ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി.. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി […]
National
കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ
നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയായ തമിഴിൽ കത്തെഴുതുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന തങ്ങളുടെ ദ്രാവിഡ മുന്നേറ്റങ്ങൾക്ക് […]
13 നഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോഗിക്കാനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ
ദീപാവലിക്ക് മുന്നോടിയായി പടക്കം വിൽക്കാനും ഉപയോഗിക്കാനും 13 നഗരത്തിൽ വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. നവംബർ 9 അർധരാത്രി മുതൽ നവംബർ 30 അർധരാത്രി വരെയാണ് വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്. എന്നാൽ, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദമുണ്ട്. മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗാസിയബാദ്, കാൺപൂർ, ലഖ്‌നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഉത്തരവ് പിന്നീട് അവലോകനം […]
ബിഹാര്‍ ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ മാറിമറിഞ്ഞ് ലീഡ് നില
ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദളും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹാസഖ്യം 125 സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ എൻ.ഡി.എ 110 സീറ്റുകളിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. സി.പി.ഐ എം.എല്ലിന് 8 സീറ്റുകളിൽ ലീഡുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, തേജസ്വിയുടെ ജ്യേഷ്ഠ സഹോദരനും ആർ.ജെ.ഡി സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ്, മുൻമുഖ്യമന്ത്രി ജിതൻ റാം മഞ്ചി തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. അതേസമയം, മൂന്നാം മുന്നണിക്ക് […]
ബിഹാർ ജനവിധി ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക്
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. എന്നാൽ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാംപ്. 243 സീറ്റുകളിലേക്കാണ് മത്സരം. കോവിഡിന്‍റഎ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. നിതീഷ്‍ കുമാര്‍ ആണ് എന്‍.ഡി.എയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥി. 15 വര്‍ഷമായി നിതീഷ് ആണ് ബിഹാറിന്‍റെ തലപ്പത്ത്. മറുവശത്ത് പ്രതിപക്ഷ സ്വരമായി ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഇത്തവണ പോരാട്ടം […]
അര്‍ണബ് ജയിലില്‍ ആക്രമിക്കപ്പെട്ടേക്കാം, സുരക്ഷയില്‍ ആശങ്കയെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍
ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് മഹാരാഷ്ട്ര ഗവർണർ. ജയിലിൽ വെച്ച് അർണബ് ഗോസ്വാമി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി പറഞ്ഞത്. അര്‍ണബിനെ കാണാന്‍ വീട്ടുകാരെ പോലും അനുവദിക്കുന്നില്ലെന്നും ഗവർണർ വിമര്‍ശിച്ചു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഗവര്‍ണര്‍ വിളിച്ചു. അർണബിന്‍റെ ആരോഗ്യ കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് അറിയിച്ചു. ബന്ധുക്കളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം അർണബിന്റെ ജാമ്യാപേക്ഷ […]
ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതി: മെഹബൂബ മുഫ്തി
ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. ബിഹാറിലെ എക്സിറ്റ്പോളുകള്‍ എന്‍ഡിഎക്ക് പരാജയം പ്രവചിച്ചത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രതികരണം. “അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും”- ജമ്മുവിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മെഹബൂബയുടെ പ്രതികരണം. ബിഹാറിലെ മഹാസഖ്യത്തെ മുന്നോട്ടു നയിച്ച തേജസ്വി യാദവിനെ മെഹബൂബ അഭിനന്ദിച്ചു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ കൃത്യമായ വിഷയങ്ങളാണ് തേജസ്വി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിച്ചതെന്ന് മെഹബൂബ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലാകട്ടെ യുവാക്കള്‍ക്ക് ജോലി ഇല്ല. […]
ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കുമെന്ന് വാഗ്ദാനം
ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കി മാറ്റുമെന്ന വാഗ്ദാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയാണ് പുഷ്പം പ്രയി ചൗധരി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ പ്ലൂറൽസ് പുഷ്പം പ്രിയ ചൗധരി പ്രഖ്യാപിക്കുന്നത്. ജെഡിയു നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. 33 കാരിയായ പുഷ്പം പ്രിയയാണ് പ്ലൂറൽസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ‘ബിഹാർ മികവ് അർഹിക്കുന്നു, മികവ് സാധ്യമാണ്’ എന്ന വാക്യത്തോടെയാണ് പുഷ്പം പ്രിയയുടെ രാഷ്ട്രീയ പ്രവേശനം. 243 സീറ്റിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച […]
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല
ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത ആര്‍കിടെക്ട് അൻവയ് നായിക്കിന്‍റെ മകളുടെ പരാതിയില്‍ വാദവും മഹാരാഷ്ട്ര പൊലീസിന്‍റെ വാദവും കേട്ട ശേഷമാണ് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് മുംബൈ ഹൈക്കോടതി […]
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കി ബംഗാള്‍ ബി.ജെ.പി
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലുകളും തല്ലിയൊടിക്കുമെന്നും എന്നിട്ടും തുടരുകയാണെങ്കില്‍ കുഴിച്ചുമൂടുമെന്നുമാണ് ദിലീപിന്‍റെ ഭീഷണി. ഈസ്റ്റ് മിഡ്‌നാപൂരിലെ ഹാല്‍ദിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ പീഡിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വഭാവം ആറ് മാസത്തിനകം തിരുത്തണമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏപ്രിലിലോ മേയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്നും നീതിപൂര്‍വകമായ വോട്ടെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ […]












