ജമ്മു ഇരട്ട സ്ഫോടനത്തിനു പിന്നിൽ പാകിസ്താനെന്ന് വിവരം. ഇന്ന് ജമ്മുവിൽ നിന്ന് പിടികൂടിയ ഭീകരവാദികളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ടെലിഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്ന് 9 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് മൂന്ന് പേരെപ്പറ്റി സൂചന ലഭിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ആളുകൾ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാൻ ഉണ്ട്. അന്വേഷണം തുടരുകയാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ മൂന്ന് പേരെ സംബന്ധിച്ച് ഭീകരവാദ […]
National
നർവാൾ ഇരട്ട സ്ഫോടനം; ഉപയോഗിച്ചത് പെർഫ്യൂം ബോംബ്, ലഷ്കർ ഭീകരൻ പിടിയിൽ
ജമ്മു കശ്മീരിലെ നർവാൾ ഇരട്ട സ്ഫോടനത്തിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. പിടിയിലായ ആരിഫ് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ. ഇരട്ട സ്ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരി 21 ന് നടന്ന ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു. ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ ഉടൻ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ ഇത്തരമൊരു ബോംബ് […]
ബജറ്റിൽ ‘ദരിദ്രർ’ എന്ന് പറഞ്ഞത് രണ്ട് തവണ; പക്ഷെ ബജറ്റിൽ അവർക്കായി എന്തുണ്ട് ? വിമർശിച്ച് പി ചിദംബരം
ഇന്നലെ നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ നിശിതമായി വിമർശിച്ച് മുൻ ധനമന്ത്രി പി ചിദംബരം. ബജറ്റിൽ ദരിദ്രർക്കും തൊഴിൽ രഹിതർക്കുമായി ക്ഷേമപദ്ധതികൾ ഒന്നുമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ( p chidambaram against union budget 2023 ) ’90 മിനിറ്റ് പ്രസംഗത്തിൽ രണ്ട് തവണയാണ് ദരിദ്രർ എന്ന് നിർമലാ സീതാരാമൻ പറഞ്ഞത്. തൊഴിൽരഹിതരെ കുറിച്ചോ അസമത്വത്തെ കുറിച്ചോ ഒരു വാക്ക് പോലും പറയാൻ ധനമന്ത്രിക്ക് തോന്നിയില്ല’- ചിദംബരം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ‘ഇപ്പോൾ […]
Budget 2023: പൊന്നും വെള്ളിയും പൊള്ളും; ഈ ഇനങ്ങള്‍ക്ക് വില കുറയും
കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു.ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത […]
Budget 2023: ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ
സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്. കേന്ദ്രബജറ്റില്‍ ധനമന്ത്രി നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് […]
സിൽവർ ലൈൻ സംസ്ഥാന വികസനത്തിന് അനിവാര്യം; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ ഉണ്ടാകൂ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള […]
‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം
മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു. ‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ […]
ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത; കൽപനാ ചൗള ഓർമയായിട്ട് 20 വർഷം
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 20 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്. 2003 ഫെബ്രുവരി ഒന്ന്. രാവിലെ ഒൻപത് മണിയോടെ നടുക്കുന്ന വാർത്തയെത്തി. എസ് ടി എസ് 107 കൊളംബിയ തകർന്നുവീണു . കൽപന ചൌളയുൾപ്പെടെ ഏഴ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. പതിനേഴ് ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോളാണ് ദുരന്തമെത്തിയത്. വാഹനത്തിന്റെ […]
സാമൂഹ്യ സുരക്ഷാ പെന്‍ഷനും പ്രസവാനുകൂല്യങ്ങളും കൂട്ടണം; സാമ്പത്തിക വിദഗ്ധരുടെ ബജറ്റ് നിര്‍ദേശങ്ങള്‍
ഇത്തവണത്തെ കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രവസാനുകൂല്യങ്ങള്‍ക്ക് അധിക തുക അനുവദിക്കണമെന്നും 51 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തില്‍ പറയുന്നു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഓണററി പ്രൊഫസര്‍ ജീന്‍ ഡ്രെസ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്ക്ലി എമറിറ്റസ് ഓഫ് ഇക്കണോമിക്സ് പ്രൊഫസര്‍ പ്രണബ് ബര്‍ധന്‍, ഐഐടി ഡല്‍ഹി ഇക്കണോമിക്സ് പ്രൊഫസര്‍ ആര്‍ നാഗരാജ്, ജെഎന്‍യു പ്രൊഫസര്‍ എമറിറ്റസ് സുഖദേവ് തൊറാട്ട് […]
ലോക സമ്പന്നരില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്
ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് […]












