National

നടൻ റാണ ദഗ്ഗുബതി പിതാവ് സുരേഷ് ബാബു എന്നിവർക്കെതിരെ കേസ്

തെന്നിന്ത്യൻ നടൻ റാണ ദഗ്ഗുബതിക്കെതിരെ കേസ്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ദഗ്ഗുബതിക്കും പിതാവ് സുരേഷ് ബാബുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം. പ്രമോദ് കുമാർ എന്ന വ്യവസായിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാൻ റാണയും പിതാവും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. 2014-ൽ റാണ ദഗ്ഗുബതിയും സുരേഷ് ബാബുവും ഹൈദരാബാദിലെ ഫിലിം സിറ്റിക്ക് സമീപമുള്ള തങ്ങളുടെ സ്ഥലം പരാതിക്കാരനായ പ്രമോദിന് ഹോട്ടൽ സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകിയെന്നാണ് റിപ്പോർട്ട്. 2018 ഫെബ്രുവരിയിൽ പാട്ടക്കരാർ അവസാനിക്കാനിരിക്കെ, 18 […]

National

500 പുതിയ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി എയർ ഇന്ത്യ

സിവിൽ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള 82 ലക്ഷ്യം കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. കരാർ പ്രകാരം ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നും യുഎസ് കമ്പനിയായ ബോയിംഗിൽ നിന്നും എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങും. അടുത്തയാഴ്ചയോടെ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടുകൾ പ്രകാരം എയർ ഇന്ത്യ എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങും. 210 സിംഗിൾ ഐൽ എ320നിയോസും, 40 വൈഡ് ബോഡി […]

National

ഹിൻഡൻബർ​ഗ് റിപ്പോർട്ട്: ഇന്ത്യൻ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനുള്ള നിർദേശങ്ങൾ സമർപ്പിയ്ക്കാൻ സെബിയോട് (SEBI) സുപ്രീം കോടതി

ഹിൻഡൻബർ​ഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് നിക്ഷേപകർക്ക് വലിയ തോതിലുള്ള നഷ്ടം നേരിടേണ്ടി വന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയുടെ പരമോന്നത കോടതി സെബിയോട് റിപ്പോർട്ട് തേടിയത്. ഇന്ത്യൻ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ തിങ്കളാഴ്ച കോടതി മുൻപാകെ സമർപ്പിക്കണം.  പെട്ടെന്ന് ഉണ്ടാകുന്ന ഏതെങ്കിലും പ്രചാരണം മൂലം എല്ലാ സമ്പാദ്യവും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്ന് കോടതി ചൂണ്ടികാണിച്ചു. ഒഹരി വിപണിയിലെ അപ്രതീക്ഷിത തകർച്ച തടയാൻ സുപ്രീം കോടതി ജഡ്ജിയുടെ നേത്യത്വത്തിൽ സമിതി വേണം […]

Business National

ഓഹരി വിപണിയിലെ തിരിച്ചടി; അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് മൂഡീസ്

അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളെ നെഗറ്റീവ് പട്ടികയിലേക്ക് മൂഡിസ് തരംതാഴ്ത്തി. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിരിച്ചടി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയെത്തുടര്‍ന്നാണ് മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിങ് കുറച്ചത്. റേറ്റിങ്ങില്‍ സ്ഥിരതയുള്ള കമ്പനികളുടെ പട്ടികയില്‍നിന്ന് നെഗറ്റീവ് പട്ടികയിലേക്കാണ് തരംതാഴ്ത്തിയത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, […]

India National

സാഭിമാനം ഇന്ത്യ; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപണം ചെയ്തത്.  500 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ദൗത്യത്തിന്റെ ഭാഗമായി അയയ്ക്കാന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്. ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ എസ്എസ്എല്‍വി അനുയോജ്യമാണ്. ദൗത്യം […]

Kerala National

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ബജറ്റ് ചര്‍ച്ച തുടരും. ചോദ്യോത്തര ശൂന്യ വേളകള്‍ക്ക് ശേഷമാണ് ഇരു സഭകളും ബജറ്റ് വിഷയത്തിലെ ചര്‍ച്ചയിലേക്ക് കടക്കുക. അദാനി വിഷയത്തില്‍ ഇന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷം സ്വകാര്യ ബില്ലുകളുടെ അവതരണം ഇരു സഭകളിലും നടക്കും. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന ആവശ്യമുയര്‍ത്തി കൊടിക്കുന്നില്‍ സുരേഷ് അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലും ഇന്ന് പാര്‍ലമെന്റിലെത്തും. ലോക്‌സഭയിലും രാജ്യസഭയിലും […]

National

ഹരിയാനയിൽ വീട്ടുജോലിക്ക് നിന്ന 14 കാരിക്ക് ക്രൂരപീഡനം

ഹരിയാനയിൽ 14 കാരിക്ക് ക്രൂരപീഡനം. ഹരിയാന ഗുരുഗ്രാമിൽ വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. ദമ്പതികൾ പെൺകുട്ടിയെ മർദ്ദിക്കുകയും, പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഗുരുതര പരുക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.

National

അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ല, മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയം; എ.പി.അബ്ദുള്ളക്കുട്ടി

അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ല, മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയം; എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. പുതിയ ഹജ്ജ് നയത്തില്‍ വിഐപി ക്വാട്ട നിര്‍ത്തലാക്കിയിരുന്നു.മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ ക്രമക്കേട് നടന്ന സാഹചര്യത്തിലാണ് ഇത്തവണ ബാഗ്, കുട തുടങ്ങിയ വസ്തുക്കള്‍ ഹജ്ജ് കമ്മിറ്റി വാങ്ങി നല്‍കേണ്ടതില്ലെന്ന തീരുമാനം താന്‍ എടുത്തത്. […]

India National

ബിജെപിക്ക് അദാനിയുടെ കമ്പനിയിൽ നിന്നും ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ

അദാനി വിഷയത്തിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വിഷയത്തിൽ രാജ്യത്തോട് ഉത്തരം പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബാധ്യസ്ഥനാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.  പ്രതിപക്ഷ ഐക്യത്തിനായി ആം ആദ്മി പാർട്ടിയെയും ബി ആർ എസിനെയും ആശ്രയിക്കാറില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ”അദാനി വിഷയം വലിയൊരു സ്‌കാം ആയിട്ടായാണ് കാണുന്നത്. സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ വലിയൊരു അന്വേഷണം ആവശ്യമാണ്.പ്രധാനമന്ത്രിയും അദാനിയുമയിട്ടുള്ള ബന്ധം. ബിജെപിക്ക് അദാനിയുടെ കോർപ്പറേറ്റ് കമ്പനിയിൽ നിന്നും […]

National

ഇനി ട്രെയിൻ യാത്രയിൽ ഈ ഭക്ഷണങ്ങളും ലഭിക്കും; മെനു പരിഷ്‌കരിച്ചു

ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. ബിഹാറിൽ നിന്നുള്ള വിഭവങ്ങളാണ് മെനുവിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാർക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും.  ലിറ്റി-ചോക, കിച്ച്ഡി, പോഹ, ഉപ്മ, ഇഡ്‌ലി-സാമ്പാർ, വടാ പാവ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാംസഭുക്കുകൾക്കായി മുട്ട, മത്സ്യം, ചിക്കൻ എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികൾക്ക് വേണ്ടി പുഴുങ്ങിയ പച്ചക്കറികൾ, ഓട്ട്‌സും പാലും, ഗോതമ്പ് ബ്രെഡ്, ജോവർ, ബാജ്ര, റാഗി, സമ എന്നിവ കൊണ്ടുണ്ടാക്കിയ റൊട്ടികളും ലഭിക്കും. ലിറ്റി-ചോക്കയ്ക്കും […]