ഇ.വി.എം മെഷീനിനെതിരെയും ‘മോദി മീഡിയ’ക്കെതിരെയും തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മോദി വോട്ടിങ് മെഷീന്‍ (Modi Voting Machine) ആണെങ്കിലും ‘മോദിയുടെ മാധ്യമ’ങ്ങളാണെങ്കിലും എനിക്ക് ഭയമില്ല. സത്യം സത്യമാണെന്നും നീതി നീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ അവരുടെ ചിന്തകള്‍ക്ക് എതിരായാണ് പോരാടുന്നത്. നമ്മള്‍ ആ ചിന്തകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെയും അദ്ദേഹത്തിന്റെ ഗാങ്ങിന്റെയും മുന്നില്‍ കീഴടങ്ങിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മോദി വെറുപ്പ് പ്രചരിപ്പിക്കാന്‍ […]
National
‘അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നു’; നായ്ക്കിന്റെ കുടുംബം
റിപ്പബ്ലിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നുവെന്ന് ആന്‍വായ് നായ്ക്കിന്റെ കുടുംബം. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്ണബിന്റെ അറസ്റ്റ്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് നേരത്തെ കണ്ടെത്തിരുന്നു. അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നും നേരത്തെ കേസ് ഒഴിവാക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ കുടുംബം പറഞ്ഞു. റിപ്പബ്ലിക് ടി.വി […]
രോഷം പ്രതികരിച്ച് കങ്കണ റണാവത്ത്
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് കങ്കണയുടെ പ്രതികരണം. കങ്കണയെക്കൂടാതെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ഒരുപാട് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ”ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്. നിങ്ങൾ ഇന്ന് അർണബ് ഗോസ്വാമിയുടെ വീടിനകത്തുകയറുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിങ്ങൾ ഇനിയും എത്ര വീടുകൾ തകർക്കും? നിങ്ങൾ എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര പേരുടെ മുടി നിങ്ങൾ പിടിച്ചുവലിക്കും. എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും? പക്ഷെ നിങ്ങൾ […]
ദീപാവലിക്ക് പടക്കങ്ങൾ നിരോധിച്ചുകൊണ്ട് ഒഡീഷ സർക്കാർ ഉത്തരവ്
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ട് ഒഡീഷ സർക്കാർ ഉത്തരവിട്ടു. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ പുറത്തു വരുന്ന നൈട്രസ് ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ കൊവിഡ് രോഗികളുടെയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കപ്പെടുന്ന പക്ഷം ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിളക്കുകൾ കത്തിച്ച് ദീപാവലി […]
അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു. മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്ണബിന്റെ അറസ്റ്റ്. 2018ലായിരുന്നു […]
നിയമസഭാ തെരഞ്ഞെടുപ്പ് ; ബിഹാറിൽ രണ്ടാം ഘട്ടം 53.51% പോളിംഗ്
ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. മുഴുവൻ വോട്ടുകളുടെ കണക്കെടുപ്പ് കൂടി നടന്നാൽ പോളിംഗ് ശതമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനായി വൈകീട്ട് ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാംഘട്ട […]
‘100 എം. പി മാരെ പോലും തികച്ചെടുക്കാൻ ഇല്ലാത്തവർ….! ‘ കോൺഗ്രസിനെ പരിഹസിച്ച് മോദി
ഉപതെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് നരേന്ദ്രമോദി. ലോക്സഭയും രാജ്യസഭയും ഒരുമിച്ചെടുത്താൽ പോലും കോൺഗ്രസിന് 100 എം.പി മാരെ തികച്ചു കാണിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. കോൺഗ്രസിനെ ജനം പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു . ബിഹാറിലെ ഫോര്‍ബെസ്ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ്സ് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ഇന്ന് അവരുടെ സ്ഥാനം എവിടെയാണെന്ന് നോക്കൂ. രാജ്യസഭയും ലോക്സഭയും ഒരുമിച്ചെടുത്താൽ പോലും 100 അംഗങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അവസ്ഥയിലാണ് […]
പോയത് നെഗറ്റീവ് ലാബ് റിപ്പോർട്ടുമായി; എന്നിട്ടും എയർ ഇന്ത്യ വിമാനമിറങ്ങിയ 19 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോയ 19 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ കൊവിഡ് നെഗറ്റീവ് രേഖപ്പെടുത്തിയിരുന്ന യാത്രക്കാർക്കാണ് റിപ്പോർട്ടിന് വരുദ്ധമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് 39 യാത്രക്കാർക്കും രോഗ ലക്ഷണങ്ങളില്ല. 59 യാത്രക്കാരെയും കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ വിമാനത്താവളത്തിൽ വിദേശത്ത് പോയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് ഹോങ്ങ് കോങ്ങിൽ എത്തിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയർ ഇന്ത്യ […]
വർഗീയ പാർട്ടിക്കൊപ്പം പോകില്ല; രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്നാലും ബി.ജെ.പിയോട് സഹകരിക്കില്ല: മായാവതി
ബി.ജെ.പിയുമയി ഒരുതരത്തിലുള്ള സഖ്യത്തിനും ഒരുക്കമല്ലെന്ന് മായാവതി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബി.ജെ.പിയുടെ കൂട്ട് പിടിക്കില്ലെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞു. സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന് മായാവതി ആഹ്വാനം ചെയ് തതിന് പിന്നാലെയാണ് അവർ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ബി.ജെ.പിയെ പോലൊരു വർഗീയ പാർട്ടിയുമായി സഹകരിക്കുന്നതിലും നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി അഭിപ്രായപ്പെട്ടു. ‘ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ല. […]
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍
രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല് മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ […]












