കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യമന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. രണ്ടാം തരംഗം നിയന്ത്രണ വിധേയമായെങ്കിലും രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ആരോഗ്യ ധനകാര്യ മന്ത്രാലയങ്ങള്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഒരുക്കുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നല്‍. അടിസ്ഥാന സാമ്പത്തിക മേഖലയിലെ പദ്ധതികളും ആലോചനയുണ്ട്. ഒന്നാം തരംഗം സമയത്ത് […]
National
കേരളത്തിലെ സംഘടനാ വിഷയങ്ങൾ; രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തും
കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ നടക്കേണ്ട ചർച്ച സൂറത്തിലെ കോടതിയിൽ രാഹുൽ ഗാന്ധിക്ക് ഹാജരാകേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേരളത്തിൽ ഹൈക്കമാൻഡ് നടത്തിയ ഇടപെടലുകളിൽ ഉള്ള അതൃപ്തി ഉമ്മൻ ചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയോട് വ്യക്തമാക്കും. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് നിയമനങ്ങളിൽ അടക്കമുള്ള അതൃപ്തിയാണ് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിക്കുക. പുനസംഘടന യുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ ഭാഗമായവരെ അവഗണിക്കാനുള്ള നീക്കം […]
സോണിയയെയും രാഹുലിനെയും കണ്ട് സ്റ്റാലിൻ
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ ഡൽഹി യാത്രയിലാണ് സ്റ്റാലിൻ കോൺഗ്രസ് നേതാക്കളെ കണ്ടത്. ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്റ്റാലിനും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ജനതയ്ക്കായി ശക്തവും സമൃദ്ധവുമായ ഒരു സംസ്ഥാനത്തെ കെട്ടിപ്പടുക്കാനായി ഡിഎംകെക്കൊപ്പം ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ട്വീറ്റിൽ രാഹുൽ കുറിച്ചു. തമിഴ്‌നാട്ടിലെ ഭരണത്തെക്കുറിച്ചും പുതിയ നയങ്ങളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തിലെ […]
കോവിഡ്; ആരോഗ്യ മേഖലയെ പിന്തുണയ്ക്കാൻ ഒരു ലക്ഷം മുന്‍നിര പോരാളികളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി
രാജ്യം ഒരു ലക്ഷം കോവിഡ് മുൻനിര പ്രവർത്തകരെ സജ്ജമാക്കാനാണ് പദ്ധതിയിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്കിൽ ഇന്ത്യയുടെ കീഴിൽ കോവിഡ് 19 മുൻനിര പ്രവർത്തകർക്കായുളള ആറിന ക്രാഷ്കോഴ്സ് പ്രോഗ്രാമിന്‍റെ ലോഞ്ചിംഗ് വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘വൈറസ് നമുക്കിടയിൽ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികൾ മറികടക്കുന്നതിനു വേണ്ടി രാജ്യത്തിന്‍റെ തയ്യാറെടുപ്പുകൾ വർധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കോവിഡ് മുൻനിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികൾ ആരംഭിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കെതിരെ പോരാടുന്ന […]
മൂന്നാം കോവിഡ് തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന
രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡൽഹി എയിംസുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് സിറോ സർവേക്കായി സാമ്പിളുകൾ ശേഖരിച്ചത്. പതിനായിരം സാമ്പിളുകളിൽ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം. കോവിഡ് രൂക്ഷമായി […]
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം
ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇന്ന് ഐ.എം.എയുടെ രാജ്യവ്യാപക പ്രതിഷേധം. കേരളത്തിൽ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ നിൽപ്പ് സമരം നടത്തും. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ 5 പേർ വീതമാണ് പ്രതിഷേധിക്കുക. മറ്റ് മെഡിക്കൽ സംഘടനകളും പ്രധിഷേധത്തിന്റെ ഭാഗമാകും. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം.
ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാര്‍ലമെന്‍ററി സമിതിക്ക് മുന്നിൽ ഹാജരാകും
ട്വിറ്ററിനെതിരെ നിയമ നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിനിടെ പാർലമെന്‍ററി സമിതിക്ക് മുന്നിൽ ട്വിറ്റർ പ്രതിനിധികൾ ഇന്ന് ഹാജരാകും. പുതിയ ഐടി നിയമ പ്രകാരമുളള മാർഗനിർദേശങ്ങൾ നടപ്പാക്കിയോ എന്ന കാര്യം സമിതിക്ക് മുന്നിൽ വിശദീകരിക്കണം. പരാതി പരിഹാരത്തിനായി ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ട്വിറ്റർ സമിതിയെ അറിയിക്കും. അതേസമയം, ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകത്തതിനാൽ ഇടനിലക്കാരൻ എന്ന നിലയിലുള്ള നിയമ പരിരക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഉത്തർപ്രദേശിൽ തെറ്റായ വാർത്ത നൽകിയെന്നാരോപിച്ച് […]
‘നിയന്ത്രിക്കാനാകാത്തതിനെ നശിപ്പിക്കുന്നു’; ട്വിറ്ററിനെതിരായ കേന്ദ്ര നടപടികളില്‍ മമത ബാനര്‍ജി
ട്വിറ്ററിനെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നശിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൻെറ സർക്കാറിനെതിരെയും ഇതേ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മമത വിമര്‍ശിച്ചു. ‘ഞാൻ ഇതിനെ അപലപിക്കുന്നു. കേന്ദ്രത്തിന് ട്വിറ്ററിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതിനാൽ അവർ ഭയപ്പെടുത്തി ഉപദ്രവിക്കുകയാണ്. നിയന്ത്രിക്കാൻ കഴിയാത്ത എല്ലാവരെയും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അവർക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ല. അതിനാലാണ് എൻെറ സർക്കാറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്,’ മമത പറഞ്ഞു. ബംഗാളിലുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണങ്ങൾ തികച്ചും […]
രാജ്യത്ത് 67,208 പേർക്ക് കോവിഡ്; 2330 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2330 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർക്ക് കൂടി കോവിഡിൽ ജീവൻ നഷ്ടമായി. തുടർച്ചയായ ഒമ്പതാം ദിവസമാണ് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്. ബുധനാഴ്ച 62,224 പേർക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,570 പേർക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ 28,491,670 പേർക്കാണ് രോഗമുക്തിയുണ്ടായത്. 8,26,740 […]
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍ബിഐ
കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കിയത്.കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.












