഷങ്ങൾ ഇല്ല, ദരിദ്രർക്ക് 50 ലക്ഷം ന്യായ് കിറ്റുകൾ
കോൺഗ്രസിൽ പദവികൾ ഇല്ലാതെ, മോദി സർക്കാരിനെതിരായ പോരാട്ടങ്ങളുടെ കുന്തമുനയായി തുടരുകയാണ് രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ ധീര യുവ ശബ്ദം രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ. കോൺഗ്രസിൽ പദവികൾ ഇല്ലാതെ, മോദി സർക്കാരിനെതിരായ പോരാട്ടങ്ങളുടെ കുന്തമുനയായി തുടരുകയാണ് രാഹുൽ ഗാന്ധി . കോവിഡ് പ്രതിസന്ധിയുടെയും സൈനികരുടെ ജീവത്യാഗത്തിന്‍റെയും പശ്ചാത്തലത്തിൽ ആഘോഷങ്ങൾ മാറ്റി വച്ച് ദുരിതമനുഭവിക്കുന്നവർക്കായി പരമാവധി സഹായങ്ങൾ എത്തിക്കാനാണ് തീരുമാനം. വികസിതവും പുരോഗമനാത്മകവും വിദ്വേഷങ്ങൾ ഇല്ലാത്തതുമായ നവഭാരതം സ്വപ്നം കാണുന്ന നേതാവ്, മലയാളികളുടെ വയനാട് എം.പി, നെഹ്റു […]
പരിക്കേറ്റത് 76 സൈനികര്‍ക്ക്, ആരെയും കാണാതായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം: ചർച്ച ഇന്നും തുടരും
സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഇന്ത്യ- ചൈന സൈനിക ചർച്ചകൾ ഇന്നും തുടരും. ഗൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക. സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഗൽവാൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് […]
ചൈനീസ് ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കരുത്; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി വ്യാപാരി സംഘടന
നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ്. സിനിമാ-കായിക താരങ്ങളോടാണ് ഇനിമുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്. ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം തുടരുന്ന അവസരത്തിലാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, മാധുരി […]
ചൈനീസ് കമ്പനിയുടെ 471 കോടിയുടെ കരാര്‍ റദ്ദാക്കി റെയില്‍വേ
പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്കുന്നത്. ഇതിനായുള്ള സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷന്‍ […]
ഇന്ത്യക്ക് രക്ഷാസമിതി താല്‍കാലികാംഗത്വം; നന്ദി അറിയിച്ച് പ്രധാനമന്ത്രി
2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു 021-22 കാലയളവിലേക്കുള്ള യുഎന്‍ രക്ഷാസമിതി താല്‍കാലികാംഗമായി ഇന്ത്യയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. 2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയോടൊപ്പം അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇതിന് മുമ്പ് […]
ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി
രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ച രക്തസാക്ഷികൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് രാഷ്ട്രപതി.പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു പ്രാപിച്ച ജവാൻമാർക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി. രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ച രക്തസാക്ഷികൾക്ക് മുന്നിൽ ശിരസ് നമിക്കുന്നുവെന്ന് രാഷ്ട്രപതി. പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷത്തിൽ മരണമടഞ്ഞ ജവാൻമാരുടെ മൃതദേഹങ്ങൾ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. കമാൻഡിംഗ് ഓഫീസറായ കേണൽ സന്തോഷ് ബാബുവിന്‍റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. […]
നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിന്? രാഹുല്‍ ഗാന്ധി
നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്. നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്. How dare China kill our UNARMED soldiers? Why were our soldiers sent UNARMED to martyrdom?pic.twitter.com/umIY5oERoV — Rahul Gandhi (@RahulGandhi) June 18, […]
സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ച
മേജര്‍ ജനറല്‍തല ച൪ച്ചയും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 22ന് യോഗം ചേരും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ച. മേജര്‍ ജനറല്‍തല ച൪ച്ചയും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 22ന് യോഗം ചേരും. മൂന്ന് രാഷ്ട്രങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേരുന്ന യോഗത്തിലാകും അതിര്‍ത്തി സംഘര്‍ഷവും ചര്‍ച്ചയാവുക. അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ പുനരാരംഭിച്ച ചർച്ചകൾ മേജർ തലത്തിലാണ് മുന്നോട്ടു പോകുന്നത്. ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമുഖം വരുന്നത്ത് […]
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,13, 445 ഉം മരണ സഖ്യ 5537 ഉം ആയി രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 2003 മരണം റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ പതിനൊന്നായിരത്തി തൊള്ളായിരത്തിമൂന്ന് ആയി. ആകെ രോഗ ബാധിതര്‍ മൂന്നര ലക്ഷത്തിലധികമാണ്. നിലവിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,55, 227 ഉം അസുഖം ഭേദമായവരുടെ എണ്ണം 1,86,935 ആയി. രോഗമുക്തി നിരക്ക് 53 ശതമാനമായി. കോവിഡ് വ്യാപനം തടയാൻ […]












