സംഭവം വിവാദമായതോടെ വിഷയത്തില്‍ കർണാടക സർക്കാർ ക്ഷമ ചോദിച്ചുകർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിയിലേക്ക് വലിച്ചിടുന്ന വീഡിയോ പുറത്ത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ എട്ട് മൃതശരീരങ്ങള്‍ ഒരുമിച്ച് ഒരു കുഴിയിലേക്ക് വലിച്ചെറിഞ്ഞ് കുഴിച്ചുമൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പിപിഇ കിറ്റു ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് ദൃശ്യങ്ങളിലുള്ളത്. ജെ.സി.ബി. ഉപയോഗിച്ചുനിർമിച്ച കുഴിയിലേക്ക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ വലിച്ചിടുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവം വിവാദമായതോടെ വിഷയത്തില്‍ കർണാടക സർക്കാർ ക്ഷമ ചോദിച്ചു. മൃതദേഹങ്ങൾ […]
National
ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി
ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടർ തല മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും പടയൊരുക്കം തുടരുകയാണ്. ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള […]
പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനത്തില്‍
അൺലോക്ക് രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നു. കണ്ടെയ്‍ന്‍മെൻറ് സോണുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. രാത്രികാല കർഫ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. രോഗമുക്തി നിരക്ക് 60 ശതമാനത്തിനടുത്തെത്തി. ദേശവ്യാപകമായി ഇന്ന് മുതൽ അൺലോക്ക്- 2 പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 19,906 പേർക്കാണ് രോഗം ബാധിച്ചത്. തിങ്കളാഴ്ച […]
ഇന്ത്യന്‍ പത്രങ്ങളും വെബ്സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു
നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. ഇന്ത്യ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. […]
‘ആശങ്കാജനകം, പരിശോധിക്കും’; ആപ്പുകളുടെ നിരോധനത്തില്‍ പ്രതികരിച്ച് ചൈന
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത് ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ നിരോധനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ‘ചൈന ശക്തമായി ആശങ്കപ്പെടുന്നു, വിഷയം പരിശോധിക്കുന്നു’; ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് വ്യാപാരികളുടെ അവകാശങ്ങളെ മുറുകെ പിടിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്രബന്ധം ഉലയുന്നത്. ഇത് പിന്നീട് ബോയ്ക്കോട്ട് ചൈന […]
കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി
ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ […]
രാജ്യത്ത് 24 മണിക്കൂറിനിടെ 418 കോവിഡ് മരണം; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി സങ്കീര്‍ണ്ണം
നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയർന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 418 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 58.67 ശതമാനമായി ഉയർന്നു. ഇതുവരെ 86,08,654 സാമ്പിളുകൾ […]
ടിക് ടോക്കില്‍ തീരുന്നില്ല ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം
ഗണേശ വിഗ്രഹം വരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നത് അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്നും ഇതില്‍ തെറ്റില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യയില്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം വിജയിക്കണമെങ്കില്‍ വിവിധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ശക്തമായ ബോധവല്‍ക്കരണവും വേണ്ടിവരുമെന്ന് സൂചന. ഫാര്‍മസി, കാര്‍ഷിക, രാസവള മേഖലകളില്‍ സമീപകാലത്തൊന്നും ബഹിഷ്‌കരണം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യയിലേക്കുള്ള ചരക്കു വിതരണം തടസ്സപ്പെടുമെന്ന് മുന്നില്‍ കണ്ട് ചൈന പുതിയ കുതന്ത്രങ്ങളുമായി രംഗത്തെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് […]
ഗല്‍വാനില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ടെന്‍റ് കെട്ടി ചൈനീസ് സൈന്യം
1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത് ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത്. 16 ടെന്‍റുകളും ഒരു വലിയ ടാര്‍പോളിന്‍ കൂടാരവും 14 വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് നിലയുറപ്പിച്ചതായാണ് ജൂണ്‍ 25ലെ ഉപഗ്രഹ ചിത്രങ്ങളിലുള്ളത്. 1960ല്‍ വിദേശകാര്യ […]
അൺ ലോക്ക് രണ്ടാം ഘട്ടം: ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും, രാജ്യാന്തര വിമാന സർവീസും ഇല്ല
അൺ ലോക്ക് രണ്ടാം ഘട്ട മാർഗരേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. തിയേറ്ററുകള്‍, ജിംനേഷ്യം, ബാറുകള്‍, മെട്രോ, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്‍ററുകൾ തുടങ്ങിയവ ജൂലൈ 31 വരെ പ്രവർത്തിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് സർവീസ് നടത്താം. മെട്രോ ട്രെയിൻ സർവീസുകള്‍ ഉണ്ടാവില്ല. സിനിമാ തിയേറ്ററുകൾ, […]












