അപകടത്തിൽ പെട്ടു കിടക്കുന്ന ഋഷഭ് പന്തിനെ തനിക്ക് മനസിലായില്ലെന്ന് താരത്തിന് പ്രാഥമിക ചികിത്സ നൽകിയ ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാറിൽ നിന്ന് ഗ്ലാസ് തകർത്ത് പുറത്തിറങ്ങിയ പന്തിന് പ്രാഥമിക ചികിത്സ നൽകുകയും ആംബുലൻസിനെ വിളിച്ച് വരുത്തിയതും സുശീൽ മാൻ എന്ന ബസ് ഡ്രൈവറാണെന്ന് എൻഡിടിവി പറയുന്നു. “ഒരു എസ്യുവി അമിത വേഗത്തിൽ വന്ന് ഡിവൈഡറിൽ […]
National
തലയിൽ രണ്ട് മുറിവ്, ലിഗമെൻ്റ് ഇഞ്ചുറി; ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ
വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു. ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം […]
ആശ്വാസം; ഋഷഭ് പന്ത് അപകടനില തരണം ചെയ്തു
കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. പന്ത് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. വേഗം ആരോഗ്യം വീണ്ടെടുക്കൂ ചാമ്പ്യാ… വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ് ഇങ്ങനെ. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് […]
ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു; താരം ഗുരുതരാവസ്ഥയിൽ
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ നിലവിൽ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ.
കൊവിഡ് : പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ
കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ. വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ഈ […]
18 കുട്ടികളുടെ മരണത്തിനിടയാക്കിയ സിറപ്പിന്റെ ഉത്പാദനം നിർത്തി
ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പിന്റെ നിർമ്മാണം മരിയോൺ ബയോടെക് ഫാർമ നിർത്തിവച്ചതായി കമ്പനിയുടെ നിയമ മേധാവി ഹസൻ ഹാരിസ്. മരണങ്ങളിൽ ഖേദിക്കുന്നു, സർക്കാർ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും ഹസൻ ഹാരിസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരുന്നിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. മറ്റ് നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും ഹസൻ ഹാരിസ് കൂട്ടിച്ചേർത്തു. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിന്റെ ചുമ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. സിറപ്പിൽ […]
ഡൽഹിയിൽ താപനില 5 ഡിഗ്രി; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. നോയിഡയിലെ സ്‌കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മൂടൽമഞ്ഞിലും ശീതക്കാറ്റിലും തണുത്ത മരവിക്കുകയാണ് ഉത്തരേന്ത്യ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. […]
സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ 51 തവണ കുത്തി കൊലപ്പെടുത്തി
20 കാരിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51 തവണ കുത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. പ്രതിയോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ്. സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24 നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു. യുവതി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയയാണ് പ്രതി അവിടെയെത്തിയത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് […]
എന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങളുള്ള ഒരാള്‍ ജീവിത പങ്കാളിയായാല്‍ നല്ലത്: രാഹുല്‍ ഗാന്ധി
തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. എല്ലാവര്‍ക്കും മേന്മകളുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി തന്റെ രണ്ടാമത്തെ അമ്മയാണെന്നും തന്റെ ജീവിതമാകെ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമാണെന്നും രാഹുല്‍ പറഞ്ഞു. പപ്പു എന്ന് ഉള്‍പ്പെടെ […]
കോണ്‍ഗ്രസ് 138ാം സ്ഥാപക ദിനാഘോഷം ഇന്ന്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് സേവാദള്‍ വൊളന്റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക […]











