ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഡീസല്‍ വില ചൊവ്വാഴ്ച വീണ്ടും കൂടി. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80.69 രൂപയാണ് പെട്രോള്‍ വില. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില കുത്തിച്ച് ഉയരാന്‍ തുടങ്ങിയത്. ജൂണില്‍ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി 21 ദിവസത്തേക്ക് ഉയര്‍ന്നിരുന്നു. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി […]
National
പഴമെന്ന് കരുതി നാടന്‍ ബോംബ് കടിച്ചു: ഏഴ് വയസുകാരന് ഗുരുതര പരിക്ക്
തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലക്ക് സമീപം വനാതിർത്തിയിൽ മൃഗവേട്ടക്കായി സൂക്ഷിച്ച നാടൻ ബോംബ്, പഴമെന്ന് കരുതി കടിച്ച ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കടിച്ചതോടെ നാടൻബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ചെങ്കം മേൽകരിയമംഗലം വനഭാഗത്തോട് ചേർന്ന കമലക്കണ്ണന്റെ മകൻ ദീപക്കിനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് പന്തിന്റെ ആകൃതിയിലുള്ള സ്ഫോടക വസ്തു കണ്ടത്. ഇതെടുത്ത് കൗതുകത്തോടെ കടിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. താടിക്കും വലതുകൈക്കുമാണ് പരിക്ക്. തിരുവണ്ണാമല ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗവേട്ടസംഘത്തെ പിടികൂടാൻ ചെങ്കം ഡി.എസ്.പി ചിന്നരാജിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തകന്‍ മരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലെ തരുണ്‍ സിസോദിയയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയില്‍ നിന്ന് ചാടിയ ഇദ്ദേഹം വൈകീട്ടോടെ മരിക്കുകയായിരുന്നു. 37 വയസ്സായിരുന്നു. ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ചത് മുതൽ ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര പരിക്കുകളോടെ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗമുക്തി നേടുന്ന ഘട്ടത്തിലായിരുന്നു തരുണ്‍ ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു, മരണം 20,000 കടന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷം കടന്നു. 7,19,665 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്നലത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ട്. ഇന്നലെ കാല്‍ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 467 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 20000 കടന്നു. 20,160 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,59,557 […]
പണം നല്‍കിയാല്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: യുപിയിലെ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഉത്തർപ്രദേശിൽ പണം വാങ്ങി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു. മീററ്റിലെ ഹാപര്‍ റോഡിലെ ന്യൂ മീററ്റ് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 2500 രൂപ തന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ആശുപത്രി ജീവനക്കാരന്‍ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. വേറെ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇങ്ങനെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിനായി […]
കോവിഡ്, നോട്ട് നിരോധനം, ജിഎസ്ടി.. ഈ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ് സ്കൂളിന്‍റെ ഭാവി പഠന വിഷയങ്ങളെന്ന് രാഹുല്‍ ഗാന്ധി
രാജ്യം കോവിഡിനെ എങ്ങനെയാണ് പ്രതിരോധിക്കാൻ പോകുന്നതെന്ന് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കാല പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതെത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് 19, നോട്ട്നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവ പരാജയം സംബന്ധിച്ച പഠനത്തിന് അമേരിക്കയിലെ ഹാർവാർഡ് ബിസിനസ് സ്കൂള്‍ ഭാവിയില്‍ വിഷയമാക്കുമെന്നാണ് രാഹുലിന്‍റെ പരിഹാസം. രാജ്യം കോവിഡിനെ എങ്ങനെയാണ് പ്രതിരോധിക്കാൻ പോകുന്നതെന്ന് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ ട്വീറ്റിനൊപ്പം […]
പ്രിയങ്കയെ ഒഴിപ്പിച്ച് വീട് കൈമാറുക ബിജെപി മാധ്യമ വിഭാഗം തലവന്
ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. ഡൽഹിയിൽ പ്രിയങ്ക ഗാന്ധി താമസിച്ചിരുന്ന ലോധി എസ്റ്റേറ്റ് വീട് ഇനി രാജ്യസഭ എം.പിയും ബി.ജെ.പി മാധ്യമവിഭാഗം തലവനുമായ അനിൽ ബലൂനിക്ക്. ആഗസ്ത് ഒന്നിനകം സർക്കാർ വസതി ഒഴിയണമെന്ന് കേന്ദ്ര പാർപ്പിടകാര്യ നഗര വികസന മന്ത്രാലയം പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. അനില്‍ ബലൂനി ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ വസതി അനുവദിച്ചത്. കാന്‍സര്‍ ചികിത്സയിലുള്ള ബലൂനി ആരോഗ്യ കാരണങ്ങളാല്‍ […]
ട്രിപ്പിള്‍ ലോക്ഡൌണ്‍: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആകെ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഏഴ് ലക്ഷത്തിലേക്കും മരണം ഇരുപതിനായിരത്തിലേക്കും അടുക്കുന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷവും കടന്നു. രാജ്യത്ത് കോവിഡ് ബാധ സങ്കീർണ്ണമായി തുടരുകയാണ്. ആകെ രോഗബാധിതർ 6,97069 ആയി. മരണസംഖ്യ 19,699ഉം. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ […]
കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിന്റെ നടപടിക്കെതിരെ വിമർശം
കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിൻ്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയിൽ നിന്ന് പരക്കെ വിമർശനം കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിൻ്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയിൽ നിന്ന് പരക്കെ വിമർശനം. വാക്സിൻ പരീക്ഷണം ശാസ്ത്രീയമല്ല എന്നാണ് പ്രധാന വിമർശനം. ധൃതിപിടിച്ച് വാക്സിൻ പരീക്ഷിക്കാനുള്ള തീരുമാനം യാഥാർത്ഥ്യബോധം ഇല്ലാത്തതാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺജിത് ഗുലേറിയ പറഞ്ഞു. കോവിഡിനെ നേരിടാനുള്ള ദേശിയ ടാസ്ക് ഫോഴ്സ് അംഗം കൂടിയാണ് ഗുലേറിയ. വാക്സിൻ പരീക്ഷണം വേഗത്തിലാക്കാനാണ് ഐ.സി.എം.ആര്‍ ഉദ്ദേശിക്കുന്നതെന്ന് […]
ലേയില്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ചത് ആശുപത്രി തന്നെയെന്ന് സൈന്യം
പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിശദീകരണം ലേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത് ആശുപത്രി തന്നെയെന്ന് സൈന്യം. ചില കേന്ദ്രങ്ങള്‍ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്നും ധീരരായ ജവാന്മാര്‍ക്ക് മികച്ച ചികിത്സയാണ് സൈന്യം നല്‍കുന്നതെന്നും അതിനായി സജ്ജമാക്കിയ ആശുപത്രിയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിശദീകരണം. ചിത്രത്തില്‍ പ്രൊജക്ടറും സ്‌ക്രീനും ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമായും […]












