പ്രണയബന്ധത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ പാർലി എന്ന ഗ്രാമത്തിലാണ് 22കാരിയായ ശിവാനി സിംഗിനെ സഹോദരൻ ഹിമാൻശു സിംഗ് കൊലപ്പെടുത്തിയത്. സഹോദരിയെ കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് മാസം മുൻപ് മാതാപിതാക്കൾ മരണപ്പെട്ടതോടെ ഹിമാൻശുവും ശിവാനിയും ഒറ്റക്കായിരുന്നു താമസം. ഗ്രാമത്തിലെ ഒരാളുമായി ശിവാനിക്കുണ്ടായിരുന്ന പ്രണയബന്ധത്തെ ഹിമാൻശു എതിർത്തിരുന്നു. സംഭവ ദിവസം ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് ശിവാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീട്ടിൽ കുഴിച്ചിട്ടു.ഗ്രാമീണർ പൊലീസിനു […]
National
വിശാഖപട്ടണത്ത് ഫാര്‍മ ലാബില്‍ തീപിടുത്തം; നാല് തൊഴിലാളികള്‍ മരിച്ചു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മ ലാബിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി അമര്‍നാഥ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൊഴിലാളിയുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. […]
ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയക്കും. മ്യാൻമാർ, തായ്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. വിമാനത്താവളങ്ങളിൽ പരിശോധന ശക്തമായി തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക്ഡ്രില്ലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് കേസുകൾ വർധിച്ചാൽ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് എല്ലാം സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക്ഡ്രിൽ. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും […]
12കാരൻ മുഖ്യസൂത്രധാരൻ; യു.പിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ 12കാരൻ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. നടന്ന സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ 12കാരനാണെന്ന് പൊലീസ് അറിയിച്ചു. നവംബർ 22നാണ് 60കാരനായ ആക്രി വ്യാപാരി ഇബ്രാഹിം, ഭാര്യ ഹർസ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥനെ വീടിനുള്ളിലും ഭാര്യയെ പുറത്തുള്ള ശൗചാലയത്തിന് സമീപം കഴുത്തിൽ തുണിമുറുക്കി കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്. കുട്ടിയെ ദമ്പതികൾക്ക് അറിയാമെന്നും ഇബ്രാഹിം ആക്രി വിറ്റ് ധാരാളം പണം സ്വരൂപിച്ചിട്ടുണ്ടെന്നറിഞ്ഞ് മറ്റ് […]
‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. തന്റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു. 2015ലാണ് ഡൽഹിയിൽ സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വർഷം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വേർ പിരിഞ്ഞ് താമസം തുടങ്ങി. ഭർത്താവ് ചെലവിനുള്ള പണമോ […]
ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ച് സ്കൂൾ അധികൃതർ
സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി മന്ത്രവാദിയെ വിളിച്ചുവരുത്തി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ നിന്നാണ് വിചിത്രമായ സംഭവം പുറത്തുവന്നത്. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 15 ഓളം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി സർക്കാരിന് നോട്ടീസ് അയച്ചു. അന്ധവിശ്വാസത്തിൻ്റെ പേരിൽ ഡിസംബർ 21 നായിരുന്നു സംഭവം. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനികളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സ്‌കൂൾ മാനേജ്‌മെന്റ് തന്ത്രിയെ വിളിച്ച് ചികിത്സിക്കുകയായിരുന്നുവെന്നാണ് ആരോപണം. പെൺകുട്ടികളെ മന്ത്രവാദി ബ്ലാക്ക് മെയിൽ […]
യുപിയിൽ തുരങ്കം നിർമിച്ച് ബാങ്ക് കവർച്ച; നഷ്ടപ്പെട്ടത് ഒരു കോടി രൂപ മൂല്യമുള്ള സ്വർണം
ഉത്തർ പ്രദേശിൽ തുരങ്കം നിർമിച്ച് ബാങ്ക് കവർച്ച. എസ്ബിഐ ബാങ്കിൻ്റെ ഉത്തർ പ്രദേശിലെ കാൺപൂരിലുള്ള ഭാനുതി ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 10 അടിയോളം നീളമുള്ള തുരങ്കം നിർമിച്ചാണ് കവർച്ച. ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് ബാങ്കിൻ്റെ ഉള്ളിലേക്ക് തുരങ്കം നിർമിക്കുകയായിരുന്നു. 4 അടി വീതിയും തുരങ്കത്തിനുണ്ട്. കവർച്ചക്കാർ സ്വർണം കൊണ്ടുപോയെങ്കിലും പണപ്പെട്ടി തുറക്കാൻ കഴിയാത്തതിനാൽ അതിലുണ്ടായിരുന്ന 32 ലക്ഷം […]
യുവതിയിൽ നിന്ന് പീഡനം, മുംബൈയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മുംബൈയിൽ യുവതിയുടെ പീഡനത്തെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉജ്ജയിൻ സ്വദേശിയും ഭാര്യയും അമ്മയുമാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഒരു സ്ത്രീ തങ്ങളെ ഉപദ്രവിക്കുന്നതായും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. ആഷി ഖാൻ എന്ന യുവാവും കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റിംജിം ദാസ് എന്ന സ്ത്രീയുമായി ഇവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുമ്പ് റിംജിം ആഷി ഖാനെതിരെ ബലാത്സംഗ കേസ് നൽകിയിട്ടുണ്ട്. ജാമ്യത്തിൽ […]
ട്രെയിനിനുള്ളിൽ വാക്കുതർക്കം, യുപിയിൽ 60 കാരനെ പൊലീസുകാരൻ വെടിവച്ചു കൊന്നു
റെയിൽവേ പൊലീസ് കോൺസ്റ്റബിളിന്റെ വെടിയേറ്റ് 60 വയസുകാരന് ദാരുണാന്ത്യം. ട്രെയിനിനുള്ളിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺസ്റ്റബിൾ തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. മുന്ന ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് കോൺസ്റ്റബിൾ അമിത് സിംഗ് ലാലിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ട്രെയിൻ ദുധ്വ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ലാൽ തന്നെ ആക്രമിച്ചുവെന്നും തന്റെ സർവീസ് പിസ്റ്റൾ […]
നാഗ്പൂരിൽവെച്ച് മരിച്ച പോളോ താരം നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും
നാഗ്പൂരിൽവെച്ച് മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം.ആരിഫ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു നാഗ്പൂരിലെ മെഡിക്കൽ കോളജിലാണ് നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം. ഇതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് തന്നെ വീട്ടിലെത്തിക്കാനാണ് ശ്രമം. കുട്ടിയുടെ പിതാവ് ഉൾപ്പടെ നാഗ്പൂരിലുണ്ട്. സംഭവത്തിൽ ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ വീഴ്ച്ച ചൂണ്ടികാണിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ് […]











