രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി. ആകെ മരണം 1,10,586 ആയി. 8,26,876 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 63,01,928 ആയി. രാജ്യത്തെ 47 ശതമാനം കൊവിഡ് മരണങ്ങളും അറുപത് വയസിൽ കൂടുതൽ ഉള്ളവരുടേതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മഞ്ഞുകാലം വരുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിക്കുമെന്നും പൊതുജനങ്ങളോട് ജാഗ്രത […]
National
രാജ്യം കൊള്ളയടിക്കുന്നതില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപിയെന്ന് എ.എ.പി
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ആം ആദ്‍മി പാര്‍ട്ടി. എഎപിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനം. രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ വിമര്‍ശം. ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവിന്‍റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. അപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം […]
റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ബോളിവുഡ്‍
റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടി.വിക്കും ടൈംസ് നൗവിനുമെതിരേ കേസ് ഫയല്‍ ചെയ്ത് സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനും അമീര്‍ഖാനും ഉള്‍പ്പടെ 34 ബോളിവുഡ് നിര്‍മ്മാതാക്കളും ചലച്ചിത്ര സംഘടനകളും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക […]
ഇല നോക്കി അതേത് വിളയാണെന്ന് പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ശെഖാവത്ത്
ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. പ്രതിഷേധങ്ങളിലൂടെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് […]
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്തയും എല്‍.ടി.സിയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വൈകീട്ട് നടക്കുന്ന ജി.എസ്.ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് […]
ചെലവ് കുറഞ്ഞ കോവിഡ് പരിശോധന; ഫെലൂദ ടെസ്റ്റ് കിറ്റ് വരുന്നു
കോവിഡ് പരിശോധനയ്ക്കുള്ള ‘ഫെലൂദ ടെസ്റ്റ് കിറ്റ്’ വരുന്ന ആഴ്ചകളിൽ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ചെലവു കുറഞ്ഞ കോവിഡ് ടെസ്റ്റ് എന്ന നിലക്കാണ് ഫെലൂദ ടെസ്റ്റ് കിറ്റിനെ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഫെലൂദ കോവിഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ്. ഇന്ത്യ സ്വതന്ത്രമായി […]
വിശ്വാസം തെളിയിക്കാൻ വേണ്ടി ആരും കൂട്ടം കൂടരുത്; ഒരു ദൈവവും അങ്ങനെ പറഞ്ഞിട്ടില്ല: ഹർഷ വർധൻ
ഉത്സവ- ആഘോഷ വേളകളിലെ ജനക്കൂട്ടം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. വിശ്വാസം തെളിയിക്കാന്‍ വേണ്ടി ആളുകളോട് വന്‍തോതില്‍ തിങ്ങിക്കൂടാൻ ഒരു ദൈവമോ മതമോ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൺഡേ സംവാദത്തിന്റെ എപ്പിസോഡിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിശദമായ കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന വീഴ്ചകള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഉത്സവ- […]
662 കോടി രൂപയുടെ അഴിമതി ആരോപണം; യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ്
അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരായി 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപെട്ടത്. ‘ബി ജെ.പിക്കോ മുഖ്യമന്ത്രിക്കോ ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണം, അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണ് കർണാകയിലെ ബി.ജെ.പി ഗവൺമെന്റ്’ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. ബാംഗ്ലൂർ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യിൽ നിന്നും യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ […]
വ്യാജ പ്രൊഫൈലുകൾ നിയന്ത്രിക്കണം, ആദ്യം ശരിയാക്കേണ്ടത് സ്വന്തം പാർട്ടിക്കാരെയും; അമിത് ഷായോട് സഞ്ജയ് റാവത്ത്
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത്. സൈബർ ആർമികളെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ നേരിടുന്നത് രാജ്യത്തിന് നാണക്കേടാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവ സേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റാവത്തിന്റെ വിമർശനം. സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ഗീബൽസിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വിഷ […]
അമേരിക്കയിലെ മേയര്‍ സഹായം ചോദിച്ചു, ഇന്ത്യ 18 ലക്ഷം എന്‍ 95 മാസ്ക് നല്‍കി
കോവിഡിനോട് പൊരുതാന്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മേയര്‍ ഇന്ത്യയോട് ഒരു സഹായം അഭ്യര്‍ഥിച്ചു. എന്‍ 95 മാസ്കുകള്‍ നല്‍കാമോ എന്നായിരുന്നു മേയറുടെ ചോദ്യം. ഇന്ത്യ 18 ലക്ഷം മാസ്ക് അയച്ച് സഹായിക്കുകയും ചെയ്തു. അമേരിക്കയിലെ പെൻസിൽവാനിയയിലെ ഏറ്റവും വലിയ നഗരമാണ് ഫിലാഡൽഫിയ. കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ എന്‍ 95 മാസ്ക് വേണം. ഫിലാഡല്‍ഫിയയിലെ മേയര്‍ ജിം കെന്നിയാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചത്. 18 ലക്ഷം മാസ്ക് അയച്ചെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു […]












