ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ലവ് ജിഹാദ് ഭീഷണിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്‍ലിം യുവാക്കള്‍ മതം മാറ്റുന്നതായി പറയുന്ന ലവ് ജിഹാദ്, ഏറ്റവും പ്രചാരം നേടിയ ഹിന്ദുത്വ പ്രചരണമാണ്. കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ലവ് ജിഹാദുകാര്‍ക്ക് വധശിക്ഷ വരെ […]
National
ഗ്രേറ്റര്‍ കശ്മീര്‍ എന്‍.ഐ.എ റെയ്ഡ്: മാധ്യമപ്രവര്‍ത്തനം വേട്ടക്ക് കാരണമാക്കുന്നതായി പ്രസ് ക്ലബ്
കശ്മീരിലെ മാധ്യമസ്ഥാപനമായ ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസിലുണ്ടായ എന്‍.ഐ.എ റെയ്ഡിനെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. പത്രമോഫീസില്‍ ഉണ്ടായ റെയ്ഡ് ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രസ് ക്ലബ് അറിയിച്ചു. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസുള്‍പ്പടെ ജമ്മു കശ്മീരിലെ പത്തിടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് റെയ്ഡ് നടത്തിയ അന്വേഷണ സംഘം, മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തി എന്നുള്ളതാണ് ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് പരിശോധിക്കാനുള്ള കാരണമെന്ന് പ്രസ് ക്ലബ് കുറ്റപ്പെടുത്തി. വിദേശ ഫണ്ട് കൈപറ്റുന്ന എന്‍.ജി.ഓകളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും […]
‘ബി.ജെ.പി ലെെറ്റ്’ ആയി മാറുന്നത് കോണ്‍ഗ്രസിനെ സീറോ ആക്കിമാറ്റുമെന്ന് ശശി തരൂര്‍
രാഷ്ട്രീയ നേട്ടത്തിനായി ‘ബി.ജെ.പി ലൈറ്റ്’ ആയി കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് എം.പി ശശി തരൂര്‍. ‘ലൈറ്റ് ബി.ജെ.പി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ‘ദ ബാറ്റില്‍ ഓഫ് ബിലോങി’ങ്ങിനെ കുറിച്ചുള്ള അഭിമുഖത്തില്‍ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍. മതേതരത്വം എന്നാല്‍ കേവലം ഒരു വാക്കാണ്. അധികാരത്തില്‍ വരുന്ന ഏതെങ്കിലും സര്‍ക്കാരിന് ആ വാക്ക് എടുത്ത് മാറ്റാനെ സാധിക്കൂ. മതേതരത്വം എന്ന വാക്ക് എടുത്ത് മാറ്റിയതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാനമായ […]
കേരളം രാമരാജ്യം, യോഗിയുടെ യു.പി യമരാജ്യം’ പ്രശാന്ത് ഭൂഷൺ
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണനിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ഒന്നാമത്തെത്തിയ കേരളത്തെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ. പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അഭിനന്ദനവുമായി രംഗത്തെത്തിയത്. കേരളത്തെ രാമരാജ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ അഭിനന്ദനം. പട്ടികയിലെ അവസാന സ്ഥാനത്തെത്തിയ ഉത്തർപ്രദേശിനെ പരിഹസിക്കാനും പ്രശാന്ത് ഭൂഷൺ മറന്നില്ല. യമരാജ്യത്തോടായിരുന്നു ഉത്തർപ്രദേശിനെ പ്രശാന്ത് ഭൂഷൺ താരതമ്യപ്പെടുത്തിയത്. ‘കേരളത്തിലേത് മികച്ച ഭരണമാണ്, ഉത്തര്‍പ്രദേശിലേത് ഏറ്റവും മോശവും, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ […]
എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടത്?ശശി തരൂർ
പുൽവാമാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പിക്ക് മറുപടിയുമായി ശശിതരൂർ. കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തത്. പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ് ഞങ്ങൾ മാപ്പ് പറയേണ്ടതെന്ന് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, കേന്ദ്ര സർക്കാർ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ? അതോ ദേശീയ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കാതിരുന്നതിനോ? രക്തസാക്ഷികളുടെ കുടുംബത്തിന് അശ്വാസമേകാൻ ശ്രമിച്ചതിനോ? ഇതിൽ ഏതിനാണ് കോൺഗ്രസ്സ് മാപ്പ് പറയേണ്ടത്? ശശി തരൂർ ട്വിറ്ററിൽ […]
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അസമിലും തമിഴ്നാട്ടിലും സഖ്യത്തിന്‍റെ ഭാഗമാകും. കേന്ദ്രകമ്മിറ്റിക്ക് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതാണിത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കട്ടെ, മറ്റ് തീരുമാനങ്ങള്‍ പിന്നീടെന്നും യെച്ചൂരി പറഞ്ഞു. ശിവശങ്കറിനെ സർക്കാർ സസ്പെൻസ് ചെയ്തു. ബിനീഷ് കോടിയേരി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ബിജെപി ആക്രമിക്കുകയാണ്. അതിനെ പ്രതിരോധിക്കും. കേരളത്തിൽ കോൺഗ്രസും ബിജെപിയും ചേർന്ന് പ്രവർത്തിക്കുകയാണെന്നും യെച്ചൂരി വിമര്‍ശിച്ചു. […]
രാജ്യവിരുദ്ധശക്തികളുടെ കളിപ്പാവ ആവരുത് പ്രതിപക്ഷം: മോദി
പുല്‍വാമ ഭീകരാക്രമണം ഇമ്രാൻഖാന്‍റെ ഭരണ നേട്ടമാണെന്ന പാക് മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിനെതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. രാജ്യ വിരുദ്ധ ശക്തികളുടെ കളിപ്പാവ ആകരുത് പ്രതിപക്ഷമെന്നും ഗുജറാത്തിലെ കെവാഡിയയില്‍ ഏകതാ ദിവസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാർച്ചന നടത്തി. ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ ദുഷ്ട പ്രചാരണങ്ങൾ ഹൃദയവേദന ഉണ്ടാക്കി. […]
അലാവുദ്ദീന്‍റെ അത്ഭുത വിളക്കെന്ന് വിശ്വസിപ്പിച്ച് ഡോക്ടറില്‍ നിന്ന് 31 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയില്‍
അലാവുദ്ദീന്‍റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഡോക്ടറുടെ കയ്യില്‍ നിന്ന് പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ. 31 ലക്ഷം രൂപയാണ് രണ്ട് പേര്‍ ചേര്‍ന്ന് തട്ടിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഡോ ലാ ഖാന്‍ ഒക്ടോബര്‍ 25ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിളക്കില്‍ നിന്ന് ജിന്ന് വരാതിരുന്നതോടെ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. ഇക്രമുദ്ദീന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നതിങ്ങനെ- പ്രതികളുടെ അമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയെ ഒരു മാസത്തോളം […]
കമല്‍നാഥിന്റെ താര പ്രചാരക പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമൽനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കമല്‍നാഥിന്റെ താരപ്രചാരക പദവി കമീഷൻ റദ്ദാക്കി. മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനെ മാഫിയ എന്നു പരാമര്‍ശിച്ചതുള്‍പ്പെടയുള്ളതിനാണ് നടപടി. കമൽനാഥ് ഇനി പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചെലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി വഹിക്കേണ്ടി വരും. ബിജെപി സ്ഥാനാർഥി ഇമർത്തി ദേവിക്കെതിരെ കമല്‍നാഥ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു. മധ്യപ്രദേശില്‍ അടുത്തയാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചട്ടലംഘനം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി […]
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്‍ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര […]











