National

പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണം; പ്രധാനമന്ത്രിയോട് കോൺഗ്രസ്

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് കോൺഗ്രസ്. ആറ് മാസത്തേക്ക് സമയപരിധി നീട്ടണമെന്നും, 1000 രൂപ ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത 6 മാസത്തേക്ക് നീട്ടണമെന്നും നടപടിക്രമം സൗജന്യമാക്കണമെന്നും അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മാർച്ച് 31 ആണ് ഇതിനുള്ള […]

National

കടം വാങ്ങിയ 500 രൂപ നൽകിയില്ല; 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി

കടം വാങ്ങിയ 500 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്ന് 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി. പശ്ചിമ ബംഗാളിലെ ഗംഗപ്രസാദ് കോളനിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഫുല്ല റോയിൽ നിന്ന് ബന്മലി പ്രമാണിക് 500 രൂപ കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രമാണികിന് പണം തിരികെ കൊടുക്കാനായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിൻ്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. […]

National

വിവാഹിതയ്ക്കൊപ്പം ഒളിച്ചോടി; യുവാവിൻ്റെ മൂക്കുമുറിച്ച് പിതാവും സഹോദരങ്ങളും

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. യുവതിയുടെ അച്ഛനും സഹോദരങ്ങളുമാണ് മൂക്ക് മുറിച്ചത്. സംഭവത്തിൽ അച്ഛനും നാല് സഹോദരങ്ങളും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൻ്റെ ഇവർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ജനുവരിയിലാണ് 25കാരനായ ഹമീദ് ഖാൻ യുവതിയുമൊത്ത് ഒളിച്ചോടിയത്. തുടർന്ന് ഇവർ അജ്മീറിൽ താമസമാരംഭിച്ചു. ഈ വീടടിൽ അതിക്രമിച്ചു കയറിയ യുവതിയുടെ അചഹ്ഹനും സഹോദരന്മാരും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഹമീദ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു. […]

National

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഡൽഹി മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ കവിത കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇഡി സോണൽ ഓഫീസിൽ നിന്ന് കവിത മടങ്ങി. ഇന്ന് രാവിലെ 10.30ഓടെയാണ് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി കവിത ഹാജരായത്. വൈകിട്ട് 9.15ഓടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. നാളെ വീണ്ടും കവിതയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.  വൈകീട്ട് 6 മണിക്ക് ശേഷവും […]

National

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും രത്‌നവും മോഷണം പോയി

സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറിയത്. ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, […]

National

നായയെ അതിക്രൂരമായി പീഡിപ്പിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് ബിഹാർ പൊലീസ്

നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി യുവാവ്. ബിഹാറിലെ പാട്‌നയിലാണ് സംഭവം. മാർച്ച് എട്ടിന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ പൊലീസിന്റെ ശ്രദ്ധപതിയുന്നത്. ഫുൽവാരി ഷരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം നടക്കുന്നത്. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലാണ് അജ്ഞാതനായ യുവാവ് നായയെ പീഡിപ്പിക്കുന്നത് കൃത്യമായി കാണാം. സിസിടിവി ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഒരു എൻജിഒ ഫുൽവാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഐപിസി വകുപ്പ് പ്രകാരവും അനിമൽ ആക്ട് പ്രകാരവും യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. […]

National

പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി

ജമ്മുകശ്മീർ പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. സുരക്ഷാ ജീവനക്കാരുടെ പരിശോധനക്കിടെ തീവ്രവാദികൾ ഒളിച്ചിരുന്ന വെടിയുതിർക്കുകയായിരുന്നെന്നും തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചുവെന്നും അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

National

തമിഴ്‌നാട് വിഴിപ്പുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ നഴ്‌സിങ് വിദ്യാർത്ഥിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് വിഴിപ്പുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ നഴ്‌സിങ് വിദ്യാർത്ഥിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വിക്രവണ്ടി രാധാപുരം സ്വദേശി ധരണിയാണ് കൊല്ലപ്പെട്ടത്. കേസിൽ, മധുരപ്പാക്കം സ്വദേശി ഗണേഷിനെ പൊലിസ് അറസ്റ്റു ചെയ്തു. സ്വകാര്യ നഴ്‌സിങ് കോളജിലെ വിദ്യാർത്ഥിയായ ധരണി, ഇന്നു രാവിലെ ആറുമണിയോടെ, വീടിന് പുറത്തുള്ള ശുചിമുറിയിലേയ്ക്ക് പോകവെ, ഒളിച്ചിരുന്ന ഗണേഷ്, പിന്നിലൂടെ വന്ന് കഴുത്തിന് വെട്ടുകയായിരുന്നു. ധരണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഓടിയെത്തുന്‌പോഴേയ്ക്കും ധരണി മരിച്ചു. വിക്രവണ്ടി പൊലിസെത്തിയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്. പൊലിസ് നടത്തിയ പ്രാഥമിക […]

National

പിതാവ് കൊണ്ടുവിട്ട പരീക്ഷാകേന്ദ്രം മാറിപ്പോയി, ജീപ്പില്‍ സൈറണും മുഴക്കി പെണ്‍കുട്ടിയെ കൃത്യസമയത്ത് എത്തിച്ച് പൊലീസ്

ഗുജറാത്തിൽ ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകളെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍. പരീക്ഷാ കേന്ദ്രത്തിലെത്താൻ വേണ്ടത് 20 കിലോമീറ്റർ. കൃത്യ സമയത്ത് എത്തുമോ എന്ന് ടെൻഷൻ അടിച്ച് നിന്നിരുന്ന പെണ്‍കുട്ടിയെ സഹായിച്ചത് യുവ പൊലീസുകാരനാണ്. മകളെ പരീക്ഷാ കേന്ദ്രത്തിലാക്കി പിതാവ് മടങ്ങിപ്പോയിരുന്നു, തുടർന്ന് പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രത്തിലേക്ക് ഇനിയും ഇരുപത് കിലോമീറ്റര്‍ കൂടിയുണ്ടെന്ന് വ്യക്തമായത്. സമയത്ത് പരീക്ഷ എഴുതാനായില്ലെങ്കിൽ ഒരു വര്‍ഷം നഷ്ടമാവുമോന്നും ഭയന്നിരിക്കുന്ന പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ […]

National

‘അപമാനകരമായ പ്രവൃത്തി’; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്കുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ സംവാദത്തിനുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രകടനത്തെ കുറിച്ചുള്ള സംവാദത്തിനായിരുന്നു ലണ്ടനിലേക്ക് ക്ഷണം. വിമര്‍ശിക്കാനും ക്രിയാത്മകമായി നിര്‍ദേശം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടമുണ്ടെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ‘ഞങ്ങളുടെ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിമര്‍ശിക്കാനും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്ത്യയുടെ രാഷ്ട്രീയം ഇടം നല്‍കുന്നുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളും വെല്ലുവിളികളും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അപമാനകരമായ പ്രവൃത്തിയാണ്’. വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് നീക്കം. […]