India National

24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 475 പേര്‍; കോവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് മുതല്‍

രോഗബാധ രൂക്ഷമായതോടെ ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗാളിലെ ചിലയിടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ആശങ്ക പടര്‍ത്തി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. പ്രതിദിനം അഞ്ഞൂറിനടുത്ത് മരണമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതര്‍ എട്ട് ലക്ഷത്തിലേക്ക് കടന്നു. 26,506 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 475 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്ത് കോവിഡ് മരണം 21604 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7,93,802 പേര്‍ക്കാണ്. […]

India National

ഇന്ത്യ – ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്

സംഘർഷ സൂചന ലഭിച്ചാലുടൻ പാങ്കോങ്സോക്ക് സമീപമുള്ള ഫിംഗർ ഏരിയയിൽ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ – ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്. ലഡാക്കിൽ മൂന്നിടത്ത് സേനാ പിൻമാറ്റം പൂർത്തിയായ സാഹചര്യത്തിലാണ് നീക്കം. സംഘർഷ സൂചന ലഭിച്ചാലുടൻ പാങ്കോങ്സോക്ക് സമീപമുള്ള ഫിംഗർ ഏരിയയിൽ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗൽവാൻ, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ സേനാ പിൻമാറ്റം പൂർത്തിയായതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാങ്കോങ് സോ […]

India National

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി

കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകൾ. കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂ൪ നേരത്തെ കേസുകളടക്കം രാജ്യത്തെ ആകെ കോവിഡ് കേസുകൾ 767296 ആയി. മരണം 21129ഉം. […]

India National

ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം ​കേസുകളും എട്ട്​ സംസ്ഥാനങ്ങളിൽ

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്‌കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട്​ സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ […]

India National

ജമ്മുകശ‍്മീരില്‍ ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരർ വെടിവച്ചു കൊലപ്പെടുത്തി

ജമ്മുകശ്‍മീരിലെ ബന്ദിപോരയിൽ ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബിജെപി നേതാവ് വസീം അഹ്‍മദ് ബാരി, പിതാവ് ബഷീർ അഹ്‍മദ്, സഹോദരൻ ഉമർ എന്നിവരാണ് കൊല്ലപ്പെട്ടത്. കടയിൽ ഇരിക്കെയാണ് ഭീകരർ വെടിയുതിർത്തത്. ഇവരുടെ കടയിലേക്ക് അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം തുരുതുരെ വെടിയുതിർക്കുകയായിരുന്നു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വസീം അഹ്‍മദ് ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സമയത്ത് ഒപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ […]

India National

ഫേസ്‍ബുക്ക്, ടിക്‍ടോക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകള്‍ ഫോണില്‍ നിന്ന് കളയണം

ആപ്പുകൾ മൊബൈൽ ഫോണിൽ നിന്ന് നീക്കാൻ സൈനികർക്ക് നിർദേശം. ഫേസ്‍ബുക്കും ടിക്‍ടോകും ഇൻസ്റ്റഗ്രാമും പബ്ജിയും ഉൾപ്പെടെയുള്ളവ നീക്കാനാണ് നിർദ്ദേശം. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങൾ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം മൊബൈൽ ആപ്പുകൾ നീക്കണം. സൈനികരുടെ അക്കൗണ്ടുകൾ വഴി നിർണായക വിവരങ്ങൾ ചോർത്താൻ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 29ന് 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു. നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് 89 […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്; മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷം

ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട് രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് […]

India National

കിഴക്കൻ ലഡാക്കിൽ നിന്ന് ചൈന പിന്മാറി; പൂര്‍ണ്ണമായ പിന്‍മാറ്റം ഉടനുണ്ടാകുമെന്ന കണക്ക്കൂട്ടലില്‍ ഇന്ത്യ

കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ നിന്ന് ചൈനീസ് സൈന്യം പൂർണമായും പിന്‍മാറിയെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. മേഖലയില്‍ രണ്ട് കിലോമീറ്ററാണ് ചൈന പിൻവാങ്ങിയത് . ഈ മാസം പകുതിയോടെ പാൻഗോങ് ടിസൊ ഒഴികെ എല്ലാ മേഖലകളിൽ നിന്നും ചൈനയുടെ പിന്മാറ്റം ഉണ്ടാകുമെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. ഗാൽവാൻ താഴ് വര, ഹോട്ട് സ്പ്രിങ്, ഗോർഗ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ചൈന പിന്മാറിയത്. പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ഗാൽവാൻ താഴ് വരയിൽ ചൈന ഉണ്ടാക്കിയ ടെന്‍റുകള്‍ പൂർണമായും പൊളിച്ചു മാറ്റിയ […]

India National

വിശാഖപട്ടണം വിഷവാതക ദുരന്തം; കമ്പനി സി.ഇ.ഒ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ എൽ.ജി പോളിമർ പ്ലാന്‍റില്‍ നിന്ന് വിഷവാതകം ചോർന്ന് 14 പേർ മരിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ. കമ്പനി സി.ഇ.ഒയും രണ്ട് ഡയറക്ടർമാരും ഉൾപ്പെടെയാണ് പിടിയിലായത്. രണ്ട് ഡയറക്ടർമാരും വിദേശികളാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വാതകചോർച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് ഏഴിനാണ് പ്ലാന്‍റിലെ എം 6 ടാങ്കിൽ നിന്ന് സ്റ്റെറൈൻ വാതകം ചോർന്നത്. കുട്ടികൾ അടക്കം നിരവധി പേർക്ക് […]

India National

ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലബസ്

സിലബസ് വെട്ടിച്ചുരുക്കലിന്‍റെ ഭാഗമായി ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങൾ സിബിഎസ്ഇ ഒഴിവാക്കി. ബഹുസ്വരത, ഫെഡറലിസം, ദേശീയത പാഠഭാഗങ്ങളും ഒഴിവാക്കിയവയിൽപെടുന്നു. കോവിഡിന്‍റെ മറവിലാണ് സിലബസിന്‍റെ 30% സിബിഎസ്ഇ വെട്ടിക്കുറച്ചത്. കോവിഡ് നിലനിൽക്കുന്നതിനാൽ അടുത്ത അധ്യയന വര്‍ഷത്തെ സിലബസ് വെട്ടിക്കുറക്കാൻ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള സിലബസിന്‍റെ മുപ്പത് ശതമാനമാണ് സിബിഎസ്ഇ വെട്ടിക്കുറച്ചത്. എന്നാൽ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് സുപ്രധാനമായ പാഠഭാഗങ്ങൾ. പത്താം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് […]