India National

4077 കോടിയുടെ ഡീപ്പ് ഓഷ്യന്‍ ദൗത്യം; ആഴക്കടല്‍ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന നടപടിയെന്ന് പ്രതിപക്ഷം

സമുദ്ര പര്യവേഷണത്തിനായുള്ള ഡീപ്പ് ഓഷ്യന്‍ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും ശക്തമായി. അഞ്ച് വര്‍ഷം ദൈര്‍ഘ്യമേറിയ ഏകദേശം 4077 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സമുദ്ര പര്യവേഷണ മേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്ര ഭൗമ മന്ത്രാലയമാണ് ഡീപ്പ് ഓഷ്യന്‍ മിഷനുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ആറ് പ്രധാന ഘടകങ്ങള്‍ അടങ്ങിയതാണ് ഡീപ്പ് ഓഷ്യന്‍ ദൗത്യം. സമുദ്ര ഖനനത്തിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം, സമുദ്ര കാലാവസ്ഥാ മാറ്റം […]

India National

ദേശീയ പാത വികസനം; ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിമാസ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയ പാത മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി. പദ്ധതികളുടെ നടത്തിപ്പിന്റെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തില്‍ കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വിഡിയോ റെക്കോര്‍ഡിംഗ് നടത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു […]

India National

രാജ്യത്ത് സമ്പൂര്‍ണ വാക്സിനേഷനാണ് വേണ്ടത്, ബി.ജെ.പിയുടെ പതിവുനുണകളല്ല- രാഹുല്‍ ഗാന്ധി

കോവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും മുദ്രാവാക്യങ്ങളുമല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണെന്നും രാഹുല്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്‍റെ യോജിപ്പോടെയല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. […]

India National

നിലപാട് കടുപിച്ച് കേന്ദ്രം; ഒടുവിൽ താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ

രാജ്യത്തെ പുതിയ ഐടി നയത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി തർക്കങ്ങൾ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. ഇതിന്റെ വിവരങ്ങൾ ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. അതേസമയം, ഐടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. കംപ്ലയൻസ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നാണ് കേന്ദ്ര നിലപാട്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു. […]

India National

രാജ്യത്ത് ആശങ്കയായി ഗ്രീന്‍ ഫംഗസും; കോവിഡ് മുക്തനായ ഇന്‍ഡോര്‍ സ്വദേശിക്ക് രോഗബാധ

കോവിഡ്​ രോഗമുക്തി നേടിയതിനു​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയില്‍ ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി. കോവിഡ് മുക്തനായതിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബി​ന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി വ്യക്തമാക്കുന്നു. രണ്ടു​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ […]

India National

രാജ്യത്ത് 62,224 പേർക്കു കൂടി കോവിഡ്; ചികിത്സയിലുള്ള രോഗികള്‍ ഒമ്പത് ലക്ഷത്തില്‍ താഴെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,07,628 പേർക്ക്​ രോഗമുക്തിയുണ്ടായി. 2542 പേർ രോഗം​ ബാധിച്ച്​ മരിക്കുകയും ചെയ്​തുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ള കോവിഡ്​ രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തിയത് ആശ്വാസമാവുകയാണ്. 8,65,432 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 2,96,33,105 പേർക്കാണ് രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 2,83,88,100 പേർക്ക്​ രോഗമുക്തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച്​ മരിച്ചു. നിലവില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ്​ ഭൂരിഭാഗം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. […]

India National

ഒരുതവണ യാത്രക്ക് 23 ലക്ഷം രൂപ; പ്രഫുൽ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകൾ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകളെന്ന് കണക്കുകൾ. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ആറു മാസത്തിനിടെ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്. പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമൻ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിർമ്മാണ കരാറുകൾ സ്വന്തക്കാർക്ക് […]

India National

കോവിഡ് വാക്‌സിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല; നേരിട്ട് വാക്‌സിനേഷൻ സെന്‍ററിലെത്തി വാക്‌സിൻ എടുക്കാം

രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിൽ കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയത്. 18 വയസിന് മുകളിലുള്ള ആർക്കും നേരിട്ട് കോവിഡ് വാക്‌സിനേഷൻ സെന്‍ററിലെത്തി അവിടെ വച്ച് രജിസ്റ്റർ ചെയ്ത് കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ ‘ വാക്ക് ഇൻ’ രജിസ്‌ട്രേഷൻ എന്ന പേരിലാണ് കണക്കാകുക. കോവിഡ് വാക്‌സിന്റെ മുൻകൂട്ടിയുള്ള ഓൺലൈൻ […]

India National

ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാനാവശ്യപ്പെട്ട് ഐടി പാര്‍ലമെന്‍ററി സമിതി

ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങള്‍ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും. വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരുക. ഐ.ടി മാർ​ഗനിർദേശം പുറത്ത് വന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളും സർക്കാരും തമ്മിലെ ബന്ധം വഷളാകുന്ന സാഹചര്യം നിലവിൽ വന്നിരുന്നു. ഈ ഘട്ടത്തിലാണ് കോൺ​ഗ്രസ് എം.പി ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമി യോ​ഗം ചേരുന്നത്. ട്വിറ്ററിന് പുറമെ ഐ.ടി മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥരോടും യോ​ഗത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

India National

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവർത്തനവും ഒന്നല്ലെന്ന് ഡൽഹി ഹൈക്കോടതി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യ​ഗ്രതയിൽ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാൽ ഭരണാധികാരികൾക്ക് ഇത് രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും അതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡൽഹി കലാപ കേസിൽ കുറ്റമാരോപിക്കപ്പെട്ട് പിടിയിലായ നതാഷ […]