കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട ധനസഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 9,871 കോടി രൂപയാണ് ആറാംഘട്ടത്തില്‍ നല്‍കുന്നത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്- 1,657.58 കോടി രൂപ. 17 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത് 59,226 കോടി രൂപയാണ്. ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, ത്രിപുര, […]
National
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നേരത്തെ സെപ്റ്റംബര്‍ 30 വരെ ആയിരുന്നു. അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4 ഫോമുകളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ അധികസമയം ലഭിക്കുക. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 നാണ്. കൊവിഡ് പ്രതിസന്ധിമൂലമാണ് ഇത് നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. മാത്രമല്ല ഇന്‍കം […]
ഉപരോധം തുടരുമെന്ന് കർഷകർ; ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം
കർണാലിൽ ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം. മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ മരിച്ചിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീൽ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശലിലാണ് കർഷകൻ മരണപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ […]
മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു
ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയയാ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ.യുമായി ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ […]
ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരിക്ക്
ത്രിപുരയിൽ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സിപിഐഎം -ബി.ജെ.പി സംഘർഷത്തിൽ 10 ഓളം പേർക്ക് പരിക്ക്. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകൾ അഗ്നിക്കിരയാക്കി. ആറോളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാൽഘട്ട്, അഗർത്തല, ഹപാനിയ, ഉദയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടു. (cpim bjp spat tripura) തിങ്കളാഴ്ച സെപാഹിജാല ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ […]
തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം; ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സിബിഐയില്‍ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹര്‍ജിയില്‍ മമത സര്‍ക്കാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.
കനത്ത മഴയിൽ വിറങ്ങലിച്ച് രാജ്യം; വിവിധയിടങ്ങളിൽ പൊലിഞ്ഞത് 13 ജീവനുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗത്തിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചത് 13 പേരെന്ന് ആഭ്യന്തരമന്ത്രാലയം. കനത്ത മഴയെ തുടർന്ന് അസമിൽ രണ്ട് പേർ കുടി മരിച്ചു. ബാരപേട്ട , മാജുലി ജില്ലകളിലാണ് രണ്ട് പേർ മരിച്ചത്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത വെളള പൊക്ക ഭീഷണി നേരിടുകയാണ്. അസമിൽ 17 ജില്ലകളിലായി 1295 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 648,000 ത്തോളം പേർ ദുരിതത്തിലായി. ബ്രഹ്മപുത്ര കര കവിഞ്ഞതിനാൽ കാസിരംഗ നാഷണൽ പാർക്കിന്റെ […]
അസം ദേശീയോധ്യാനത്തില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് വെട്ടും; പ്രമേയം പാസാക്കി സര്‍ക്കാര്‍
അസമിലെ ദേശീയോധ്യാനത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാംഗ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി. ആദിവാസി, ഗോത്ര സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഒറാംഗ് ദേശീയോദ്യാനമെന്ന് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ആദിവാസി, ഗോത്ര സമുദായത്തിലെ പ്രമുഖര്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് തീരുമാനത്തിന് […]
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തു
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചതിന് നാരായണ്‍ റാണെയ്‌ക്കെതിരെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പ്രസ്താവന.narayan rane ‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമേതാണെന്ന് അറിയാത്തത് ലജ്ജാകരമാണ്. സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ വര്‍ഷം ഏതെന്ന് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി.ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’. നാരായണ്‍ റാണെ പറഞ്ഞു. തിങ്കളാഴ്ച റായ്ഗഡില്‍ വച്ചുനടന്ന ഒരു ചടങ്ങിനിടെയാണ് ഉദ്ധവ് […]
കല്യാൺ സിങ്ങിന്റെ അന്ത്യചടങ്ങിൽ ദേശീയ പതാകയ്ക്ക് മുകളിൽ ബിജെപി പതാക; വിവാദം
ലഖ്‌നൗ: അന്തരിച്ച യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ അന്ത്യചടങ്ങിൽ ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം. മൃതദേഹത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപചാരം അർപ്പിക്കവെ ദേശീയ പതാകയ്ക്ക് മുകളിലായിരുന്നു ബിജെപി പതാകയുടെ സ്ഥാനം. ചിത്രം യോഗി തന്നെ ട്വിറ്ററിൽ പങ്കുവച്ചു. സദസ്സുകളിൽ എല്ലാ വർണങ്ങളും അശോക ചക്രവും കാണുന്ന രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കണം എന്നാണ് ചട്ടം. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട്‌സ് ടു നാഷണൽ ഹോണർ ആക്ട് പ്രകാരം മൂന്നു വർഷം തടവു ലഭിക്കാവുന്ന കുറ്റമാണിത്. […]












