India National

”കോവിഡ് ഒടുങ്ങിയാൽ സി.എ.എ നടപ്പാക്കും”

കോവിഡ് ഭീതി ഒഴിഞ്ഞാൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പശ്ചിമ ബം​ഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺ​ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് […]

India National

‘വർക് ഫ്രം ഹോം’ സ്ഥിരമാക്കാൻ പദ്ധതി; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം

രാജ്യത്തെ ഐ.ടി മേഖലയെ ശക്തിപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താൻ കേന്ദ്ര നീക്കം. വർക് ഫ്രം ഹോം രീതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്. പ്രായോഗിക തലത്തിൽ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ അഞ്ചിന് തന്നെ ഇതിനു വേണ്ട നടപടികൾ ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു. ‘വർക് ഫ്രം ഹോം’ അല്ലെങ്കിൽ ‘വർക് ഫ്രം […]

India National

ബി.ജെ.പിയുടെ ‘യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എ.ഐ.എ‍ഡി.എം.കെ സര്‍ക്കാരിന്‍റെ നടപടി ബി.ജെ.പി കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്. തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന മുരുകനെ ഉയര്‍ത്തിക്കാട്ടി വെട്രിവേല്‍ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. […]

National

ഇനി മത്സരിക്കില്ല, ഇതെന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് -നിതീഷ് കുമാർ

രാഷ്ട്രീയ രംഗത്തു നിന്ന് ഈ തെരഞ്ഞെടുപ്പോടെ വിരമിക്കുകയാണെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇനി മത്സരിക്കാനില്ലെന്നും ഈ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനത്തേത് ആയിരിക്കുമെന്നും പൂര്‍ണിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം. ‘ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കും’നിതീഷ് കുമാർ റാലിയ്ക്കിടെ പറഞ്ഞു നവംബര്‍ ഏഴിനാണ് സംസ്ഥാനത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുക, 10ന് […]

India National

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രിറ്റികള്‍ ഇവരാണ്…

ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികപുറത്ത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്‍. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സിനിമാ താരം. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് വിരാടിന്റെ 2019ലെ വരുമാനം. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ ലിസ്റ്റില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് […]

National Uncategorized

പ്രവാസികൾക്ക്​ ഗൾഫിൽ തിരിച്ചെത്തി ജോലി പുനരാരംഭിക്കാൻ സൗകര്യം ഒരുക്കണമെന്ന് ഇന്ത്യ

ലോക്ഡൗൺ കാലത്ത്​ നാട്ടിലെത്തിയ പ്രവാസികൾക്ക്​ ഗൾഫിൽ തിരിച്ചെത്തി ജോലി പുനരാരംഭിക്കാൻ സൗകര്യം ഒരുക്കണമെന്ന്​ ജി.സി.സി നേതൃത്വത്തോട്​ ഇന്ത്യ ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെർച്വൽ ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ്​ ഇക്കാര്യം ഉന്നയിച്ചത്. നിലവിൽ ഇന്ത്യയിൽ​ നിന്ന്​ ഗൾഫിലേക്ക്​ പറക്കുന്ന വിമാനങ്ങളിൽ പ്രവാസികൾക്ക് ജോലി​സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന അഭ്യർഥനയാണ് മന്ത്രി മുന്നോട്ട് വെച്ചത്.കോവിഡ്​ മഹാമാരിക്കാലത്ത്​ പ്രവാസികളുടെ ക്ഷേമത്തിന്​ ജി.​സി.​സി രാജ്യങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നതി​ൽ അദ്ദേഹം നന്ദി പറഞ്ഞു. ഈ ​രാജ്യങ്ങളിലെ അടിയന്തര […]

National

25,000 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കി മമത സര്‍ക്കാര്‍

പശ്ചിമ ബംഗാളില്‍ കാല്‍ ലക്ഷം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ഭൂമിയുടെ ഉടമാവകാശം നല്‍കി. നിബന്ധനകളൊന്നുമില്ലാതെയാണ് പട്ടയം നല്‍കിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. ആകെ 1.25 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മമത വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരാണ് എന്നതിന്‍റെ രേഖയാണ് ഭൂമിയുടെ മേലുള്ള ഈ ഉടമസ്ഥാവകാശം. നിങ്ങളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ല- മമത ബാനര്‍ജി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നടത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കിയത്. ജാദവ്പൂരില്‍ കോണ്‍ഗ്രസ് […]

National

ആരാ ഈ അസംബന്ധം പറയുന്നത്?’ യോഗിയുടെ സി.എ.എ പരാമര്‍ശം ചോദ്യംചെയ്ത് നിതീഷ് കുമാര്‍

ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍‍. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന യോഗിയുടെ പ്രസ്താവനയെയാണ് നിതീഷ് പരസ്യമായി ചോദ്യംചെയ്തത്. ‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്? ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്’ – പ്രചാരണ റാലിയില്‍ നിതീഷ് പറഞ്ഞു. ഐക്യവും സാഹോദര്യവുമാണ് […]

India National

”മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു”:

റിപബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവ്ദേകര്‍, സ്മൃതി ഇറാനി അടക്കമുള്ള നിരവധി ബിജെപി നേതാക്കളാണ് രംഗത്തുവന്നിട്ടുള്ളത്. അര്‍ണബിന്‍റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു പ്രകാശ് ജാവ്ദേക്കറുടെ ട്വീറ്റ്. അര്‍ണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശം. ഇതാദ്യമായല്ല ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്യുന്നത് എന്ന് ബി.ജെ.പി നേതാക്കളെ ഓര്‍മപ്പെടുത്തുകയാണ് പ്രതിപക്ഷവും വിമര്‍ശകരും. ഇതുവരെ അറസ്റ്റിലായിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റാണ് വിമര്‍ശകര്‍ […]

India National

അർണബ് ഗോസ്വാമി നവംബർ 18 വരെ ജയിലിൽ

ഇന്‍റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. മുംബൈ ഹൈകോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. മഹാരാഷ്ട്രയിലെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബർ 18 വരെ അർണബ് ജയിലിൽ കഴിയണം. […]