National

ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻ‌കൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം

ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം […]

National

ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത. ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഡൽഹി അതിർത്തികളിൽ ജാഗ്രത ശക്തമാക്കി. ബസുകള്‍, കാറുകള്‍, ടാക്സികള്‍ അടക്കമുള്ളവയില്‍ ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയേക്കാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കി. ആശുപത്രികളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ എല്ലാം നിരീക്ഷണം കര്‍ശനമാക്കി. ജമ്മു കശ്മീരിന്‍റെ […]

National

കുടുംബം പട്ടിണിയാവാതിരിക്കാന്‍ ശ്മശാന ജോലി: പ്ലസ്ടുകാരനെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തു

ലോക് നായക് ആശുപത്രിയിലെ സ്വീപ്പർ ജോലിയാണെങ്കിലും ദിവസേന മൂന്നോ അതിലധികമോ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം ഈ ചെറുപ്പക്കാരനാണ്. കുടുംബത്തിന്‍റെ ഭാരം ചുമലിലേറ്റി ശ്മശാന ജോലി ചെയ്യേണ്ടിവന്ന പ്ലസ്ടുകാരനെ സന്നദ്ധ സംഘടന ഏറ്റെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിലെ സീലമ്പൂർ സ്വദേശിയായ മുഹമ്മദ് ചാന്ദിനെയാണ് ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഏറ്റെടുത്തത്. കോവിഡ് കാലത്ത് പട്ടിണിയിലായി പോയ കുടുംബത്തെ സഹായിക്കാനാണ് മുഹമ്മദ് ചാന്ദ് ശ്മശാന ജോലി ഏറ്റെടുത്തത്. ഉമ്മയ്ക്ക് മരുന്നു വാങ്ങാനും സഹോദരങ്ങൾക്ക് സ്കൂൾ ഫീസ് അടക്കാനുമുള്ള പണം […]

India National

ഇരുട്ടടിക്ക് അവസാനമില്ല; 16ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്. തുടർച്ചയായ 16ആം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്. കോവിഡും ലോക്ക്ഡൌണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില […]

India National

‘ലോക്ക്ഡൗണ്‍ എന്നാല്‍ അടിയന്തരാവസ്ഥയല്ല’

ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പ്രതി പിടിയിലായി നിശ്ചിത സയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് […]

India National

അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് വ്യോമയാന മന്ത്രി

എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എപ്പോഴാണ് വിമാനസര്‍വീസ് പുനരാരംഭിക്കാനാവുക എന്നത് മറ്റു രാജ്യങ്ങളുടെ അനുമതിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനമായതിന് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാതലത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ മെയ് 25 മുതല്‍ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാനസര്‍വീസിന് അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസിന് […]

National

‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന്‍ ബലി നല്‍കിയതെന്തിന്‌ ?’

ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. THREAD: According to @PMOIndia […]

India National

24 മണിക്കൂറിനിടെ 375 മരണം; മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ്, രാജ്യത്തെ രോഗമുക്തി നിരക്ക് 54 ശതമാനം ആയി

ഡൽഹിയിൽ കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തത് നിർത്തലാക്കാൻ കഴിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,95, 048 ഉം മരണം 12,948 ഉം ആയി. രണ്ടു ലക്ഷത്തിലധികം പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കി. നിലവിൽ കോവിഡ് ചികിത്സയിലുള്ളവർ 1,68,209 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് […]

National

‘ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചു’; ശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചൈനയുടേ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു? ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി […]

India National

ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ്

ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു. “ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- […]