India National

ഊർജ സംരക്ഷണം; പ്രതിവർഷം 24,000 കോടിരൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് പ്രധാനമന്ത്രി

ലോക സമ്പദ് വ്യവസ്ഥയുടെ കരുത്ത് വർധിപ്പിക്കാൻ സ്വയംപര്യാപ്തമായ ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനർജി ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിൽ ലോകത്തെ ഊർജ ആവശ്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്ത് കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഊർജത്തിന്റെ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞു. ഇത് നിക്ഷേപ സംബന്ധമായ തീരുമാനത്തെ ബാധിച്ചു. അതേസമയം, ഊർജത്തിന്റെ ഉപയോഗത്തിൽ ഇന്ത്യയിൽ 60 ബില്യൺ (6000 കോടി) യൂണിറ്റ് ഊർജമാണ് ഇതിലൂടെ ലാഭിക്കാൻ കഴിഞ്ഞത്. […]

India National

ഉത്തർപ്രദേശിൽ ഗോവധ നിരോധനനിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിൽ ഗോവധ നിരോധനനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധത്തിന്റെ പേരിൽ ആളുകൾ ജയിലിൽ കിടക്കുന്നുണ്ട്. മാംസം ശാസ്ത്രീയമായി പരിശോധിക്കാതെയാണ് ഗോവധത്തിന്റെ ആളുകളെ ജയിൽ അടച്ചിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ റഹ്മുദ്ദീന്റെ ജാമ്യാപേക്ഷപരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി ജസ്റ്റിസ് സിദ്ധാർത്ഥ ഇക്കാര്യങ്ങൾ പറഞ്ഞത്. കറവ വറ്റിയ പശുക്കളെ കൈകാര്യം ചെയ്യുന്നതിലും സർക്കാരിനെ കോടതി ശക്തമായി വിമർശിച്ചു. ഉപേക്ഷിക്കപ്പെട്ട കന്നുകാലികൾ ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇവയെ സംരക്ഷിക്കാൻ വ്യക്തമായ പദ്ധതി വേണമെന്നും കോടതി നിരീക്ഷിച്ചു.

India National

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർക്ക് കോവിഡ്; ലക്ഷണങ്ങളില്ല, വീട്ടിലിരുന്നു ജോലി ചെയ്യുമെന്ന് ശ​ക്തി​കാ​ന്ത ദാ​സ്

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​ന് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ശ​ക്തി​കാ​ന്ത​യ്ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച താ​ൻ വീ​ട്ടി​ലി​രു​ന്ന് ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

India National

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

ആദ്യഘട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. അവസാന മണിക്കൂറുകളില്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 71 മണ്ഡലങ്ങള്‍ വിധിയെഴുതും. പല മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. കോവിഡിനിടെയും ശക്തമായ പ്രചാരണമാണ് ബീഹാറില്‍ കഴിഞ്ഞ 2 ആഴ്ചയായി നടന്നത്. വികസം, രാജ്യസുരക്ഷ, കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയവ ഉയർത്തിയായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. സർക്കാർ പരാജയങ്ങള്‍, യുവാക്കൾക്ക് തൊഴിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കും, ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്, സ്ത്രീ […]

India National

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശം പരോക്ഷമായി സമ്മതിച്ച് ആര്‍.എസ്.എസ്

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശം പരോക്ഷമായി സമ്മതിച്ച് ആര്‍.എസ്.എസ്. ചൈന എങ്ങനെയാണ് അതിക്രമിച്ചു കടന്നതെന്ന് ലോകത്തിന് വ്യക്തമാണെന്നായിരുന്നു നാഗ്പൂരിൽ ദസറ ആഘോഷങ്ങൾക്കിടെ മോഹൻ ഭഗവതിന്‍റെ പ്രസ്താവന. ഒരിഞ്ചു ഭൂമി പോലും കയ്യേറാൻ സൈന്യം അനുവദിക്കില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിനിടെ ശസ്ത്രപൂജക്കായി യഥാർത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ഷെറാതങ്ങും ഡാർജലിങുമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തെരഞ്ഞെടുത്തത്. പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നെന്നും ഒരിഞ്ചു ഭൂമി പോലും […]

India National

പ്രധാനമന്ത്രിയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി

വിമാനത്തിലെ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആഢംബര സൗകര്യങ്ങളുമുള്ള ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തെ വിമാനവും ഡല്‍ഹിയില്‍ പറന്നിറങ്ങി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ വാങ്ങിയ രണ്ട് പുതുപുത്തന്‍ ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ എത്തിയിരുന്നു. […]

India National

കൊറോണ വാക്സിന്‍ സൌജന്യമായി ലഭിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കെജ്‍രിവാള്‍

കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ […]

India National

പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം

കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാനായി കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിക്കാറുണ്ട്. അത് നിര്‍ബന്ധമാണുതാനും. ഡ്യൂട്ടിയിലുള്ള സമയം മുഴുവനും, ഇടവേളകളില്ലാതെ, അതെത്ര മണിക്കൂര്‍ ആയാലും ഡോക്ടര്‍മാരും നഴ്‍സുമാരും പൂര്‍ണമായും ഈ പിപിഇ കിറ്റിനുള്ളിലായിരിക്കും. പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം ഇവയെല്ലാം അതിജീവിച്ചാണ് ഇവര്‍ മാസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. പിപിഇ കിറ്റ് ധരിക്കുന്നവരില്‍ ശരീരഭാരം കുറയുന്നുവെന്നാണ് മുംബൈയിലെ […]

India National

കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി വരണം: കര്‍ണാടക ഹൈക്കോടതി

കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും […]

India National

കശ്മീരിന്‍റെ പ്രത്യേക പതാക നിങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ ഇന്ത്യൻ പതാക ഉയർത്തില്ല-മെഹബൂബ മുഫ്തി

‘ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല’ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ജ​മ്മു–​ക​ശ്​​മീ​രി‍െൻറ പ്ര​ത്യേ​ക പ​ദവി റ​ദ്ദാ​ക്കു​ക ​വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്​​ത​തെന്ന് പി.ഡി പി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. 370ാം വ​കു​പ്പിന്‍റെ പു​നഃ​സ്ഥാ​പനം മാത്രമല്ല, ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് തന്റെ ലക്ഷ്യമെന്നും കശ്മീരിന്റെ പ്രത്യേക പതാക പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ […]