National

യുപിയിൽ മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു; പുറത്ത് പറയാതിരിക്കാൻ 10 രൂപ നൽകി

ഉത്തർ പ്രദേശിൽ മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു. യുപി ഗൊരഖ്പൂരിലാണ് സംഭവം. 60 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനു ശേഷം ആരോടും ഇക്കാര്യം പറയരുതെന്നാവശ്യപ്പെട്ട് ഇയാൾ കുട്ടിക്ക് 10 രൂപ നൽകിയതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മാതാവാണ് പരാതിനൽകിയത്. കുട്ടിയുമായിചേർന്ന് ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോൾ തൻ്റെ ഭർത്താവിൻ്റെ പിതാവ്, കുട്ടിയുടെ മുത്തച്ഛൻ അവിടേക്ക് വന്നു. തന്നോട് തിരികെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ഇയാൾ കുട്ടിയോട് വിറക് വെട്ടാൻ മഴു കൊണ്ടുവരാനാവശ്യപ്പെട്ടു. മഴു […]

National

ബഫര്‍ സോണ്‍; കേരളം ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ കേസുകള്‍ പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനവാസമേഖലയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള അപേക്ഷകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രിം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ. ബഫര്‍ സോണ്‍ […]

National

വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ പന്തയം; അമിത അളവിൽ ഗുളിക കഴിച്ച 13 കാരി മരിച്ചു

പന്തയം വച്ച് വിറ്റാമിൻ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികളിൽ ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഊട്ടിയിലെ കണ്ടലിലുള്ള ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈബ ഫാത്തിമ (13) ആണ് മരിച്ചത്. മറ്റൊരു പെൺകുട്ടി കൂടി ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ അഞ്ച് സഹപാഠികളും സൈബയും ചേർന്ന് 20 മുതൽ 30 വിറ്റാമിൻ ഗുളികകൾവരെ കഴിച്ചിരുന്നു. പന്തയം വച്ച് അമിതമായി ഗുളികകൾ കഴിച്ച കുട്ടികൾ സ്‌കൂൾ വളപ്പിൽ തളർന്നു വീഴുകയുമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. […]

National

ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം

ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം. ബുധനാഴ്ച ഹോളി ആഘോഷത്തിനിടെയാണ് സംഭവം. വിദേശ യുവതിയുടെ മേല്‍ ഹോളി ആഘോഷത്തിന്റെ നിറങ്ങള്‍ വാരിയിട്ട ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.(japanese women attacked during holly celebrations at delhi) ചിലര്‍ ജാപ്പനീസ് യുവതിയുടെ തലയില്‍ മുട്ട കൊണ്ടെറിയുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ യുവതി ശ്രമിച്ചതോടെ ആക്രമിച്ച പുരുഷന്മാരിലൊരാള്‍ അവരെ തടയാനും […]

National

‘കോൺഗ്രസ് ഭരണകാലത്ത് എല്ലായിടത്തും വൈദ്യുതി ഇല്ലായിരുന്നു, അതുകൊണ്ട് ജനസംഖ്യ കൂടി’; വിവാദ പരാമർശവുമായി പ്രഹ്‌ളാദ് ജോഷി

കോൺഗ്രസ് ഭരണകാലത്ത് ജനസംഖ്യ ഉയരാൻ കാരണം കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിനാലെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ പരാമർശം. ( Congress reacts to Pralhad Joshi population surge analogy ) വിവാദ പരാമർശത്തിനെതിരെ കോൺഗ്രസിന്റെ രൺദീപ് സുർജേവാല രംഗത്ത് വന്നു. ‘ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, […]

National

ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത

പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികൾ അറിയിച്ചു. […]

National

മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. തീഹാർ ജയിലിൽ തുടർച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. ( manish sisodia ed court ) കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാൻ ആരംഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. സിബിഐ കേസിൽ ഇന്ന് […]

National

താരങ്ങൾ ഒപ്പിട്ട മോദിയുടെ ചിത്രം മോദിക്ക് നൽകി ജയ്ഷാ

ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നതിന് മുന്നോടിയായി താരങ്ങൾ ഒപ്പിട്ട നരേന്ദ്ര മോദിയുടെ ചിത്രം മോദിക്ക് കൈമാറി ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ സന്ദർശനത്തിനെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനും സ്വന്തം ചിത്രം തന്നെ കൈമാറിയിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് ചിത്രം കൈമാറിയത്. Jay Shah presented Modi with a picture of […]

National

ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദ്യമെത്തിയത് സബര്‍മതി ആശ്രമത്തിലേക്ക്

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആദ്യമായെത്തിയത് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് കടക്കുംമുന്‍പേ സബര്‍മതിയിലെത്തി.(Australian PM visited sabarmati ashram on his first visit to India) നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. വ്യാഴാഴ്ച മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം ആന്റണി അല്‍ബനീസിനൊപ്പം […]

National

കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാർ അസോസിയേഷൻ പ്രസിഡൻറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിനാണ് നടപടി. ബാർ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡൻറ് വികാസ് സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മാർച്ച് ആറിന് ചേർന്ന ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവ് […]