National

കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; റിപ്പോർട്ട് തേടി ഡൽഹി സർക്കാർ

കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഡൽഹി സർക്കാർ. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്‌ക്കാണ് നിർദേശം. സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് ശാലിനി സിംഗാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. പുതുവത്സര ദിനത്തിൽ ഡൽഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്‌ക്കപ്പെട്ട യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. […]

National

ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം; ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തിൽ വീണ്ടും സ്ഫോടനം. അപ്പർ ഡംഗ്രിയിൽ ഇന്നലെ വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേർ അത്യാസന്ന നിലയിലാണ്. പത്തോളം പേർക്ക് പരുക്കുണ്ട്. ഇന്നലെയാണ് ഡംഗ്രിയിൽ ആദ്യത്തെ ആക്രമണം നടന്നത്. […]

National

ബെംഗളൂരുവിലെ വ്യവസായി സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യാ കുറിപ്പിൽ ബിജെപി എംഎൽഎയുടെ പേര്

ബെംഗളൂരുവിൽ വ്യവസായി സ്വയം വെടിവെച്ചു മരിച്ചു. പ്രദീപ് എസ് (47) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബിജെപി എംഎൽഎയുൾപ്പെടെ അഞ്ച് പേർ തന്നെ ചതിച്ചതിൽ വിഷമിച്ചാണ് താൻ ജീവനൊടുക്കുന്നു എന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പിൽ ചിലരുടെ പേരും ഫോൺ നമ്പറുകളും പരാമർശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയുടെ പേരുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറിൽ വെടി വെച്ചു മരിച്ച നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. […]

National

മദ്യലഹരിയിൽ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പുകടിയേറ്റു മരിച്ചു

പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മരിച്ചു. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് കടിയേറ്റത്. പുതുവത്സരാഘോഷത്തിനിടെ മണികണ്ഠൻ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ടു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടികൂടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു. കൈകളിൽ കടിച്ചതിന് ശേഷവും പാമ്പിനെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് ഉയർത്തി പിടിച്ചു. മിനിറ്റുകൾക്കുള്ളിൽ മണികണ്ഠൻ കുഴഞ്ഞുവീണു, ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാമ്പിനെ ഡോക്ടർമാരെ കാണിക്കാൻ […]

Cricket National

ഋഷഭ് പന്തിനെ രക്ഷിച്ചു; ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു. ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തുമാണ് ആദ്യം അപകടസ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത്. ഇവർ തന്നെയാണ് പന്തിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.റോഡ് വേയ്‌സ് അധികൃതർ ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി. ഇന്നലെ പുലർച്ചെയാണ് […]

National

ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 മരണം

ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ അഹമ്മദാബാദ്-മുംബൈ ഹൈവേയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള ആളെ സൂറത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്യുവിയില്‍ യാത്ര ചെയ്ത ഒമ്പത് പേരില്‍ എട്ട് പേരും ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നവസാരി എസ്പി റുഷികേശ് ഉപാധ്യായ പറഞ്ഞു. എസ്യുവിയില്‍ യാത്ര ചെയ്തിരുന്നവര്‍ അങ്കലേശ്വര്‍ നിവാസികളായിരുന്നു. വല്‍സാദില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസിലെ […]

National

ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു

ഡൽഹിയിൽ ജിം ഉടമയെ വെടിവെച്ചു കൊന്നു. ജിം ഉടമ മഹീന്ദറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് വെടി വെച്ചത്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.

National

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്

രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12.30 നാണ് വാർത്താ സമ്മേളനം. സെപ്തംബർ 7 ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം ഒൻപതാമത്തെ തവണയാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തുന്നത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി അവസാനം കശ്മീരിൽ സമാപിക്കും. ഇടവേളയ്ക്ക് ശേഷം ജനുവരി 3 ന് പര്യടനം പുനരാരംഭിക്കുന്ന യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കും. അതേസമയം കോണ്‍ഗ്രസില്‍ […]

National Sports

ഋഷഭ് പന്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; ആശ്വാസ വാര്‍ത്തയുമായി ഡോക്ടര്‍മാര്‍

ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിന് തീപിടിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്ന് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരുക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരുക്കുണ്ട്.  ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് […]

National

യുപിയിൽ ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു

ഉത്തർ പ്രദേശ് ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. യുപിയിലെ ചന്ദൗലി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്ക് പുറത്തുവച്ചാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയിൽ ആശുപത്രിയുടെയും അടുത്തുള്ള വീടുകളുടെയും ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഗൾസരായ് സിറ്റിയിൽ രവി നഗറിലെ ദയാൽ ആശുപത്രിയ്ക്ക് പുറത്തുവച്ച് രാവിലെ 9.30ഓടെയായിരുന്നു അപകടം. ആശുപത്രിയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്ന് സിലിണ്ടറുകൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓക്സിജൻ നൽകുന്ന കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടത്. ഫൊറൻസിക് ടീം […]