India National

കോവിഡ് വാക്സിന്‍ ഉപയോഗത്തിന് കമ്മറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്രനിര്‍ദ്ദേശം

ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട് കോവിഡ് വാക്സിന്‍ കൈകാര്യം ചെയ്യുന്നതിന് കമ്മറ്റികള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍‌ദ്ദേശം. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടാസ്ക് ഫോഴ്സും രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളെ […]

India National

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് […]

India National

പുൽവാമ ആക്രമണം; പാക് മന്ത്രിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം

പുൽവാമ ആക്രമണം സംബന്ധിച്ച പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം. വാക്കുകൾ വളച്ചൊടിച്ചു എന്നും പുൽവാമക്ക് ശേഷമുള്ള സാഹര്യമാണ് വിശദീകരിച്ചതെന്നും ഫവാദ് ചൗധരി പ്രതികരിച്ചു. പാകിസ്താന്‍റെ യഥാർത്ഥ മുഖം ലോകത്തിന് വ്യക്തമായെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു. അതേ സമയം വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായ ശേഷം പാകിസ്താന്‍ തിരിച്ചടിക്ക് ശ്രമിച്ചിരിന്നുവെങ്കില്‍ അവരുടെ സൈനിക വ്യൂഹത്തെ തുടച്ച് നീക്കാന്‍ സജ്ജമായിരുന്നുവെന്ന് മുന്‍ വ്യോമസേന മേധാവി ബി.എസ് ധനോവ പ്രതികരിച്ചു. പാകിസ്താൻ ഭീകരവാദത്തെ പോത്സാഹിപ്പിക്കുന്നു […]

India National

സിദ്ദീഖ് കാപ്പനായി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി പത്രപ്രവര്‍ത്തക കൂട്ടായ്മ

ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി. സിദ്ദിഖുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

India National

ഡല്‍ഹിയില്‍ വായുമലിനീകരണം തീവ്രനിലയില്‍

ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം തീവ്രനിലയില്‍. എ.ക്യൂ.ഐയില്‍ ശരാശരി റീഡിങ് 402 ആണ് രേഖപ്പെടുത്തിയത്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. സാധാരണ നിലയിലാവാന്‍ ആഴ്ച്ചകളെടുക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ശാദിപുര്‍, പദ്പര്‍ഗഞ്ജ്, ജഹാംഗീര്‍പൂരി, വിവേഗ്പൂരി തുടങ്ങി 16 സ്ഥലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശരാശരി രേഖപ്പെടുത്തുന്നു. 301-400നും ഇടയിലാണ് ഏറ്റവും മോശം അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇന്നലെ 400ഉം കടന്നിരിക്കുന്നത് മലിനീകരണത്തിന്‍റെ രൂക്ഷതയാണ് കാണിക്കുന്നത്. ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ചക്കും ഞായറാഴ്ച്ചക്കും ഇടയില്‍ ശക്തമായ കാറ്റ് ഉണ്ടായതാകാം ഈ ഗുരുതര സാഹചര്യത്തിന് […]

India National

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഫ്രാന്‍സില്‍ ഇന്നലെ നടന്നതടക്കമുള്ള ഭീകരവാദ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ […]

India National

‘സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലുള്ള വേട്ടയാടല്‍ വേണ്ട’: പൊലീസിനോട് കോടതി

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും കോടതി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബം​ഗാൾ പൊലീസിന്റെ സമൻസ് പരി​ഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബം​ഗാൾ സർക്കാർ വർ​ഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനിയായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക […]

India National

150 രാജ്യങ്ങൾക്ക് കോവിഡ് സഹായം നൽകിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ

കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നൽകി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ലോക്സഭയെ അറിച്ചിരുന്നത്. ജൂലൈ 17ന് UN സാമ്പത്തിക സാമൂഹിക കൗൺസിലില്‍ പ്രസംഗിക്കവെ 150 രാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് സഹായം നൽകിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇത് […]

India National

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

സര്‍ക്കാരിന്‍റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം കൊറോണ വൈറസിനെതിരായ വാക്സിന്‍ ഇന്ത്യയില്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. ഓക്‌സ്ഫോഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന് സര്‍ക്കാര്‍ അടിയന്തരമായി അംഗീകാരം നല്‍കുകയാണെങ്കില്‍ ഇന്ത്യയില്‍ ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്നാണ് അദര്‍ പൂനാവാല വ്യക്തമാക്കുന്നത്. സര്‍ക്കാരിന്‍റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം പറയുന്നു. ഓക്‌സ്ഫോഡ് സര്‍വകലാശാലയും ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന […]

India National

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ഓക്‌സ്ഫോഡ് സര്‍വകലാശാലയും ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാറെടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. 10 കോടി ഡോസാണ് ആദ്യഘട്ടമായി തയ്യാറാക്കുന്നത്. 2021 തുടക്കത്തിലോ പകുതിയിലോ ആയി രാജ്യത്ത് വ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ലക്ഷ്യം വെക്കുന്നത്. വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭിക്കാത്ത സാഹചര്യം വരുകയോ, വാക്‌സിന്‍ പരീക്ഷണം ഡിസംബര്‍ മാസത്തിലേക്ക് നീളുകയോ ചെയ്താല്‍ വാക്‌സിന്‍ ഉപയോഗത്തിന് സജ്ജമാക്കണമെങ്കില്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരാം. ബ്രിട്ടണിലുളള വാക്‌സിന്‍ പരീക്ഷണവും […]