India National

ബിഹാറില്‍ ഏഴ് ലക്ഷം പേരുടെ വോട്ട് ‘നോട്ട’യ്ക്ക്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് ലക്ഷം പേര്‍ വോട്ടു ചെയ്തത് ‘നോട്ട’യ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് NOTA കണക്ക് പുറത്ത് വിട്ടത്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. വോട്ട് ചെയ്തതില്‍ 7,06,252 പേര്‍ക്കാണ് ഒരു പാര്‍ട്ടിയിലും താത്പര്യം തോന്നാതിരുന്നത്. പോള്‍ ചെയ്ത വോട്ടിന്‌റെ 1.7 ശതമാനം വരും ഇത്. മൂന്ന് ഘട്ടമായി […]

India National

ബിഹാറില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി അനുകൂലികള്‍ മുസ്‍ലിം പള്ളി തകര്‍ത്തു

ബിഹാറിലെ ഈസ്റ്റ് ചമ്പാരനിലെ ജാമുഅയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി അനുകൂലികള്‍ മുസ്‍ലിം പള്ളി തകര്‍ത്തു. മഗരിബ് നമസ്കാരം നിര്‍വ്വഹിക്കുകയായിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി ‘ദ വയര്‍‘ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ ശരീരത്തിന് പിന്നിലേറ്റ പരിക്കിന് പുറമേ തലക്ക് മാരകമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ മൂക്കിനാണ് പരിക്കേറ്റത്. പ്രദേശത്തെ നിരവധി വാഹനങ്ങളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്. മുസ്‍ലിം പള്ളിയുടെ മൈക്കും രണ്ട് ഗേറ്റുകളും ആക്രമണത്തില്‍ തകര്‍ന്നു. മഗ്‍രിബ് നമസ്കാര സമയത്ത് പള്ളിക്ക് നേരെ […]

India National

ബംഗാൾ ബി.ജെ.പി അധ്യക്ഷന് നേരെ കല്ലേറും കരിങ്കൊടിയും

ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും. ബംഗാളിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന്‍റെ വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവിൽ വെച്ചാണ് ദിലീപ് ഘോഷിന്‍റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടാകുന്നത്. ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ‘ദിലീപ് ഘോഷ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാഹനം ജെയ്ഗാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഘോഷിന്‍റെ വാഹനം […]

India National

ഇന്ത്യ- ചൈന സേന പിന്മാറ്റത്തിന് ധാരണയായി

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യ പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. മൂന്ന് ഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റം നടത്തുക. ഒരാഴ്ചയ്ക്കകം അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള രൂപ രേഖ തയാറാക്കി. നവംബർ ആറിന് ചുഷുലിൽ നടന്ന എട്ടാം കോർപ്‌സ് കമാൻഡർ ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാപിൻമാറ്റത്തെ കുറിച്ചുള്ള കാര്യങ്ങൾ ധാരണയിലെത്തിയത്. ഇതനുസരിച്ച് ഈ വർഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിത് പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മുൻനിരയിൽ […]

India National

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരണ ശ്രമവുമായി ബിജെപി

ബിഹാറിലെ പുതിയ മന്ത്രിസഭയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കവുമായി ബിജെപിയും ജെഡിയുവും. അംഗബലത്തിന്റെ കാര്യത്തിലുള്ള മേല്‍കോയ്മ കാട്ടി ഒരു ഘട്ടത്തിലും തന്റെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കരുതെന്ന് നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ രൂപികരിക്കാനാണ് ബിജെപി ശ്രമം. ഇതിനുള്ള താത്പര്യം ബിജെപി നിതീഷ് കുമാറിനെ അറിയിച്ചു. സീറ്റ് എണ്ണത്തിലുള്ള വ്യത്യാസം നിതീഷ് സര്‍ക്കാരിനെ ബാധിക്കില്ല എന്നാണ് ബിജെപി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ചിരാഗ് പാസ്വാനോട് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് […]

India National

അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആത്മഹത്യപ്രേരണക്കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ബോംബെ ഹൈക്കോടതിയെ സുപ്രിം കോടതി വിമര്‍ശിച്ചു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സുപ്രിം കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. ഭരണഘടന കോടതികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിക്ക് യുക്തിപൂര്‍വമായി മുന്‍വിധിയില്ലാതെ നോക്കിക്കാണാന്‍ സാധിച്ചില്ലെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും […]

India National

ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്‍റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ […]

India National

നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് ദിഗ് വിജയ് സിംഗ്

നീതിഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റ് നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെ.ഡി.യു. ഈ സാഹചര്യത്തിലാണ് നിതീഷിനെ ദിഗ്‍വിജയ് സിംഗ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതേസമയം വോട്ടിംഗ് മെഷീനില്‍ കൃത്രിമം […]

India National

മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ബി.ജെ.പി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു. 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള മധ്യപ്രദേശിൽ 28 – ൽ 19 സീറ്റുകളിൽ ബിജെപിയ്ക്കാണ് വിജയം. 9 സീറ്റിൽ കോൺഗ്രസും ജയിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം. യു.പിയിൽ ഏഴുസീറ്റുകളിൽ 6ലും ബി.ജെ.പിയും ഒന്നിൽ സമാജ്‍വാദി […]

India National

ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍

ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്‍റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്. സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി. മറികടക്കാനാകാത്ത […]