വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ബീഹാറിലെ അരാ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. റെയിൽവേ ജീവനക്കാരൻ അഭിഷേക് കുമാർ സിംഗ് (23) ആണ് മരിച്ചത്. സംഭവം ഇങ്ങനെ: വിവാഹത്തോടനുബന്ധിച്ച് നൃത്ത പരിപാടിയും സംഘടിപ്പിച്ചിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ചിലർ വേദിയിൽ പ്രവേശിച്ച് അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇടാൻ ആവശ്യപ്പെട്ടു. അഭിഷേക് സിംഗും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടായി. ഇതിനിടെ അക്രമികൾ തോക്ക് […]
National
ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി
ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്ക് മോഷണം പോയി. സമസ്തിപൂർ ജില്ലയിലാണ് സംഭവം. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. റെയിൽവേ ട്രാക്കുകൾ കാണാതായതിന് ഉത്തരവാദികൾ അജ്ഞാതരായ കള്ളന്മാരാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിവേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ബിഹാറിൽ നിത്യസംഭവമാണ്. പക്ഷേ, രണ്ട് കിലോമീറ്ററോളം ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തിൽ ആർ.പി.എഫ് കേസ് രജിസറ്റർ […]
Brand news 🔥 for Switzerland ‼️ Pathaan will start a new week with us….. More Shows added in Swiss Cinemas..
SWITZERLAND 2ND WEEK SWITZERLAND 2ND WEEK BASEL Pathé Küchlin Book Now BASEL Basel Arena CinemasDo 09.02. @20:50Fr 10.02. @20:50 Sa 11.02. @20:50 So 12.02. @20:50 Mo 13.02. @20:50 Mi 15.02. @20:50 Book Now BERN Pathé Westside Book Now BRUGG Brugg ExcelsiorSo12.02.2023 @17:15 Book Now EBIKON- LUZERN Pathé Mall Of Switzerland Book Now FRIBOURG Arena Cinemas Fribourg CentreJeu 09.02. @20:40Ven 10.02. @20:40 […]
14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പെൺകുട്ടിയെ കണ്ടെത്തിയത് തേയില തോട്ടത്തിൽ നിന്ന്
അസമിൽ14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. കൈയ്യും, കാലും ബന്ധിച്ച നിലയിൽ അബോധാവസ്ഥയിൽ തേയില തോട്ടത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി മൂന്ന് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസുമായിബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭൈജാൻ അലി, സഫർ അലി എന്നിങ്ങനെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദിബ്രുഗഡ് എസ്പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.14 കാരിയായ പെൺകുട്ടിയെ […]
മരിച്ചെന്ന് കരുതി സംസ്കരിച്ച 60 കാരൻ ജീവനോടെ വീഡിയോ കോളില്‍
മരിച്ചെന്ന് കരുതി കുടുംബം സംസ്കരിച്ച 60 കാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ജീവനോടെ കണ്ടെത്തിയത്. സുഹൃത്തുമായി ഇയാൾ നടത്തിയ വീഡിയോ കോൾ സാമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജീവനോടെയുള്ള വിവരം പുറത്തറിയുന്നത്. ജനുവരി 29 ന് ബോയ്‌സർ-പാൽഘർ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളം മുറിച്ചുകടക്കുന്നതിനിടെ മരിച്ച അജ്ഞാതൻ്റെ ചിത്രങ്ങൾ റെയിൽവേ പൊലീസ് പുറത്തുവിട്ടിരുന്നു. രണ്ട് മാസം മുമ്പ് കാണാതായ റഫീഖ് ഷെയ്ഖാണെന്ന് അവകാശപ്പെട്ട് ഇയാളുടെ […]
സ്വർണക്കടയിലേക്ക് 15 അടി നീളമുള്ള ഭൂഗർഭ അറയുണ്ടാക്കി മോഷണം നടത്താൻ ശ്രമം; പരാജയപ്പെട്ടതോടെ ‘സോറി’ എഴുതിവച്ച് കടന്ന് കളഞ്ഞു
മീററ്റിൽ സിനിമാ സ്‌റ്റൈൽ മോഷണം. സ്വർണകടയിലേക്ക് 15 അടി നീളമുള്ള ഭൂഗർഭ അറ കുഴിച്ച് മോഷണം നടത്താനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. എന്നാൽ ശ്രമം പാഴായതോടെ സ്വർണക്കടയുടമയ്ക്ക് ‘സോറി’ എഴുതിവച്ച് മോഷ്ടാക്കൾ കടന്ന് കളയുകയായിരുന്നു. മാരട്ടിലെ റിതാനി എന്ന പ്രദേശത്തെ സ്വർണക്കടയിലാണ് മോഷണശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ ദീപക് കുമാർ എന്ന കടയുടമ കട തുറക്കാൻ വന്നതോടെയാണ് മോഷണ ശ്രം കണ്ടെത്തുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന കൃഷ്ണ വിഗ്രഹം ഭിത്തി അഭിമുഖമായി തിരിച്ച് വച്ചിരിക്കുന്നതും കാണാമായിരുന്നു. ‘ദൈവം […]
ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞ് മരിച്ചു
മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടര്‍ന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മധ്യപ്രദേശിലെ ഷാഡോളിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് […]
താർഖണ്ഡിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി
താർഖണ്ഡിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഝാർഖണ്ഡിലെ ബുർഹ പഹഡ് മേഖലയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ആയുധങ്ങൾ മാവോയിസ്റ്റുകളുടേതാണെന്നാണ് സംശയം. പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വെടിക്കോപ്പുകൾ പിടികൂടിയത്. ശക്തമായ സ്ഫോടനം നടത്താൻ കഴിയുന്ന സ്ഫോടക വസ്തുക്കളും ഈ തിരച്ചിലിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഇത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മാവോയിസ്റ്റുകൾ പൊലീസുമായി വളരെ ശക്തമായ നിരവധി ഏറ്റുമുട്ടലുകൾ നടത്തിയ ഒരു മേഖലയാണ്. ഈ പ്രദേശത്ത് ഇപ്പോഴും മാവോയിസ്റ്റുകളുടെ […]
24 മണിക്കൂറിനിടെ രാജ്യത്ത് പലയിടങ്ങളിൽ ഭൂചലനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽ ഭൂചലനം. പല പ്രദേശങ്ങളിലായി അഞ്ച് തവണ ഭൂചലനമുണ്ടായി. മഹാരാഷ്ട്രയിലെ സങ്ക്ലിയിൽ ഇന്നലെ രാവിലെയാണ് ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് പശ്ചിമ ബംഗാളിലും ഭൂചലനമുണ്ടായി. ഉത്തർപ്രദേശിലെ ശ്യാമിലിയിൽ രാത്രി 9. 31 ഓടെ ഭൂചലനം ഉണ്ടായി. അരുണാചൽ പ്രദേശിൽ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 6.14ന് മണിപ്പൂരിലും ഭൂമി കുലുങ്ങി. അരുണാചൽ പ്രദേശിൽ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടർ […]
ജോഷിമഠിന് ശേഷം കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ
ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ ഈ സംഭവം നടക്കുന്നത് എന്നതിൽ സ്ഥിരീകരണമില്ല. നിരവധി വീടുകളുടെ ചുവരിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജോഷിമഠിന് സമാനമായി ഭൂമിയിൽ വിള്ളലുകൾ രൂപം കൊണ്ടിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജില്ലാ […]












