India National

ഇനിയുള്ള മൂന്നുമാസങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 97.2 ദിവസങ്ങള്‍ക്കിടയിലായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ […]

India National

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 28 ന്; പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ത്രികോണ മത്സരം

പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍.71 നിയമസഭാ മണ്ഡലങ്ങളിലാണ് 28 ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വിവിധ മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം കാഴ്ചവയ്ക്കാന്‍ എല്‍ജെപിക്ക് സാധിക്കുന്നു എന്നതാണ് പ്രചാരണ രംഗത്ത് ഇപ്പോള്‍ കാണുന്ന ശ്രദ്ധേയമായ കാഴ്ച. വ്യക്തമായ മുന്‍ തൂക്കം ആദ്യഘട്ട പ്രചാരണത്തില്‍ നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാനഘട്ട പ്രചാരണങ്ങളില്‍ ശക്തമായ തിരിച്ചുവരാവാണ് പ്രതിപക്ഷ സഖ്യം നടത്തുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ ഭരണപരാജയവും, നിതീഷ് കുമാറിന്റെ ഏകാതിപത്യ പ്രവണതകളും ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു. […]

India National

”പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണം”- മോദി

പ്രതിപക്ഷത്തിന് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്ന് മോദി. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ഇവര്‍ ഭരണത്തിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നാണ് പറയുന്നതെന്നും മോദി പറഞ്ഞു. ‘ഇങ്ങനെയൊരു പരാമർശം നടത്തി ബീഹാറിൽ വോട്ട് ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടെന്നോ? ഇത് ബീഹാറികൾക്കൊരു അപമാനമല്ലേ? രാജ്യത്തെ സംരക്ഷിക്കാൻ മക്കളെ അതിർത്തിയിൽ അയക്കുന്ന സംസ്ഥാനത്തിന് അപമാനമല്ലേ?’ മോദി പറഞ്ഞു. നേരത്തെ യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ബി.ജെ.പി സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിൽ ദർശനത്തിന് […]

India National

ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് മോദി

ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബി.ജെ.പി സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദുര്‍ഗാദേവി ശക്തിയുടെ പ്രതീകമായാണ് ആരാധിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. 22 കോടി സ്ത്രീകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് അവര്‍ക്ക് വായ്പ നല്‍കുന്നു, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന്‍ പദവി, പ്രസവാവധി 12ല്‍ നിന്നും 26 […]

India National

മുംബൈയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തം

മുംബൈയിലെ നാഗപാദ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തം. മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്നതെ രാത്രിയാണ് സംഭവം. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്. മാളിന്റെ മുകളിലത്തെ നിലയിവാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. കനത്ത പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബൻജാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

India National

പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി: അസമില്‍ വിദ്യാര്‍ഥി പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജോര്‍ഹത് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് കാരണമാണെന്നും ഉടന്‍ നിയമം നടപ്പിലാക്കുമെന്നുമാണ് ജെ പി നദ്ദ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് അസമിലെ വിദ്യാര്‍ഥികള്‍ നദ്ദയുടെ കോലം കത്തിച്ചു. ജോര്‍ഹതിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്‍പിലാണ് വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയത്. അവര്‍ […]

India National

‘ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ രാമക്ഷേത്രത്തില്‍ ദർശനം’- യോഗി ആദിത്യനാഥ്

ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്രവും ഭീകരവാദത്തിനെതിരായ പോരാട്ടവും ഉയർത്തികാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ‘നമ്മൾ ഭീകരവാദം അവസാനിപ്പിച്ചു, പാക്കിസ്ഥാനിൽ കടന്ന് ഭീകരവാദികളെ കൊന്നു’, അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപേകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തെരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം […]

India National

രാജ്യദ്രോഹകേസ്: കങ്കണക്കും സഹോദരിക്കും മുംബൈ പൊലീസിന്‍റെ സമന്‍സ്

രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍), 295 എ (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, […]

India National

തെലങ്കാനയില്‍ പ്രളയം: ഒന്നരക്കോടി നല്‍കി പ്രഭാസ്, കേരളത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് വിജയ് ദേവരകൊണ്ട

കോവിഡിനൊപ്പം പ്രളയ ദുരിതത്തിലാണ് തെലങ്കാന. കനത്ത മഴ തുടരുകയാണ്. 70 പേര്‍ ഇതിനകം മരിച്ചു. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. വലിയ തോതില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം രംഗത്തെത്തി. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടന്‍ പ്രഭാസ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നല്‍കി. നാഗാർജുനയും ജൂനിയര്‍ എന്‍ടിആറും 50 ലക്ഷം […]

India National

ഹാഥ്റസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടര്‍മാരെ പുറത്താക്കി

ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിർത്ത ഡോക്ടർമാർക്കെതിരെ നടപടി. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവരെ പുറത്താക്കി. ഇരുവരും സ്ഥിരം ഡോക്ടർമാരല്ലെന്നും അവധിയില്‍ പോയ ഡോക്ടർമാർ തിരിച്ചെത്തിയതോടെ ഒഴിവ് ഇല്ലാതായി എന്നുമാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർമാരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവർക്കാണ് […]