ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ തന്നെ പറയുന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ തര്‍ക്കം പരിഹരിക്കാനാവാതെ തുടരുകയാണ്. സച്ചിന്‍ ബി.ജെ.പിയിലേക്ക് പോകും എന്ന തരത്തിലായിരുന്നു ഇന്നലെ മുതല്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എബിപി ന്യൂസും ഇതേകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. […]
National
സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കോ?
മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം കൈവിടുന്നുവോ? മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതാണ് ഇങ്ങനൊയൊരു ചര്‍ച്ച മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം കൈവിടുന്നുവോ? മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതോടെയാണ് ഇങ്ങനൊയൊരു ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. അതേസമയം സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിന് പതിനാറ് എം.എല്‍.എമാരുടെയും പുറമെ മൂന്ന് […]
ഇന്ത്യയിലെ കടുവ സെന്‍സസിന് ഗിന്നസ് റെക്കോഡ്
ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള ഏറ്റവും വലിയ വന്യജീവി സർവേ എന്ന ബഹുമതിയാണ് ലഭിച്ചത് ദേശീയ കടുവ കണക്കെടുപ്പ് 2018ന് ഗിന്നസ് വേൾഡ് റെക്കോഡ്.ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള ഏറ്റവും വലിയ വന്യജീവി സർവേ എന്ന ബഹുമതിയാണ് ലഭിച്ചത്. 3 കോടി 48 ലക്ഷത്തി 58 ആയിരത്തി അറന്നൂറ്റി ഇരുപത്തി മൂന്ന് ചിത്രമാണ് സർവെയുടെ ഭാഗമായി എടുത്തത്. പുതിയ കണക്ക് പ്രകാരം രാജ്യത്ത് 2967 കടുവകൾ ഉണ്ടെന്നാണ് കണ്ടെത്തൽ . ഏറ്റവും സമഗ്രമായ വിവര ശേഖരണമാണ് ദേശീയ കടുവ കണക്കെടുപ്പ് […]
രാജ്യത്ത് കോവിഡ് മരണം 23000 കടന്നു; തെലങ്കാനയില്‍ 28 പൊലീസുകാര്‍ക്ക് കോവിഡ്
നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു രാജ്യത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിമൂവായിരം കടന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും ആകെ കേസുകൾ എട്ടര ലക്ഷവും കടന്നു. ഇന്നലെയും അഞ്ഞൂറിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 23150 ആയി. കാൽ ലക്ഷത്തിലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണം മൂന്ന് ലക്ഷത്തി 1500ഉം ആകെ കോവിഡ് […]
രാജസ്ഥാനില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം; ധാര്‍മികത അടിയറ വെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍
ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്. 24 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത്. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. […]
കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി
ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി […]
കോവിഡിനെതിരായ ധാരാവി മോഡല്‍ മാതൃകാപരം: ലോകാരോഗ്യ സംഘടന
പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. കോവിഡിനെ നേരിടുന്നതില്‍ ധാരാവി മോഡല്‍ മാതൃകാപരമെന്ന് ലോകാരോഗ്യ സംഘടന. പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു. ജൂണില്‍ ഹോട്സ്പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. വിയറ്റ്നാം, കംബോഡിയ, തായ്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി, സ്പെയിന്‍, തെക്കന്‍ കൊറിയ എന്നിവക്കൊപ്പമാണ് ഡബ്ല്യുഎച്ച്ഒ മേധാവി ധാരാവിയുടെ പേരും പരാമര്‍ശിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. "Only aggressive […]
വികാസ് ദുബെയെ പൊലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന വിമര്‍ശം ശക്തമാകുന്നു
കുറ്റവാളിയുടെ ഉന്നത ബന്ധങ്ങളും കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങളും മൂടിവെക്കാൻ ശ്രമമെന്ന് പ്രതിപക്ഷം. സിബിഐ അന്വഷണം വേണമെന്ന് ആവിശ്യം. ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ ഏറ്റുമുട്ടലിലെന്ന പേരിൽ ഉത്തർപ്രദേശ് പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന വിമര്‍ശം വ്യാപകമാകുന്നു. ദുബെയുടെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും അലഹബാദ് ഹൈകോടതിയിലും ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ഇന്നലെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് യുപിയിലെ കാൺപുരിലേക്ക് കൊണ്ട് വരും വഴിയാണ് വികാസ് ദുബെയെ […]
ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി
ലഡാകിലെ നിയന്ത്രണ രേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് യോഗം വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അനിവാര്യമെന്ന് യോഗം ഇന്ത്യയുടെയും ചൈനയുടെയും പൊതുവായ വികസനത്തിനായി അതിര്‍ത്തിയിൽ സമാധാനം ഉറപ്പുവരുത്താൻ ഉഭയകക്ഷി യോഗത്തിൽ ധാരണ. ലഡാകിലെ നിയന്ത്രണരേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് വര്‍ക്കിങ് കമ്മിറ്റി യോഗം വിലയിരുത്തി. ആദ്യഘട്ട ചര്‍ച്ചക്ക് ശേഷം ലഡാകിലെ മൂന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇരു സൈനിക വിഭാഗങ്ങളും പിന്മാറിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി […]
സര്‍വകലാശാലകള്‍ പരീക്ഷകള്‍ ഒഴിവാക്കി കുട്ടികളെ ജയിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി
യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം കോവിഡ് മഹാമാരിക്കിടയില്‍ സര്‍വകലാശാലകള്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസ്സാക്കണമെന്നും രാഹുല്‍ പറഞ്ഞു. ‘വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക‘ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുലിന്റെ നിര്‍ദേശം. It is extremely unfair to conduct exams during the Covid19 pandemic. UGC must hear the […]












