11 ജില്ലകളിലായി പ്രതിദിനം 22,000ലധികം പരിശോധനകൾ നടത്താനാണ് പദ്ധതി. കോവിഡ് തീവ്രപരിശോധനക്കായി ഡൽഹിയിൽ ഇന്ന് മുതൽ സിറോ പരിശോധന തുടങ്ങും. വീടുകൾ തോറുമുള്ള പരിശോധനയും ഇന്ന് ആരംഭിക്കും. ഡൽഹിയിലെ രോഗബാധ വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രോഗികളുടെ എണ്ണത്തിൽ മുംബൈയെ മറികടന്ന സാഹചര്യത്തിലാണ് ഡൽഹിയിൽ രോഗ പരിശോധന ഊർജ്ജിതപ്പെടുത്തുന്നത്. വീടുകൾ തോറും കയറി ആളുകളെ പരിശോധിക്കുകയും രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കുകയുമാണ് പുതിയ പദ്ധതി. ഇതിനായി പല സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ആർ.ടി – പിസിആർ, ആൻറിജെൻ ടെസ്റ്റുകൾ […]
National
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15വരെ കേന്ദ്രം നീട്ടി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. എന്നാല്‍ ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിന് […]
ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 116 ആയി
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ മരിച്ചവരുടെ എണ്ണം 116 ആയി. ബിഹാറിൽ 92 ഉം യുപിയിൽ 24 ഉം പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാറുകൾ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. […]
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും. […]
അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ. ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം […]
ഗാല്‍വാന്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി: കോണ്‍ഗ്രസ് ഇന്ന് ഷഹീദോം കോ സലാം ദിവസ് ആചരിക്കും
രാവിലെ 11 മണി മുതൽ 12 വരെ മെഴുകുതിരി തെളിച്ച് ദേശീയ പതാകയുമേന്തി പ്രവർത്തകർ അണിനിരക്കും. സ്പീക്ക് അപ്പ് അവർ ജവാൻ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ കാമ്പയിനും നടത്തും. ഗാൽവാനിൽ ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കോണ്‍ഗ്രസ്സ് ഇന്ന് ഷഹീദോം കോ സലാം ദിവസ് ആചരിക്കും. രാവിലെ 11 മണി മുതൽ 12 വരെ മെഴുകുതിരി തെളിച്ച് ദേശീയ പതാകയുമേന്തി പ്രവർത്തകർ അണിനിരക്കും. സ്പീക്ക് അപ്പ് അവർ ജവാൻ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ കാമ്പയിനും നടത്തും. […]
‘വ്യാജമരുന്നിന്‍റെ വില്‍പന ഇവിടെ വേണ്ട’; പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. ‘കൊറോണില്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്’- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന്‍ വെച്ച് […]
ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്ന് ചൈന
ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും […]
ഇന്നും ഇന്ധനവില കൂട്ടി; ഡീസല്‍ വില 19 ദിവസം കൊണ്ട് വര്‍ധിപ്പിച്ചത് 10 രൂപയിലേറെ
19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു. ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും […]
സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കിന് കീഴില്‍
ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് […]












