National

ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും

ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും . കൊവിഡിൽ കേന്ദ്ര സർക്കർ മാർഗരേഖ ഇറങ്ങിയാൽ അത് പാലിച്ചു കൊണ്ട് യാത്ര തുടരാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ നടത്താനൊരുങ്ങുന്ന ഹാത്ത് ജോഡോ അഭിയാൻ, വനിത മാർച്ച് തുടങ്ങിയവയിലും […]

National

സ്ത്രീ പുരുഷാനുപാതം കുറഞ്ഞു; കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍

സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.  സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെടുത്താന്‍ ലിംഗ പരിശോധന നിയമങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കണമെന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ ആവശ്യപ്പെട്ടു. അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് വധുവിനെ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു. വിവാഹവേഷം ധരിച്ച് കുതിരപ്പുറത്തേറിയായിരുന്നു യുവാക്കളുടെ മാര്‍ച്ച് നടന്നത്. […]

National

രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ നാലായി; കേസുകൾ വർധിച്ചാൽ നിയന്ത്രണങ്ങൾ

ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. വിവിധ സംസ്ഥാനങ്ങളിൽ ഉന്നതല യോഗം വിളിച്ചു. ചൈനയിൽ പടരുന്ന ബി എഫ് 7 വകഭേദം രാജ്യത്ത് ആശങ്ക ഉയർത്തിയിട്ടില്ലെന്ന് വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയം. നിലവിൽ നാലു കേസുകൾ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. സാമ്പിളുകൾ ജീനോ സീക്വൻസിങിന് വിധേയമാക്കിയുമാണ് പ്രതിരോധ നടപടികൾ. കൂടുതൽ […]

National

കൊവിഡ് കരുതൽ വാക്സിൻ; നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ

കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. 28 ശതമാനം പേർ മാത്രമേ കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. സംസ്ഥാനങ്ങളോട് കരുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അവശ്യമായ വാക്സിനുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. മുൻനിര പോരാളികൾക്ക് എല്ലാവർക്കും കരുതൽ വാക്സിൻ അടിയന്തിരമായി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ചൈനയിൽ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് […]

National

ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചു: ആഭ്യന്തര മന്ത്രാലയം

2014-നും 2021-നുമിടയിൽ ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2014-ൽ 15,735 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തപ്പോൾ ഇത് 2021-ൽ 42,004 ആയി വർധിച്ചതായി മന്ത്രാലയം അറിയിച്ചു. കോൺഗ്രസ് എംപി മുഹമ്മദ് ജവാദ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണക്കുകൾ കൂടുതൽ സാധുകരിച്ചാൽ 2014-ൽ പ്രതിദിനം 43 ദിവസക്കൂലിക്കാർ ആത്മഹത്യ ചെയ്തിരുന്നത് 2021-ൽ 115 ആയി വർധിച്ചു. തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവയാണ് ആത്മഹത്യയിൽ കുത്തനെ വർദ്ധനവുണ്ടായ […]

National

ഡൽഹിയിൽ കനത്ത പുകമഞ്ഞ്; 50 മീറ്റർ പോലും ദൃശ്യപരിധിയില്ല

ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസമായി കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. നഗരത്തിൻറെ വിവിധ മേഖലകളിലെ ജനജീവിതത്തെ സ്തംഭിപ്പിക്കും വിധമാണ് മൂടൽമഞ്ഞിൻറെ കാഠിന്യം. വരും ദിവസങ്ങളിലും പുകമഞ്ഞ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ ആശങ്കയിലാണ് തലസ്ഥാന നഗരവാസികൾ. അൻപത് മീറ്റർ പോലും ദൃശ്യപരിധിയില്ലാത്ത പ്രഭാതങ്ങളാണ് ദിവസങ്ങളായി ഡൽഹിയുടേത്. ജനജീവിതത്തെ പൂർണ്ണമായി പുകമഞ്ഞ് ബാധിച്ചിരിക്കുന്നു. നഗരമാകെ പുകകൊണ്ട് കെട്ടിയ ഒരു കോട്ട പോലെയാണ് ഇപ്പോഴത്തെ സാഹചര്യം. അനായാസകരമായി ശ്വസിക്കാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ മാലിന്യങ്ങളും പുകയും ചേരുന്നതാണ് കാലാവസ്ഥ. മഞ്ഞിൻറെ […]

National

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്. ഇന്ന് പുലർച്ചെ മുൻജെ മാർഗ് മേഖലയിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.

National

ഇന്ത്യ-ചൈന സംഘ‌ർഷം; ചർച്ച വേണമെന്ന് കോൺഗ്രസ്, പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും

ഇന്ത്യ-ചൈന സംഘ‌ർഷത്തില്‍ പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തില്‍ ച‍ർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ചൈന പരാമർശം ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുലിന്‍റെ പരാമർശങ്ങൾ ചൈനയ്ക്ക് അനുകൂലമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഡിസംബർ ഒമ്പതിനാണ്‌ അരുണാചലിലെ തവാങ്ങിനോട്‌ ചേർന്ന്‌ ഇന്ത്യ–- ചൈന […]

National

ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നുവീണു

ബീഹാറിലെ ബെഗുസാരായി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു. 13 കോടിയിലേറെ രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം. അതേസമയം ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ സാഹേബ്പൂർ കമാലിൽ ബുർഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലത്തിൻ്റെ നിർമ്മാണ ചുമതല സംസ്ഥാന സർക്കാരിന്റെ റോഡ് നിർമ്മാണ വകുപ്പിന് കീഴിൽ ബെഗുസരായിലെ മാ ഭഗവതി കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലത്തിന് വിള്ളലുകൾ ഉണ്ടായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

National

ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി; ഭർത്താവ് കസ്റ്റഡിയിൽ

ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി. 22 വയസുള്ള റൂബിക പഹദനാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ കസ്റ്റഡിയിൽ എടുത്തു. മൃതദേഹത്തിന്റെ 12 ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി. കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് ദിൽദാർ അൻസാരിയുടെ രണ്ടാം ഭാര്യയാണ് റൂബിക പഹദൻ.