India National

നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ഉദ്ദേശം വായ്പാ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കലായിരുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തെ നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷക ദിനത്തില്‍ വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജിഡിപി വളര്‍ച്ച 2.2 ശതമാനം കുറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 3.3 ശതാനം ഇടിവ് തൊഴില്‍ മേഖലയില്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ഷികദിനത്തില്‍ നോട്ട് നിരോധനം വിജയകരമാണെന്ന് സ്ഥാപിക്കുന്ന സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ആകെ അമ്പരപ്പിച്ച് […]

India National

കശ്മീരില്‍ നാല് സെെനികര്‍ക്ക് വീരമൃത്യു

കശ്മീരിലെ കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ബി.എസ്.എഫ് ജവാനുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന കു​പ്‌​വാ​ര​യി​ലെ മാ​ച്ചി​ൽ സെ​ക്ട​റി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. ഒരു കമാന്‍ഡിംഗ് ഓഫീസർ ഉൾപ്പടെ നാല് സൈനികർക്കാണ് ജീവൻ നഷ്ടമായത്. പ്ര​ദേ​ശ​ത്ത് ഇപ്പോഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബി​.എ​സ്.എ​ഫ് സേന പ്രതികരിച്ചതോടെയാണ് ഏറ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തെന്ന് പ്രതിരോധ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിസ്ബുൽ മുജാഹിദീൻ തലവൻ […]

India National

രാജ്യത്ത് 85 ലക്ഷം കോവിഡ് ബാധിതർ; രോഗമുക്തി നിരക്ക് 92.49 ശതമാനം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 559 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.48 ശതമാനമായി തുടരുകയാണെങ്കിലും രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തിയത് ആശ്വാസകരമാണ്. 49,082 പേരാണ് ഇന്നലെ മാത്രം കോവിഡ് മുക്തരായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയെത്തി നിൽക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറവാണ് ഉണ്ടായത്. […]

India National

ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തിയതില്‍ ബൈഡന്‍റെ സംഭാവന അമൂല്യം: അഭിനന്ദനവുമായി മോദി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ – അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും […]

India National

വ്യാജ കോൾ സെന്റർ വഴി എട്ടു കോടിയുടെ തട്ടിപ്പ്; 17 പേർ അറസ്റ്റിൽ

വ്യാജ കോൾ സെന്റർ വഴി ഒരു വർഷം കൊണ്ട് എട്ടുകോടി രൂപ തട്ടിയ സംഘം ഡൽഹിയിൽ പിടിയിലായി. സൈബർ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ഡൽഹി രാജൗരി ഗാർഡനിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററിലെ 17 പേർ പിടിയിലായത്. റെയ്ഡിൽ ഇരുപത് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതിയും കോൾ സെന്ററിന്റെ ഉടമയുമായ സാഹിൽ ദിലാവരിയടക്കം 17പേരാണ് അറസ്റ്റിലായത്. യു.എസിലെയും കാനഡയിലെയും പൗരന്മാരെ ലക്ഷ്യമിട്ടാണ് വ്യാജ കോൾ സെന്റർ പ്രവർത്തിച്ചിരുന്നത്. ആളുകൾക്ക് അവരുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും […]

India National

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ..

ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക. മുന്‍ഗണനാക്രമം ഇങ്ങനെ.. 1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ 2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ 3. 50 വയസ്സിന് […]

India National

പിഎസ്എൽവി 49 വിക്ഷേപണം വിജയകരം

പിഎസ്എൽവി 49 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി. സി 49 പറന്നുയർന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്. കനത്ത മഴയും ഇടിയും മൂലം 3 മണിക്ക് നടത്താനിരുന്ന വിക്ഷേപണം പത്ത് മിനിറ്റ് താമസിച്ചാണ് നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗൺഡൗൺ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. റിസാറ്റ് 2 ബിആർ2 എന്ന പേരിൽ […]

India National

സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി

സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്രായം 57 ആക്കണമെന്നാണ് ബിബിന്‍ റാവത്ത് പറയുന്നത്. ചെലവ് കുറക്കുന്നതിനായാണ് പദ്ധതി. കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികരുടെ വിരമിക്കല്‍ എന്നാണ് സൈനിക മേധാവിയുടെ അഭിപ്രായം. സാങ്കേതിക വിദഗ്ധരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി […]

India National

രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 50, 357 കേസുകള്‍, 577 മരണം

രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 577 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുന്നു. മൂന്നാംഘട്ട വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. 84,62,081 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,25,562 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 92.4 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,920 പേര്‍ക്കാണ്. ഇതോടെ 78,19,887 പേര്‍ക്കാണ് […]

India National

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് നടക്കുക. വൈകിട്ടോടെ വിവിധ ദേശീയ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വരും. ശക്തമായ ആരോപണ പ്രത്യാരോപണങ്ങളോടെയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ കടന്ന് പോയത്. തൊഴിലില്ലായ്മ, കോവിഡ് പ്രതിസന്ധി എന്നിവയിൽ ഊന്നിയായിരുന്നു പ്രചരണം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ […]