National

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി, പ്രതി പിടിയിൽ

ഡൽഹി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.(Mentally Challenged Man Threatens To Kill Arvind Kejriwal) ഫോൺ കോളിനെ തുടർന്ന് ഡൽഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നിമിഷനേരം കൊണ്ട് തന്നെ പ്രതിയെ പിടികൂടുകയും ചെയ്‌തു. മാനസിക വിഭ്രാന്തിയുള്ള 38കാരനാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതി ഡൽഹിയിലെ ഗുലാബി ബാഗിൽ ചികിത്സയിലാണെന്നും […]

National

134 ദിവസത്തെ പദയാത്ര രാഹുലിനെ മാറ്റിയതിങ്ങനെ; ട്രാൻസ്‌ഫൊമേഷൻ ശ്രദ്ധേയമാകുന്നു

ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസത്തേയും അവസാന ദിവസത്തേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യാത്ര 134 ദിവസം പിന്നിടുമ്പോൾ രാഹുൽ ഗാന്ധിക്ക് വന്ന മാറ്റമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാധ്യമപ്രവർത്തകൻ പ്രശാന്ത് കുമാറാണ് ഈ ട്രാൻസ്‌ഫോമേഷൻ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ ഇത് വൈറലാവുകയായിരുന്നു. ( rahul gandhi transformation bharat jodo yatra ) 2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 29, 2023 ൽ […]

National

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.parliament budget session 2023 starts today നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന […]

National

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന; നാല് പേർ അറസ്റ്റിൽ

ജമ്മു കാശ്മീരിൽ അവന്തിപ്പോരയിൽ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു. Security forces bust terrorist hideout in Jammu and Kashmir കഴിഞ്ഞ കുറച്ച നാളുകളായി അതിർത്തിയിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവിൽ ഭീകരർ അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയിൽ കാഴ്ചകൾക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുൻനിർത്തി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് […]

National

‘ഐ ഡിഡ് ഫയര്‍; ഞാനാണ് വെടിവച്ചത്; പാകിസ്താന്‍ ഉണ്ടായതിന് ഉത്തരവാദി ഗാന്ധി’;നാഥുറാം ഗോഡ്‌സെയുടെ കോടതി മൊഴികളുടെ പരിഭാഷ

നാഥു റാം ഗോഡ്‌സേ നല്‍കിയ അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന 93 പേജുള്ള മൊഴിയിലെ പ്രസക്തഭാഗങ്ങള്‍. ജനുവരി 20ന് നടന്ന ഗ്രനേഡ് ഉപയോഗിച്ചുള്ള വധശ്രമത്തെക്കുറിച്ചും 30ന് നടന്ന സംഭവങ്ങളെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍…( court statements by godse about assassination of mahatma gandhi) ഏതു ചോദ്യത്തിനും ഒറ്റ ഉത്തരമായിരുന്നു നാഥുറാം ഗോഡ്‌സേ കോടതി മുറിയില്‍ നല്‍കിയത്. ‘ഒപ്പം ആരുമില്ല. ആരും പറഞ്ഞിട്ടല്ല കൊന്നത്. ഗാന്ധിജിയെ കൊല്ലാന്‍ സ്വയം തീരുമാനിച്ചു. സ്വയം നടപ്പാക്കി. എനിക്ക് ആരുടേയും ദയ വേണ്ട. […]

National

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ

70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. (amit shah in haryana says mak modi as pm again) മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹത്തിന് എത്താൻ കഴിയാത്തതിനാൽ ഫോണിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന […]

National

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം. “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” 1948 ജനുവരി 30ന് മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിവ. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. […]

National

‘പുതിയ ഇന്ത്യ മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുന്നു’- പ്രധാനമന്ത്രി

മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ വീക്ഷിക്കുന്നത്. ഒരു ശക്തിക്കും രാജ്യത്തെ തകർക്കാൻ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ‘ന്യൂ ഇന്ത്യ’ കഴിഞ്ഞ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുകയാണ്. രാജ്യ വികസനത്തിന് സംഭാവന നൽകിയവർ ആരായാലും അവരെ മുന്നിലെത്തിക്കുന്നു. കഴിഞ്ഞ എട്ട്-ഒമ്പത് വർഷമായി അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാൻ രാജ്യം ശ്രമിക്കുന്നു. […]

National

രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണം; ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ഖാർഗെ

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കും. അതേസമയം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര […]

National

ഇന്നത്തെ ഭാരത് ജോഡോ യാത്രയിൽ വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ; കെ.സി വേണുഗോപാൽ

സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ തുടർന്നും പങ്കെടുക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ അറിയിച്ചു. ഇന്നത്തേത് വനിതകളുടെ യാത്രയാണ്. വൻ സ്ത്രീ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കാമെന്നാണ് സുരക്ഷാ ഏജൻസികൾ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ കാശ്മീർ താഴ്വരയിൽ എത്തിയപ്പോൾ രാഹുലിന്റെ സുരക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ […]