India National

ആരെങ്കിലും പറയുന്നതിന് അനുസരിച്ച് സമരം ചെയ്യാറില്ലെന്ന് അണ്ണാ ഹസാരെ

രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ. ആരെങ്കിലും പറയുമ്പോള്‍ ഞാന്‍ സമരം ചെയ്യാറില്ല. രാജ്യത്തെ ജനങ്ങളുടെ വിശാല താല്‍പര്യത്തിന് അനുസരിച്ചാണ് ഇതുവരെ പോരാടിയത്. അത് ഇനിയും തുടരും-ഹസാരെ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് പ്രതിഷേധിക്കാത്തതെന്ന് ചോദിച്ച് പൂനെയിലെ ചില ആക്ടിവിസ്റ്റുകള്‍ എഴുതിയ കത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന് ഞാന്‍ 46 കത്തുകളയച്ചു. പക്ഷെ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുന്നയിച്ചിരുന്നു. […]

India National

1993ലെ സ്‌ഫോടന പരമ്പര: വിചാരണ വൈകിപ്പിക്കുന്നതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

1993ലെ സ്‌ഫോടന പരമ്പരയിൽ വിചാരണ വൈകിപ്പിക്കുന്നതില്‍ ടാഡ കോടതിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. 1993ൽ ബാബരി ധ്വംസനത്തിന്റെ ആദ്യ വാർഷികദിനത്തിൽ രാജധാനി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളിൽ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് അജ്മീറിലെ ടാഡ കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിക്കെതിരായ വിചാരണ പത്തുവർഷത്തോളം വൈകിപ്പിച്ചത് എന്തുകൊണ്ടാണെന്നാണ് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ടാഡ കോടതിയെ വിമർശിച്ചത്. ഹമീറുദ്ദീൻ എന്ന ഹമീദുദ്ദീന്റെ […]

India National

ഒബിസി സംവരണ ബില്‍; പാര്‍ലമെന്റില്‍ സഹകരിക്കാന്‍ പ്രതിപക്ഷ തീരുമാനം

ഒബിസി സംവരണ ബില്ലില്‍ പാര്‍ലമെന്റില്‍ സഹകരിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഒബിസി പട്ടിക വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം തിരികെ നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാലാണ് സഹകരിക്കാന്‍ തീരുമാനിച്ചതെന്നു പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ബില്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അതേസമയം പെഗസിസ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി.(obc reservation) രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുടെ ഓഫീസില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഒബിസി ബില്ലില്‍ […]

India National

ഐഎന്‍എസ് വിക്രാന്തിന്‍റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയകരം. കപ്പല്‍ അടുത്തവര്‍ഷം ആഗസ്റ്റോടെ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഐഎന്‍എസ് വിക്രാന്ത് ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് പ്രതിരോധ മേഖലയ്ക്ക് പുത്തനുണര്‍വാണ് ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഐഎന്‍എസ് വിക്രാന്ത് സമുദ്രപരീക്ഷണത്തിനായി പുറപ്പെട്ടത്. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടി കപ്പല്‍ തിരികെയെത്തിയതോടെ കൊച്ചി കപ്പല്‍ശാലയ്ക്കും ഇത് അഭിമാന നേട്ടം. കൊച്ചി കപ്പൽശാല അധികൃതരുടെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും […]

India National

പുല്‍വാമയില്‍ ജവാന് വീരമൃത്യു: അജ്ഞാത ഡ്രോണുകള്‍ക്ക് പിന്നില്‍ പാകിസ്താനെന്ന് പൊലീസ്

ജമ്മു കശ്മീരിലെ അജ്ഞാത ഡ്രോണുകള്‍ക്ക് പിന്നിൽ പാകിസ്താനിൽ നിന്നുള്ള ലഷ്കറെ തൊയിബ, ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനകളാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാ​ഗ് സിങ്. മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഭീകരവാദത്തെ തുടച്ചു മാറ്റേണ്ട സമയമായെന്നും സുരക്ഷ സേന പറഞ്ഞു. അതിനിടെ, ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്ന് ലഷ്‌ക്കറെ തൊയിബ ഭീകരരെയും പൊലീസ് വധിച്ചു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് ജമ്മു കശ്മീരിൽ […]

India National

ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടി

ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ഈ മാസം 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലുള്ള മൂന്നാമത് […]

India National

ഒളിമ്പിക്സ് നീന്തലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാന പട്ടേൽ

ടോക്കിയോ ഒളിമ്പിക്സ് നീന്തലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായി മാന പട്ടേൽ. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു മാനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദേശീയ ഗെയിംസിൽ 50 മീറ്റർ, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണം നേടിയിട്ടുള്ള താരമാണ് മാന. ബാക്ക്‌സ്‌ട്രോക്കിൽ നിലവിലെ ദേശീയ റെക്കോർഡും മാനയുടെ പേരിലാണ്. ഒളിമ്പിക്സ് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നീന്തൽ താരമാണ് […]

National

ജമ്മു ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ -തോയ്ബയുടെ ഇടപെടൽ

ജമ്മു വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തൽ. പാക് ചാര സംഘടനയായ ഐഎസ്ഐ, ലഷ്‌കർ-ഇ-തൗബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എൻ ഐ എ യുടെ പ്രാഥമിക നിഗമനം. വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്. […]

India National

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ തമിഴ്‌നാട് പിന്‍വലിക്കുന്നു

പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്‌നാട് നിയമമന്ത്രാലയത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. പൗരത്വ നിയമം, കാര്‍ഷിക നിയമം, ന്യൂട്രിനോ പ്രൊജക്ട്, കൂടംകുളം ആണവനിലയം, ചെന്നൈ സേലം എക്‌സ്പ്രസ് ഹൈവേ എന്നിവക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. അക്രമാസക്തമല്ലാത്ത സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. […]

India National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പി ശീലമാക്കുന്നു: എന്‍.സി.പി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പിയുടെ ശീലമാണെന്ന് എന്‍.സി.പി. മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പി നേതാക്കളുടെ പ്രസ്താവന. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന ശീലം ബി.ജെ.പിക്കുണ്ട്. ഇപ്പോള്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സംസ്ഥാന കമ്മിറ്റികള്‍ പ്രമേയം പാസാക്കുകയാണ്. അവര്‍ക്കിപ്പോള്‍ വേറെ ഒരു പണിയുമില്ല-മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് […]