പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്റുകൾക്ക് തറക്കല്ലിടും. വെണ്ണ ഫാക്ടറി അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 1000 കോടി ചിലവിട്ടുള്ള പദ്ധതികൾ കാലികളെ വളർത്തുന്നവരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററും പ്രധാന മന്ത്രി സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമ്പദ് […]
National
ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു
ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ഹർജി. അതേസമയം, മന്ത്രി സഭാ രൂപീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഡൽഹിയിലെത്തി. ശിവസേനയുടെ സഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും വിനായക് റൗത്തിനെയും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജൻ വിചാരെയും മാറ്റിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നടപടിക്കെതിരെയാണ് താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും തന്നെയാണ് സുപ്രിംകോടതിയിൽ […]
ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.
സിൽവർ ലൈൻ ബദലായി അതിവേഗ പാത പരിഗണനയിൽ; ‘നേമം ഉപേക്ഷിക്കില്ലെന്ന്’ ബിജെപി
സിൽവർ ലൈൻ ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയിൽ. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകി. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി. വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ […]
സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കി
നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാജ്ഭവന് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു തുടർന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. 100 ഓളം […]
രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു; ആംആദ്മി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍
രാജ്യസഭയില്‍ എംപമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടികള്‍ വീണ്ടും. ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍ നടപടി. ശേഷിക്കുന്ന സമ്മേളന കാലത്തില്‍ നിന്ന് സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം പിമാരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. […]
ഇ.ഡിയെ പിടിച്ചുകെട്ടാനാകില്ല; സ്വത്ത് കണ്ടുകെട്ടാനുള്ള അവകാശം ശരിവച്ച് സുപ്രിംകോടതി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ളതുള്‍പ്പെടെയുള്ള സുപ്രധാന അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി. ഇ.ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി ഇഡിക്ക് ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാം. കേസിലെ പ്രഥമ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കേണ്ടതില്ല. സമന്‍സ് എന്തിന് അയച്ചെന്ന് കുറ്റാരോപിതനോട് പറയേണ്ടതില്ല. ഇഡിയുടെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എ എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഒരു കൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്. പി എം എല്‍ ആക്ടിന് […]
അണയാത്ത അഗ്നിച്ചിറകുകള്‍; ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര തന്നെ ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരില്‍ ഒരാള്‍… ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരില്‍ ഒരാള്‍ കൂടിയായിരുന്നു. ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രചോദനമായിരുന്നു. ബഹിരാകാശ എന്‍ജിനീയറിംഗ് പഠനശേഷം ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി. വൈകാതെ അവിടെ നിന്നും ഇന്ത്യയുടെ അഭിമാനമായ […]
എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി
രാജ്യസഭയിൽ 19 പ്രതിപക്ഷ എംപിമാരെ സസ്പൻഡ് ചെയ്തത് കടുത്ത മനോവ്യഥയോടെയെന്ന് ബിജെപി. സഭയുടെ നടപടികൾ തുടരാന അനുവദിക്കണമെന്ന് ചെയർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതൊക്കെ അവർ അവഗണിച്ചു എന്നും മറ്റ് അംഗങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറി എന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നത് സർക്കാരല്ല, പ്രതിപക്ഷമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ധനമന്ത്രി നിർമല സീതാരാമൻ കൊവിഡ് മുക്തനായി തിരികെവരുമ്പോൾ വിലക്കയറ്റത്തെപ്പറ്റി ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണ്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ നാണ്യപ്പെരുപ്പത്തെയും വിലക്കറ്റയത്തെയും നിയന്ത്രിച്ചു. […]
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിജയ് ചൗക്കില്‍ അറസ്റ്റില്‍
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് രാഹുല്‍ ഗാന്ധിയെ […]












