രണ്ടുമാസത്തിനകം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് വിലയിരുത്തൽ. ഏപ്രിൽ ആകുന്നതോടെ ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് പറയുന്നത്. 140 കോടി ജനസംഖ്യ രേഖപെടുത്തുമെന്നാണ് പറയുന്നത്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ സെൻസസ് മുടങ്ങിക്കിടക്കുന്നതിനാൽ ചുരുങ്ങിയത് ഒരു വർഷത്തേക്ക് ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല. സെൻസസ് എപ്പോൾ തുടങ്ങുമെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല. സെൻസസിലൂടെ ശേഖരിക്കുന്ന തൊഴിൽ, പാർപ്പിടം, സാക്ഷരതാ നിലവാരം, കുടിയേറ്റം, ശിശുമരണനിരക്ക് തുടങ്ങിയ വിവരങ്ങൾ കിട്ടാൻ വൈകുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ആസൂത്രണത്തെയും നയരൂപവത്കരണത്തെയും ബാധിക്കുമെന്നും വിദഗ്ധർ […]
National
കിച്ച സുദീപ് രാഷ്ട്രീയത്തിലേക്കോ ? പ്രചാരണങ്ങളോട് പ്രതികരിച്ച് താരം
തെന്നിന്ത്യൻ താരം കിച്ചാ സുദീപിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. താരം രാഷ്ട്രീയത്തിലേക്ക് കടന്ന് വരുമെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ നടക്കുകയാണ്. വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും, അത് തുറന്ന് പറയാൻ മടി കാണിക്കാതിരിക്കുകയും ചെയ്യുന്ന കിച്ചയെ നിരവധി രാഷ്ട്രീയ പാർട്ടികൾ പാർട്ടിയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ അടുത്തിയെ ഒരു പ്രാദേശിക വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് കിച്ച സുദീപ്. തനിക്ക് രാഷ്ട്രീയത്തിൽ നിരവധി സുഹൃത്തുക്കളുണ്ടെന്നും എന്നാൽ നിലവിൽ രാഷ്ട്രീയത്തിലേക്കില്ലെന്നും കിച്ച […]
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി
പെഗസസിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി. വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചെന്ന് ഹൊഹേ മേധവി വ്യക്തമാക്കി. മുപ്പതിലധികം സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നാണ് വെളിപ്പെടുത്തൽ. ‘ദ ഗാർഡിയൻ’ ആണ് ഹൊഹേ മേധാവി ടാൾ ഹനന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഒരു കൂട്ടം മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നത്. ക്ലയന്റ് എന്ന വ്യാജേന ടാൾ ഹനനെ സമീപിച്ച മൂന്ന് മാധ്യമപ്രവർത്തകരോടാണ് ഹനൻ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. എങ്ങനെ എതിരാളികളുടെ ജിമെയിലും മറ്റും ചോർത്തി […]
മഹാരാഷ്ട്രയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം മെത്തയിൽ കുത്തിയിറക്കി
ഡൽഹിയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൻ്റെ ഞെട്ടൽ മാറും മുമ്പ് മഹാരാഷ്ട്രയിലും സമാന കൊലപാതകം. പാൽഘർ ജില്ലയിൽ 27 കാരൻ 35 കാരിയായ തൻ്റെ കാമുകിയെ കൊന്ന് ശരീരം മെത്തയ്ക്കുള്ളിൽ തിരുകിക്കയറ്റി. പ്രതി ഹാർദിക് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഹാർദിക് ഷാ കാമുകി മേഘാ സിംഗിനൊപ്പം നലസോപാരയിലെ സീതാ സദൻ സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. വീട്ടുടമയോടും മറ്റ് അയൽവാസികളോടും തങ്ങൾ വിവാഹിതരാണെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. നാലസോപാരയിലെ വിജയ് നഗർ പ്രദേശത്തെ ഫ്‌ളാറ്റിൽ […]
ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് ആറ് ബോഗികള്‍
തെലങ്കാനയില്‍ ഗോദാവരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍ പാളം തെറ്റിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി. വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഗെയിം കളിക്കാൻ മൊബൈൽ ശരിയാക്കി നൽകിയില്ല, 15 കാരന്‍ തൂങ്ങി മരിച്ചു
കേടായ മൊബൈൽ ഫോൺ നന്നാക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് 15 വയസുകാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ നിരന്തരം ശകാരിച്ചിരുന്നു. മൊബൈൽ ഫോൺ പ്രവർത്തനം നിലച്ചതോടെ ഫോൺ നന്നാക്കണമെന്ന് വീട്ടുകാരോട് നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. ഇതിൽ മനംനൊന്ത് കുട്ടി മുറിയിലേക്ക് പോയി സീലിംഗ് ഫാനിൽ […]
ഗുരുഗ്രാമിൽ ജോലി വാഗ്ദാനം ചെയ്ത് 27 കാരിയെ പീഡിപ്പിച്ചു
എഞ്ചിനീയറിംഗ് ബിരുദധാരിയായ 27 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഷോപ്പിംഗ് മാളിലെ പാർക്കിംഗിൽ കാറിനുള്ളിൽ വച്ചായിരുന്നു പീഡനം. ജോലിക്കായി അഭിമുഖം നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ച് വരുത്തി മയക്കമരുന്ന് കലർത്തിയ വെള്ളം നൽകിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി ഓൺലൈനിൽ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതി തുഷാർ ശർമയുടെ ഫോൺ നമ്പർ ലഭിച്ചു. ഇയാളെ ബന്ധപ്പെട്ടപ്പോൾ സഹാറ മാളിൽ ഒരു അഭിമുഖം നടത്തുന്നുണ്ടെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇന്റർവ്യൂവിനുള്ള രേഖകളുമായി പെൺകുട്ടി […]
വിശ്വനാഥന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്ര അവസാനിച്ചതോടെ രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൽപ്പറ്റപാറവയൽ കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തെ രാഹുൽ സന്ദർശിച്ചു. നീതി കിട്ടുംവരെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് രാഹുൽ ഉറപ്പ് നൽകി. കൽപ്പറ്റ മണിയങ്കോട് കോൺഗ്രസിന്റെ കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് രാഹുൽ സന്ദർശിച്ചു. തുടർന്ന് കളക്ട്രേറ്റിൽ നടന്ന വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ മരിച്ച തോമസിന്റെ വീട്ടിലെത്തുന്ന രാഹുൽ ഗാന്ധി വൈകിട്ട് […]
കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രധാനാധ്യാപകൻ
ഉത്തർ പ്രദേശിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രഥാനാധ്യാപകൻ. മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിനാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്രധാനാധ്യാപകനും സഹോദരന്മാരും ചേർന്ന് തല്ലിയത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെ കുപ്പിയിൽ നിന്ന് വെള്ളം കുടിച്ച വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ യോഗേന്ദ്ര കുമാറും സഹോദരന്മാരും ചേർന്ന് തല്ലിച്ചതക്കുകയായിരുന്നു. വിദ്യാർത്ഥിക്കെതിരെ ഇവർ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറയുന്നു.
ഗവർണർ നിയമനം കോൺഗ്രസ് ഇന്ന് പാർലമെൻ്റിൽ ഉന്നയിക്കും
ഗവർണർ നിയമനവുമായ് ബന്ധപ്പെട്ട വിഷയം പാർലമെൻ്റി ഉന്നയിക്കാൻ തിരുമാനിച്ച് കോൺഗ്രസ്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ ഗവർണറായി നിയമിച്ച നടപടിയിലാണ് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുക. അദാനി വിഷയത്തിലെ പ്രതിഷേധത്തിനൊപ്പമാകും ഗവർണർ നിയമന വിഷയവും ഉന്നയിക്കുന്നത്. നിയമനിർമ്മാണ നടപടിയിൽ കാലഹരണപ്പെട്ട നിയമങ്ങൾ പിൻവലിയ്ക്കാനുള്ള ബില്ല് ഇന്ന് ലോക്സഭ പരിഗണിയ്ക്കും. നിയമമന്ത്രി കിരൺ റിജിജു ആണ് ബിൽ അവതരിപ്പിയ്ക്കുക. കഴിഞ്ഞ ദിവസമാണ് അയോധ്യ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിനെ കേന്ദ്രം ആന്ധ്ര ഗവർണറായി […]












