India National

മോദി അണ്‍ലോക്ക് ചെയ്തത് കൊറോണ വ്യാപനവും ഇന്ധന വിലയും: രാഹുല്‍ ഗാന്ധി

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ് കേസുകളും പെട്രോള്‍ വിലയും നിയന്ത്രണാതീമായി വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq — Rahul Gandhi (@RahulGandhi) June 24, 2020 ബുധനാഴ്ച രാജ്യത്തെ […]

India National

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു. ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു […]

India National

സിക്കിം അതിര്‍ത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന: തെളിവായി വീഡിയോ പുറത്ത്

വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലഡാകിന് പുറമെ സിക്കിമിലെ അതിർത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന. വാർത്താചാനലായ എൻഡിടിവിയാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്ത് വിട്ടത്. വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങൾ എപ്പോള്‍ മൊബൈലില്‍ പകർത്തിയതാണെന്നതില്‍ വ്യക്തതയില്ല. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിലടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത സൈനികുദ്യോഗസ്ഥർ തമ്മിൽ ചർച്ച […]

India National

വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു

അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ ഉദ്യോഗങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനും അമേരിക്ക കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കോവിഡ് ഭീതിയില്‍ ഒഴിപ്പിക്കല്‍ എന്ന പേരില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ അമേരിക്കയിലേക്ക് സാധാരണ സര്‍വീസ് നടത്തുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സമാനമായ അനുമതി ഇന്ത്യ നല്‍കുന്നില്ല. ഈ വിവേചനം […]

India National

രാജ്യത്ത് കോവിഡ് മരണം പതിനാലായിരം കടന്നു

ഏറ്റവും പുതിയ കണക്കനുസരിച്ച് 4 ലക്ഷത്തി നാല്‍പ്പതിനായിരത്തി 215 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് രാജ്യത്ത് ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം പതിനയ്യായിരത്തിലേക്ക്. മരണസംഖ്യ പതിനാലായിരം കടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 4 ലക്ഷത്തി നാല്‍പ്പതിനായിരത്തി 215 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണത്തിലുള്ള വർദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,933 പേർക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 312.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 4,40, 215 ആയി ഉയർന്നു. മരിച്ചത് 14,011 പേർ. ചികിത്സയിൽ കഴിയുന്നത് […]

India National

വീണ്ടും പ്രകോപനവുമായി നേപ്പാള്‍; ഗന്ധക് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ തടഞ്ഞു

പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ബീഹാർ സർക്കാര്‍ ഗന്ധക് അണക്കെട്ടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപന നീക്കവുമായി നേപ്പാള്‍. ബീഹാറിലെ ഗന്ധക് അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞു. പ്രളയ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ബീഹാർ സർക്കാര്‍ ഗന്ധക് അണക്കെട്ടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഴക്കാലത്തു നേപ്പാൾ ഭാഗത്തെ നദികളിലെ വെള്ളം ഒഴുകിയെത്തി ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതു തടയാൻ വർഷം തോറും അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. ഇത് ഈ വര്‍ഷം നേപ്പാള്‍ തടഞ്ഞുവെന്ന് ബീഹാര്‍ ജലവിഭവ മന്ത്രി […]

India National

ബംഗളൂരുവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളൂരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളുരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. കെ ആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, വിദ്യരണ്യപുര, […]

India National

24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം; ഗോവയില്‍ ആദ്യ കോവിഡ് മരണം

ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 3,870 പുതിയ രോഗികളുണ്ട്. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. […]

National

ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണം: മന്‍മോഹന്‍ സിംഗ്

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. വ്യാജ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച […]

India National

പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

രജൗരിയിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. അതിര്‍ത്തിയില്‍ പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലും രജൌറിരിയിലെ നൌഷാര സെക്ടറിലുമാണ് പാക് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 3.30ഓടെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങിയതെന്ന് സൈനിക വക്താവ് പറഞ്ഞു. ഈ മാസം ഈ പ്രദേശത്ത് നാല് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിനിടെ […]