പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്. സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ […]
National
മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം
മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നത്. (Twist in Meghalaya govt formation; HSPDP withdraws support Sangma’s NPP) സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍സിപി, […]
കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി; ‘പകൽ സ്വപ്നം കാണാൻ മോദിക്ക് അവകാശം ഉണ്ടെന്ന് എം എ ബേബി
കേരളത്തിൽ സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നായിരുന്നു ബേബിയുടെ പരിഹാസം.കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം.(Modi’s statement on kerala victory is only dream-ma baby) ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമസഭയിൽ മാത്രമാണ്. നിയമ സഭയിൽ ഉണ്ടായിരുന്ന ബിജെപിയുടെ അക്കൗണ്ടും സിപിഐഎം […]
ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വ്യാപക അക്രമവുമായി ബിജെപി പ്രവർത്തകർ
ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയർപൂരിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാർട്ടി പ്രവർത്തകർ പറയുന്നു. ( Widespread violence against CPIM workers in Tripura ). ത്രിപുരയിലെ നിർണ്ണായക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് […]
കോണ്‍റാഡ് സാംഗ്മ വീണ്ടും മേഘാലയ മുഖ്യമന്ത്രി
കോണ്‍റാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് 7ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും. മേഘാലയ ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ച സാംഗ്മ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.conrad sangma become meghalaya cm as second phase രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട സാംഗ്മ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണയും ഉറപ്പാക്കി. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ബിജെപി കേന്ദ്ര നേതൃത്വവും പിന്തുണ അറിയിച്ചു. പഴയ സഖ്യ കക്ഷിയായ യുണൈറ്റഡ് […]
അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു
ബിഹാറിൽ വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. സിതാര്‍മഹി ജില്ലയിലെ ഗ്രാമത്തിൽ വിവാഹത്തിന്റെ ഭാഗമായ നടന്ന വരമാല ചടങ്ങിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ ഉടൻ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വെച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചപ്പോൾ […]
അമ്മ മരിച്ചതറിഞ്ഞില്ല; 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം
അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബെംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. അന്നമ്മയുടെ ഭർത്താവ് വൃക്ക രോഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു. ബെംഗളൂരു ആർടി നഗറിലാണ് സംഭവം. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും […]
ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍
ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്. (Yeddyurappa to become BJP election campaign committee chief in karnataka says reports) […]
നാഗാലാൻഡ് തൂത്തുവാരി ബിജെപി സഖ്യകക്ഷിക്ക് അധികാര തുടർച്ച
നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ജയത്തോടെ അധികാര തുടർച്ചക്കൊരുങ്ങി ബിജെപി-എൻഡിപിപി സഖ്യം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 60 ൽ 28 സീറ്റുകളും നേടിയ എൻഡിപിപി-ബിജെപി 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിപിപി. അക്കൗണ്ട് തുറക്കാതെ കോൺഗ്രസ്. നാഗാലാൻഡ് മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) നേതാവുമായ നെയ്ഫിയു റിയോ 15,824 വോട്ടുകൾക്ക് കോൺഗ്രസിന്റെ സെയ്‌വിലി സച്ചുവിനെ പരാജയപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ സെൻസേഷനുമായ ടെംജെൻ ഇംന അലോംഗ് വിജയിച്ചു. […]
തിപ്ര മോതയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാർ : ബിജെപി
തിപ്ര മോതയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറെന്ന് ബിജെപി വാക്താവ്. ഗ്രേറ്റർ തിപ്രാലാൻഡ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് ബിജെപി വക്താവ് അറിയിച്ചത്. ( Ready to accept Tipra Motha conditions says BJP ) ആവശ്യങ്ങൾ അംഗീകരിച്ചാൽ ആരുമായും സഖ്യമാകാമെന്നാണ് തിപ്ര മോദ പറഞ്ഞത്. തങ്ങൾക്ക് ലഭിക്കുന്ന ഉറപ്പുകൾ എഴുതി നൽകണമെന്നാണ് തിപ്ര മോതയുടെ ഉപാധി. അതേസമയം, തിപ്ര മോതയെ കൂടെകൂട്ടാൻ നീക്കം ഊർജിതമാക്കിയിരിക്കുകയാണ് സിപിഐഎം-കോൺഗ്രസ് സഖ്യം. തിപ്ര മോത നേതാവ് പ്രദ്യുത് ദേബ് ബർമൻ […]












