National

കാലുകളിൽ കാമറയും മൈക്രോ ചിപ്പും;ഒഡീഷയിൽ ചാരപ്രാവി’നെ പിടികൂടി

കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയിൽ പിടികൂടി.ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്.

National

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

മുംബൈ തീരത്ത് അറബിക്കടലിന് സമീപം ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് പട്രോളിംഗിനിടെയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ പട്രോളിംഗ് കപ്പൽ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സേനാംഗങ്ങൾ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ […]

National

ബിഗ് ബോസ് താരത്തിനെതിരെ വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പിഎക്കെതിരെ കേസ്

ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. അർച്ചന ഗൗതമിൻ്റെ പിതാവ് ഗൗതം ബുദ്ധ് ആണ് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ പിഎ സന്ദീപ് കുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. മകളെ സന്ദീപ് കുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. 2023 ഫെബ്രുവരി 26ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് ജനറൽ കൺവെഷനിൽ […]

National

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം; MT1 ശാന്തസമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം. മേഘ ട്രോപിക് ഉപഗ്രഹം ഏഴ് മണിയോടെ ശാന്തസമുദ്രത്തിന് മുകളില്‍ കത്തി തീര്‍ന്നു.കാലാവധി കഴിഞ്ഞ ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ കത്തിയ്ക്കുന്നത് ആദ്യമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പത്ത് വര്‍ഷവും അഞ്ച് മാസവുമാണ് ഉപഗ്രഹം പ്രവര്‍ത്തിച്ചത്. ( Megha-Tropiques-1 Why is India crashing this satellite today?) ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ഐഎസ്ആര്‍ഒയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച സംയുക്ത ദൗത്യമായ മേഘ ട്രോപിക്‌സ്-1 2011 ഒക്ടോബര്‍ 12നാണ് വിക്ഷേപിക്കപ്പെട്ടത്. […]

National

ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ത്രിപുരയിലെ തുടർഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിൽ […]

National

കോച്ചിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി 19കാരി

പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കായിക പരിശീലകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തമിഴ്‌നാട് സ്റ്റേഡിയം സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ കോച്ചാണ് 48കാരനായ മുരുകേശന്‍. സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കോച്ചിങുമായി ബന്ധപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റ് തന്റെ കൈവശമുണ്ടെന്നും അത് വാങ്ങാന്‍ വീട്ടിലേക്ക് വരണമെന്നും കോച്ച് […]

National

‘രാക്ഷസൻ’ സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹസിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

സിനിമയിലെ വില്ലനുമായി താരതമ്യപ്പെടുത്തി പരിഹസിച്ചതിന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠൻ (29) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് മുത്തുരാജ് (38) പിടിയിലായി. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ മണികണ്ഠൻ ‘രാക്ഷസൻ’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തതിനെ തുടർന്നാണു മണികണ്ഠന്റെ കഴുത്തിൽ മുത്തുരാജ് കുത്തിയത്.ഗുരുതര പരുക്കേറ്റ മണികണ്ഠൻ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. 2 മാസം മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം കഴിഞ്ഞത്.

National

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം.(amitabh bachchan injured during cinema shooting) പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ […]

National

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ്

പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്. സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ […]

National

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. ( RBI stopped printing 2000 rupee note ) നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസർബാങ്ക് വ്യക്തമാക്കുന്നു. അതേസമയം 100 200 500, 2000 […]