India National

രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിലാക്കണമെന്ന് ശിവസേന

രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പും ശിവസേന ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്രം സിവിൽകോഡ് നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ അനുകൂല തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് പത്രസമ്മേളനത്തിൽ പറഞ്ഞു ‘സിവിൽകോഡ് രാജ്യത്ത് നടപ്പാക്കണം. അതുമായി ബന്ധപ്പെട്ട് കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ ശിവസേന നിലപാട് അറിയിക്കും’ റാവത് പറഞ്ഞു. മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ചൈനയുടെ സഹായത്തോടെ വീണ്ടും […]

India National

ആരോഗ്യസേതു നിർമ്മിച്ചത് ആര്?;

രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഔദ്യോഗിക ആപ്പ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം. ദേശീയ ഇൻഫോർമാറ്റിക്‌സ് സെന്ററും കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവും ചേർന്ന് വികസിപ്പിച്ചതെന്ന് ആരോഗ്യസേതു ആപ്പിൽ തന്നെ പറയുമ്പോഴാണ് കേന്ദ്രം മറുപടി പറയാൻ വിസമ്മതിച്ചത്. ഇതേ തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകി. സാമൂഹിക പ്രവർത്തകനായ സൗരവ് ദാസ് ആണ് വിവരാവകാശ […]

India National

കോവിഡ് മരണം പൂജ്യം: പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ മിസോറാം

കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മിസോറാം. ഇതുവരെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. എന്നാല്‍ കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും, മതനേതാക്കളുടെയും എന്‍.ജി.ഓകളുടെയും യോഗം വിളിച്ചിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനെട്ട് വയസിന് താഴെയുള്ള 295 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് വയസിനും താഴെയുള്ളവരാണ്. ഒക്ടോബര്‍ പതിനെട്ട് മുതല്‍ […]

India National

ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി

കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം സമയം വോട്ടിങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നിതീഷ് കുമാ൪ സ൪ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളിലെ സ്ഥാനാ൪ഥികളാണ് ജനവിധി തേടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മോദിയും രാഹുലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം […]

India National

”മാപ്പര്‍ഹിക്കാത്ത തെറ്റ്”: ഷര്‍ട്ടില്ലാതെ അഭിഭാഷകന്‍ സുപ്രീംകോടതിയുടെ ഓണ്‍ലെെന്‍ ഹിയറിങ്ങില്‍

സുപ്രീംകോടതിയുടെ വെര്‍ച്ച്വല്‍ ഹിയറിങ്ങിനിടെ സ്‌ക്രീനില്‍ ഷര്‍ട്ടിടാതെ പ്രത്യക്ഷപ്പെട്ട് അഭിഭാഷകന്‍. സുദര്‍ശന്‍ ടിവി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈന്‍ ഹിയറിങ്ങിന് എത്തിയത്. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകന്‍ ഷര്‍ട്ട് ധരിച്ചെത്തുകയായിരുന്നു. ഹിന്ദുത്വ വെബ്സെെറ്റായ ‘ഓപ് ഇന്ത്യ’യെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് ഷര്‍ട്ടില്ലാതെ കോടതിയില്‍ ഹാജരായത്. അഭിഭാഷകന്റെ നടപടി കോടതിയോടുള്ള അവഹേളനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പൊറുക്കാനാകാത്ത തെറ്റാണിതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും പറഞ്ഞു. സുപ്രീംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഇതാദ്യമായല്ല കോടതി ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നത്. […]

India National

ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു

ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കൊലപാത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അഗര്‍വാള്‍ കോളജ് വിദ്യാര്‍ഥിനിയായ യുവതി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വഴി പ്രതികള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ കയ്യില്‍ നിന്നും കുതറിയോടി രക്ഷപ്പെടുന്നതിനിടെയാണ് രണ്ടു പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു. പ്രതികള്‍ […]

India National

ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം

ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും കാർഷികേതര ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് നിയമം ബാധകമാകുക. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്. കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ആവശ്യമില്ല.എന്നാൽ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ […]

India National

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും സഖ്യത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാർ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ […]

India National

ദസറക്ക് മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍

ദസറക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നത്. വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൌതം അദാനിയുടെയും കോലം കത്തിച്ചു. ദസറക്ക് രാ​വ​ണ​നെ ക​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി അ​നു​ക​രിച്ചാണ് മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭ​തി​ൻ​ഡ, സംഗത്, സം​ഗ്രൂ​ർ, ബർണാ​ല, മ​ല​ർ​കോ​ട്​​ല, മന്‍സ തു​ട​ങ്ങി നി​ര​വ​ധി സ്​​ഥല​ങ്ങ​ളി​ൽ ഇത്തരത്തില്‍ കോ​ലം ക​ത്തി​ച്ചു. ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ […]

India National

ബിഹാറിലെ സ്ഥാനാര്‍ഥികളില്‍ കോടിപതികളും കുറ്റവാളികളും

ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കോടിപതികളും കുറ്റവാളികളും നിരവധി. ആയിരത്തിലധികം സ്ഥാനാർഥികളിൽ 375 കോടിപതികളുണ്ട്. 31 % പേർ വിവിധ കേസുകളിൽ പ്രതികളാണ്. 23% പേർ ഗുരുതരമായ കേസിൽ ഉൾപ്പെട്ടവരുമാണ്. സമ്പന്നരിലും കുറ്റവാളികളിലും ആർ. ജെ.ഡിയാണ് മുന്നിൽ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തെയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 1064 സ്ഥാനാർഥികളിൽ 375 പേർ അതായത് 35% പേരും കോടിപതികളാണ്. കൂടുതലും ആർ.ജെ.ഡിയിലാണ്. 41 സ്ഥാനാർഥികളിൽ 39 പേരും എന്നു വച്ചാൽ 95% വും […]