ഗുജറാത്തില്‍ അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്‌നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയതിന് ബോട്ടാഡ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്‌നഗര്‍ […]
National
കാര്‍ഗില്‍ യുദ്ധ വിജയത്തിന് 23 വയസ്; രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം
കാര്‍ഗിലില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വര്‍ഷം. രാഷ്ട്രത്തിനായി ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കുകയാണ് രാജ്യം. 1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറി. 1999ലെ കൊടുംശൈത്യത്തില്‍ ഇന്ത്യ, സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി, ഉപാധികളും കരാറുകളും കാറ്റില്‍ പറത്തി, നിയന്ത്രണ രേഖയിലൂടെ പര്‍വേഷ് മുഷറഫിന്റെ ഗൂഡ സംഘം അതിര്‍ത്തി കടന്നു. ഓപ്പറേഷന്‍ ബാദര്‍ എന്ന […]
എംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും
എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നടപടിയില്‍ പുനരാലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നാല് എംപിമാരുടെ സസ്‌പെന്‍ഷന്‍ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് ഉന്നയിക്കും. മറ്റ് നടപടികള്‍ ഉപേക്ഷിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. സര്‍ക്കാര്‍ ആവശ്യമറിയിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമായിരിക്കും സഭയിലുണ്ടാവുകയെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ […]
സോണിയ ഗാന്ധിയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഇന്ന്; കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂലൈ 21ന് കോൺഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാൻ ഇഡി നിർദേശം നൽകിയത്. ഇതിനിടെ സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടിൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. […]
വിഷയം ചർച്ചക്കെടുക്കുക പോലും ചെയ്യാതെ സസ്പൻഡ് ചെയ്തു; പ്രതികരിച്ച് രമ്യ ഹരിദാസ്
വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് രമ്യ ഹരിദാസ് അടക്കം 4 എംപിമാരെയാണ് സ്പീക്കർ സസ്പൻഡ് ചെയ്തത്. മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നിവർക്കെതിരെയാണ് നടപടി. “ദൈനംദിനമായിട്ട്, അന്നന്ന് കൂലിപ്പണിയെടുത്ത് കുടുംബങ്ങളിലേക്ക് പോയിട്ട് കുടുംബം നോക്കുന്ന ആളുകൾ. അവരുടെ ജീവിത പ്രശ്നങ്ങൾ സഭ […]
‘വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണ്’; പ്രബോധകരമായ കന്നി പ്രസംഗവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തത്. വിജയം പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും കൂടിയാണെന്ന് സ്വന്തം ജീവിതം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ കന്നിപ്രസംഗം. ഈ പദവിയിലെത്താന്‍ താന്‍ നടന്നുവന്ന വഴികള്‍ 20 മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ദ്രൗപദി മുര്‍മു വിശദീകരിച്ചു. ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് […]
ദ്രൗപതി മുര്‍മുവിന് അഭിനന്ദന പ്രവാഹം; ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിനും
ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടക്കമുള്ളവര്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുടിന്‍ ദ്രൗപതി മുര്‍മുവിന് ആശംസ നേര്‍ന്നത്. പരസ്പര സഹകരണത്തിലൂടെ […]
ഇത് ചരിത്രദിവസം: ദ്രൗപദി മുർമുവിന്റെ മുൻഗാമികളെ അറിയാം…
ഗോത്രവിഭാഗത്തിൽ നിന്ന് ആദ്യമായി ഇന്ത്യയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തിയെന്ന ചരിത്രം കുറിച്ചുകൊണ്ടാണ് ദ്രൗപതി മുർമു ഇന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ഏവർക്കും പാഠം ഉൾക്കൊള്ളനാകുന്ന വിധത്തിൽ ഉയരത്തിലേക്ക് വളർന്ന നിരവധി വ്യക്തികളുടെ ചരിത്രം രാഷ്ട്രപതി ഭവന് പറയാനുണ്ട്. പുതുചരിത്രമെഴുതി പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുർമു എത്തുമ്പോൾ, മുൻഗാമികളെക്കുറിച്ച് അറിയാം… ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിയായശേഷം […]
‘ചരിത്രദിവസം’; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സ്ഥാനമേൽക്കും. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുർമുവിനെ തേടിയെത്തും. ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൻറെ ഇരുസഭകളും ഇന്ന് […]
2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മാർച്ചിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പുനരധിവാസ പ്രശ്‌നം പരിഹരിക്കും. പണികൾക്ക് പാറയുടെ ലഭ്യത ഉറപ്പ് വരുത്തും. കൂടുതൽ നിക്ഷേപം നടത്താൻ അദാനി കമ്പനി അറിയിച്ചു. മുഖ്യമന്ത്രിയും തുറുമുഖമന്ത്രിയുമായി അദാനി പോര്‍ട്ട്‌സ് സിഇ ഒ കരണ്‍ അദാനി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. വിഴിഞ്ഞം തുറുമുഖം സംബന്ധിച്ച് നിലനിള്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദാനി പോര്‍ട്ട്‌സ് […]












