National

ടിക്‍ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ നിരോധിച്ചു

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌‍ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, […]

India National

ഗണ്‍മാന് പിന്നാലെ തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു

തെലങ്കാനയില്‍ ആഭ്യന്തര മന്ത്രിയ്ക്ക് കോവിഡ്. ആഭ്യന്തരമന്ത്രി മഹമ്മൂദ് അലിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ സ്രവം പരിശോധനക്കായി എടുക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് കോവിഡ് ഫലം പുറത്തുവന്നത്. കുറച്ച് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്. 380 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം […]

India National

21 ബി എസ് എഫ് ജവാന്‍മ്മാര്‍ക്കുകൂടി കോവിഡ്

ബി എസ് എഫ്‌ ജവാന്‍മാരുടെ ഇടയിലും കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനിടെ 21 ജാവന്‍മ്മാര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള ജവാന്‍മ്മാരുടെഎണ്ണം എണ്ണം 305 ആയി.അതേസമയം ഇതുവരെ 655 ജവാന്മാര്‍ രോഗമുക്തരായി. വൈറസ് ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു . അതേസമയം ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ബിഎസ്‌എഫ് അധികൃതര്‍ വ്യക്തമാക്കി.

India National

24 മണിക്കൂറിനിടെ 19,459 പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ 5.48 ലക്ഷം

രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 16,475 പേരാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്. 24 മണിക്കൂറില്‍ 19459 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 380 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

India National

ഇന്ത്യ- ചൈന സംഘർഷം; നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണപ്പറക്കല്‍

ഇന്ത്യ- ചൈന അതിർത്തി സംഘർഷം മുറുകുന്നതിനിടയിലും പരസ്പര കൂടിയാലോചനകൾക്കുള്ള വർക്കിംഗ് സമിതി യോഗങ്ങൾ തുടരാൻ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും സൈനിക വിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് യോഗം. അതിനിടെ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തി. ഈ സാഹചര്യത്തിൽ ഇന്ത്യ മിസൈൽ കവചം തയ്യാറാക്കി. അതി൪ത്തിയിൽ 15000 സൈനികരെ കൂടി വിന്യസിച്ചു. വ൪ക്കിങ് മെക്കാനിസം ഓഫ് കോഡിനേഷൻ കോപ്പറേഷൻ യോഗത്തിൽ ചൈനയുമായി ഉഭയകക്ഷി ച൪ച്ച തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. എല്ലാ ആഴ്ചയും യോഗം ചേരും. സൈനികരെ പിൻവലിക്കാനും […]

India National

പതഞ്ജലിയുടെ മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: രാംദേവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്ഐആര്‍

ഗാല്‍വനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രം ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തിന് പിന്നാലെ യോഗാഗുരു രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. പതഞ്ജലിയുടെ കൊറോണില്‍ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ജയ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാബാ രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആയുഷ് മിനിസ്ട്രി വിശദാംശങ്ങള്‍ തേടിയിരുന്നു. പരസ്യങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പിന്നാലെയാണ് ജ്യോതി […]

India National

രാജ്യത്ത് 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ്; കോവിഡ് വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമെന്ന് പ്രധാനമന്ത്രി

ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു കോവിഡ് വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു. ഗുരുതര സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്ര ഗുജറാത്ത്,തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതിയിൽ മാറ്റമില്ല. എന്നാൽ പരിശോധന നാലിരട്ടി വർധിച്ചു. രോഗികളെ കണ്ടെത്താനുള്ള സിറോ സർവേയും […]

National

സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണം: യുഎന്‍

സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ […]

India National

തുടര്‍ച്ചയായ 21ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ 21ആം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്. 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് വര്‍ധിച്ചത്. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ […]

India National

സമാധാനം പുനസ്ഥാപിക്കണമെങ്കിൽ ചൈന അതിർത്തിയിലെ നിർമാണം നിര്‍ത്തണമെന്ന് ഇന്ത്യ

ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി. ചൈന ഇപ്പോഴത്തെ നടപടികൾ അതേമട്ടിൽ തുടരുകയാണെങ്കിൽ അതിർത്തിയിൽ സമാധാനം എളുപ്പമാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സമാധാനം പുനസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ചൈന പിന്നാക്കം പോകണമെന്ന് ബീജിംഗിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്‍രി ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി. ഇരു രാജ്യങ്ങളും […]