India National

തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു, മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ചു; പരാതിയുമായി ഡല്‍ഹിയിലെ കശ്മീരി യുവതി

വീട്ടുടമ തന്നെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും മോഷണക്കുറ്റം ചുമത്തി മര്‍ദ്ദിച്ചതായും ഡല്‍ഹിയില്‍ വാടകക്ക് താമസിക്കുന്ന കശ്മീരി യുവതിയുടെ പരാതി. തെക്കന്‍ ഡല്‍ഹിയിലെ കൈലാഷ് ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിക്കുന്ന യുവതിക്കാണ് അധിക്ഷേപം നേരിട്ടത്. 22കാരിയായ നൂര്‍ എന്ന യുവതിയുമാണ് വീട്ടുടമക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി എന്റെ വീട്ടിലെത്തിയ ഞങ്ങളുടെ വീട്ടുടമസ്ഥ എന്നെയും സുഹൃത്തുക്കളെയും തീവ്രവാദികള്‍ എന്നു വിളിച്ചു ആക്ഷേപിച്ചു. ഞങ്ങള്‍ കശ്മീരില്‍ നിന്നായതാണ് ഇതിന് കാരണം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ചായിരുന്നു ഈ […]

India National

ശക്തമായ മഴ; ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത നാശ നഷ്ടം

തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ മരിച്ചു. ഹൈദരാബാദിൽ മാത്രം 31 പേർക്ക് ജീവൻ നഷ്ടമായി. ഹൈദരാബാദ് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയിൽ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് സർക്കാർ കണക്ക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉടൻ 1350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. ന്യൂനമർദ്ദം മുംബൈ – കൊങ്കൺ മേഖലയിൽ […]

India National

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ പതാനായിരത്തിന് മുകളിൽ

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 41,000 കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മുൻ എംഎൽഎ മരിച്ചു. രാജ്യത്തെ കൊവിഡ് സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവന്ന കണക്കുപ്രകാരം രാജ്യത്ത് ഇന്നും അറുപതിനായിരം മുകളിലാണ് കൊവിഡ് കേസുകൾ. ആകെ രോഗികളുടെ എണ്ണം 73 ലക്ഷത്തിൽ തുടരുകയാണ്. മരണസംഖ്യ 1,12,000 കടക്കും. രോഗികളേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ആശ്വാസം നൽകുന്നത്. […]

India National

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. […]

India National

ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. മുംബൈയിലെ വീട്ടില്‍ ബംഗളൂരു പൊലീസാണ് എത്തിയത്. വിവേകിന്‍റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ […]

India National

മുംബൈ പ്രളയത്തിലെ വെള്ളം ജലസേചനത്തിനും വ്യവസായത്തിനും ഉപയോഗിക്കുക

മുംബൈയിലെ മഴവെള്ളം നഗരത്തിന് ചുറ്റുമുള്ള ജലസേചനത്തിനും വ്യവസായങ്ങൾക്കും നാസിക്, അഹമ്മദ്‌നഗർ തുടങ്ങിയ നഗരങ്ങളിലെ ഹോർട്ടികൾച്ചറിനും ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കത്ത്. എൻ‌.സി.പി അധ്യക്ഷന്‍ ശരദ് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, മന്ത്രിമാരായ ബാലസഹേബ് തോറാത്ത്, അശോക് ചവാൻ, ജയന്ത് പാട്ടീൽ എന്നിവർക്കും കേന്ദ്രമന്ത്രി കത്തയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും കനത്ത വെള്ളപ്പൊക്കം മൂലം മുംബൈ മഹാനഗരം ബുദ്ധിമുട്ടാറുണ്ട്. കനത്ത നഷ്ടങ്ങളാണ് വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്നത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു, […]

India National

‘സാര്‍, മാഡം എന്നേ വിളിക്കാവൂ’..

നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പൊലീസിന് നിര്‍ദേശം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ശിക്ഷയോ ഉറപ്പാക്കണം. പക്ഷേ സ്വരം കടുപ്പിക്കരുതെന്നാണ് ജോയിന്‍റ് ട്രാഫിക് കമ്മീഷണര്‍ യാഷവി യാദവ് ആവശ്യപ്പെട്ടത്. സാര്‍, മാഡം എന്നെല്ലാം വേണം നിയമ ലംഘനത്തിന് നിരത്തില്‍ തടയുന്നവരെ പോലും അഭിസംബോധന ചെയ്യാന്‍. 2500ല്‍ അധികം പൊലീസുകാരുണ്ട് മുംബൈ ട്രാഫിക് പൊലീസില്‍. ജനങ്ങളോടുള്ള സ്വരം മാറ്റാന്‍ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. “മുംബൈ പൊലീസിന്‍റെ യശസ്സ് എന്നത് നമ്മള്‍ എങ്ങനെ ആളുകളോട് […]

India National

ഇവരുടെ കല്യാണത്തിലെ അതിഥികള്‍ മനുഷ്യരായിരുന്നില്ല; 500 തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ഒഡിഷയില്‍ ഒരു വിവാഹം

ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം വിളിച്ചുവരുത്തി ഒരു വിവാഹ വിരുന്ന്. നമ്മള്‍ കണ്ടിട്ടുള്ള കല്യാണങ്ങളെല്ലാം ഇങ്ങിനെയായിരുന്നു. ഈ ലോക്ഡൌണ്‍ കാലത്ത് പോലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും സദ്യക്കും മറ്റ് ആഢംബരങ്ങള്‍ക്കുമൊന്നും ഒരു മാറ്റമുണ്ടായില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ദമ്പതികള്‍. ഇവരുടെ കല്യാണത്തിന് മനുഷ്യര്‍ക്ക് പകരം നായകള്‍ക്കാണ് സത്ക്കാരം നല്‍കിയത്. ഒന്നും രണ്ടുമല്ല 500 തെരുവ് നായകള്‍ക്കാണ് ഇവര്‍ വിവാഹ ദിവസം ഭക്ഷണം നല്‍കിയത്. സെപ്തംബര്‍ 25നായിരുന്നു യുറീക്ക ആപ്റ്റയും ജോവാന […]

India National

കാര്‍ഷിക നിയമം; ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​റ​ങ്ങി​പ്പോ​യി, ബിൽ കീറി പ്രതിഷേധം

കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇതിൽനിന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. 29 സം​ഘ​​ട​നക​ളു​മാ​യാ​ണ് കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തി​യ​ത്. എന്നാല്‍ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാല്‍ കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. […]

India National

ഹാഥ്റസില്‍ മൃതദേഹം സംസ്കരിച്ച സംഭവം കാണിച്ചത് മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി

ഹാഥ്റസ് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കിയാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സംസ്കാരം നടത്തിയത് എന്ന വിശദീകരണമാണ് പൊലീസും ഭരണകൂടവും അന്ന് നല്‍കിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ട പൂര്‍ണമായും കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‍നൌ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം പങ്കുവെച്ചത്. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് […]