India National

അസം-മിസോറാം അതിർത്തിയില്‍ സംഘർഷം

അസം-മിസോറാം അതിർത്തി സംഘർഷത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തും. മിസോറാം മുഖ്യമന്ത്രി സോറംതംഗ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നിലവിലെ സ്ഥിതി അറിയിച്ചു. രാത്രിയുണ്ടായ സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും 15 ഓളം കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. അസം-മിസോറാം അതിര്‍ത്തിയില്‍ മിസോറാം ഒരുക്കിയ കോവിഡ് പരിശോധന കേന്ദ്രം ശനിയാഴ്ച ഒരു സംഘം അഗ്നിക്കിരയാക്കിയിരുന്നു. അനുമതി ഇല്ലാതെ അസം പ്രദേശത്താണ് പരിശോധന കേന്ദ്രം ഒരുക്കിയത് എന്നായിരുന്നു […]

India National

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്‍ 2021 മാര്‍ച്ചോടെ

കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസ വാര്‍ത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2021 മാർച്ചോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിരവധി വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിൽത്തന്നെ രണ്ട് വാക്‌സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ സുരേഷ് ജാദവ് പറഞ്ഞു. ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ അസ്ട്രാസെനേക്കയുടെയും പരീക്ഷണം നടന്നുവരികയാണ്. കൂടുതൽ കമ്പനികൾ വാക്‌സിൻ പരീക്ഷണത്തിനായി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സിന്‍ ലഭ്യമാവുകയാണെങ്കില്‍ ആദ്യം പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, […]

India National

സിദ്ദിഖ് കാപ്പനെതിരെ കലാപ ശ്രമത്തിന് വീണ്ടും കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്

ഹത്‌റാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഹത്‌റാസിൽ കലാപശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പ്രതിചേർത്തത്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേയാണിത്. ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. എന്നാൽ, യുപി പൊലീസ് നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് അടക്കം മൂന്നുപേരെ പ്രതിയാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 14 ദിവസത്തെ […]

India National

‘ ശ്രീകൃഷ്ണ ജന്മഭൂമി ‘ ഉടമസ്ഥാവകാശം; അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു

ഉത്തര്‍പ്രദേശില്‍ ശ്രീകൃഷ്ണ ജന്മഭൂമി ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മഥുര സിവില്‍ ജഡ്ജിയുടെ ഉത്തരവിന് എതിരായ അപ്പീല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് പള്ളി പണിതതെന്ന അവകാശപ്പെട്ടാണ് ലഖ്നൗ നിവാസിയായ രഞ്ജന അഗ്‌നിഹോത്രി ഉള്‍പ്പെടെ അഞ്ച് പേര്‍ തിങ്കളാഴ്ച അപ്പീല്‍ സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സുന്നി വഖഫ്ബോര്‍ഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മഭൂമി സേവാസംഘ് തുടങ്ങിയ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജില്ലാ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച […]

National

1990 ല്‍ 59.6 വയസ്സ്, ഇപ്പോള്‍ 70.8 വയസ്സ്: ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം

1990 ന് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇതില്‍ പ്രകടമായ വ്യത്യാസമുണ്ട്. ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍, 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, 77.3 വയസ്സ്. അതേസമയം ഉത്തര്‍പ്രദേശില്‍ ഇത് ദേശീയ […]

National

ഒടിപി നമ്പര്‍ കാണിച്ചില്ലെങ്കില്‍ ഇനി സിലിണ്ടര്‍ ലഭിക്കില്ല

വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍. വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ […]

India National

നാര്‍കോട്ടിക്സ് ബ്യൂറോ വിവേകിനെതിരെ അന്വേഷണം നടത്തുന്നില്ല

ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്കെതിരെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. നാര്‍കോട്ടിക്സ് ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ വീട് ബംഗളൂരു പൊലീസ് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. “വിവേക് ഒബ്റോയ് ബിജെപിയുടെ താരപ്രചാരകനാണ്. നരേന്ദ്ര മോദിയായി അഭിനയിച്ച ആളാണ്. ബംഗളൂരു പൊലീസ് മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണ് വന്നത്. പക്ഷേ നാര്‍കോട്ടിക്സ് […]

India National

ഞാന്‍ മോദിയുടെ ഹനുമാന്‍, പ്രധാനമന്ത്രി തന്റെ ഹൃദയത്തിലെന്ന് ചിരാഗ് പാസ്വാന്‍

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ധനായ അനുയായി ആണെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാന്‍. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രിയെ വാഴ്ത്തി ചിരാഗ് രംഗത്തുവന്നത്. പ്രധാനമന്ത്രിയോടുള്ള വിശ്വസ്തത ഇനിയും തുടരുമെന്നും ചിരാഗ് വ്യക്തമാക്കി. പ്രചരണത്തിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിക്കേണ്ട ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ് ജീവിക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ ഹനുമാന്‍ ആണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഞാൻ എന്റെ ഹൃദയം തുറന്ന് കാണിക്കാം..ചിരാഗ് പറയുന്നു. എൽജെപിക്കെതിരെ സംസാരിക്കാൻ പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി […]

India National

പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടുവെന് രാഹുല്‍ ഗാന്ധി

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 […]

India National

2018-19ല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത് 876.10 കോടി; 698.082 കോടിയും ലഭിച്ചത് ബി.ജെ.പിക്ക്

2018-19 കാലയളവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും ബിസിനസ് ഗ്രൂപ്പുകളും സംഭാവന ഇനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 876കോടി രൂപയിലധികം. ഇതില്‍ വലിയൊരു ശതമാനം തുകയും വാങ്ങിയിരിക്കുന്നത് ബി.ജെ.പിയാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ കണക്ക് ഇന്നലെ പുറത്തുവിട്ടത്. ഈ 876 കോടി രൂപയില്‍ 698കോടി രൂപയും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് പോലും ലഭിച്ചത് 122.5കോടി രൂപ ആണെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഓരോ സാമ്പത്തിക വര്‍ഷവും […]