പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിൻ്റെ നീക്കം. നടപടി താത്കാലികമാണെന്നും ഇന്ന് ഗെയിമിൻ്റെ ഭാവി അറിയാമെന്നുമാണ് വിവരം. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. […]
National
രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നുവീണു
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകർന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോർട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. അവശിഷ്ടങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയാണ്. സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഭരണകൂടത്തോടൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായല്ല വ്യോമസേനയുടെ വിമാനം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണിരുന്നു. പൈലറ്റ് വിംഗ് […]
44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
44-ാമത് അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി. തുടർന്ന് ടോർച്ച് ഇന്ത്യൻ ചെസ് താരങ്ങൾക്ക് കൈമാറി. ആതിഥ്യമര്യാദയുടെ പ്രാധാന്യത്തെക്കുറിച്ച് തമിഴ് സന്യാസി കവി തിരുവള്ളുവരുടെ ഈരടികൾ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കായികരംഗത്ത് പരാജിതർ ഇല്ല, വിജയികളും ഭാവി വിജയികളും മാത്രമാണെന്നും […]
റാഞ്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിന് പിന്നാലെ എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല, കോൾ വ്യാജമാണെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ കെ.എൽ അഗർവാൾ അറിയിച്ചു. ബോംബ് സ്‌ക്വാഡ് അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബിർസ മുണ്ട എയർപോർട്ട് അതോറിറ്റിക്ക് ജാർഖണ്ഡിന് പുറത്ത് നിന്ന് ഒരു കോൾ ലഭിച്ചതായാണ് വിവരം. തങ്ങളുടെ കൂടെയുള്ള നാല് പേർ എയർപോർട്ടിനുള്ളിൽ ഉണ്ടെന്ന് അജ്ഞാതൻ പറഞ്ഞു. “അവന്റെ […]
എസ്എസ്‌സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി
പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ […]
‘വളരില്ല, കരിഞ്ഞുപോകും’; ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ മരം നടുന്നതില്‍ നിന്ന് വിലക്കി അധ്യാപകര്‍
ആര്‍ത്തവത്തിന്റെ പേരില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ മരം നടുന്നതില്‍ നിന്ന് വിലക്കി. മഹാരാഷ്ട്രയില നാസിക് ജില്ലയിലാണ് സംഭവം. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മരം നട്ടാല്‍ മരത്തിന്റെ വളര്‍ച്ച മുരടിക്കുമെന്ന് പറഞ്ഞാണ് അധ്യാപകരുടെ പ്രവൃത്തി. നാസികിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ തോട്ടം പരിപാലിക്കുന്നതിനിടെയാണ് കുട്ടികളെ ആര്‍ത്തവത്തിന്റെ പേരില്‍ മരം നടുന്നതില്‍ നിന്ന് വിലക്കിയത്. സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് തനിക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ‘ഞങ്ങള്‍ മരം നട്ടാല്‍ മരം വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നും മറ്റ് കുട്ടികളോടും അധ്യാപകര്‍ […]
രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി; ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി
ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത് 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എ .കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു തുടക്കമിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി. ഗത്തില്‍ നീങ്ങാനും കടലിലെ […]
സഭാ നടപടികള്‍ തടസപ്പെടുത്തി; രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍, സന്ദീപ് പഥക്, സ്വതന്ത്ര എംപി അജിത് കുമാര്‍ ഭൂയാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭാ നടപടികള്‍ തടസപ്പെടുത്തിയതാണ് സസ്‌പെന്‍ഷന് കാരണം. 23 പ്രതിപക്ഷ എംപിമാരെയാണ് ഈ സഭാ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് […]
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്‍
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി ഒന്നിന് 18 വയസ്സ് തികയാനുള്ള മാനദണ്ഡം കാത്തിരിക്കേണ്ടി വരില്ല. പുതിയ തീരുമാനം നടപ്പിലാക്കാനും സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല; സ്‌മൃതി ഇറാനി
കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് അവർ പറഞ്ഞു. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം […]












