സൂറത്ത് കോടതി വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ വേഗത തന്നെ ഞെട്ടിക്കുന്നുവെന്ന് ശശി തരൂര്‍. കോടതി വിധി വന്ന് 24 മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോക്‌സഭാ വിജ്ഞാപനമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ക്ക് പിന്നിലെ രാഷ്ട്രീയം പുറത്തേക്ക് വരികയാണെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ( Sashi Tharoor on Rahul Gandhi disqualification Lok […]
National
യാത്രക്കാരിൽ നിന്നും ഒരുകോടി രൂപ പിഴ ഈടാക്കി വനിതാ ടിക്കറ്റ് ഇൻസ്പെക്ടർ; അഭിനന്ദനുമായി റെയിൽവെ മന്ത്രാലയം
യാത്രക്കാരിൽ നിന്നും ഒരു കോടി രൂപ പിഴ ഈടാക്കിയ വനിതാ ടിക്കറ്റ് ഇൻസ്പെക്ടറെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് പരിശോധകയായ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.(Railway Ministry praises woman ticket inspector for collecting over Rs 1 crore in fines) ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ […]
പോരാടുന്നത് രാജ്യത്തിന്റെ ശബ്‌ദത്തിന് വേണ്ടി; രാഹുൽ ഗാന്ധി
ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടിയെന്ന് രാഹുൽ ഗാന്ധി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.(Rahul Gandhi’s response after loksabha disqualification) യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. പാലക്കാട് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. വയനാട്ടിൽ റോഡ് ഉപരോധിച്ചു. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയെ ചോദ്യം […]
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ വേഗം ഞെട്ടിക്കുന്നത്; ഭയപ്പെടുത്താൻ കഴിയില്ലെന്ന് കോൺഗ്രസ്
രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോണ്‍ഗ്രസ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി.(Rahul gandhi disqualified from loksabha will fight legally) മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചത്. വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവും പുറത്തിറക്കി. അഞ്ചുമണിക്ക് കോണ്‍ഗ്രസ് ഉന്നതതല യോഗം ചേരും. അയോഗ്യനാക്കാനുള്ള തീരുമാനത്തിന്റെ വേഗം ഞെട്ടിക്കുന്നതെന്ന് […]
സിംഹത്തെ തുരത്തി തെരുവുപട്ടികൾ; വൈറൽ വിഡിയോ
ഗുജറാത്തിൽ സിംഹത്തെ തുരത്തി തെരുവുപട്ടികൾ. ഗുജറാത്തിലെ ഗിർ സോമനാഥിലുള്ള ഒരു ഗ്രാമത്തിൽ ഇറങ്ങിയ സിംഹത്തെയാണ് തെരുവുപട്ടികൾ ചേർന്ന് തുരത്തിയത്. തെരുവുപട്ടികൾ പിന്നാലെ ഓടിയെത്തുമ്പോൾ സിംഹം ഓടി രക്ഷപ്പെടുകയാണ്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം: മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി
ഉസ്‌ബെക്കിസ്താനിൽ ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്-1 കഫ് സിറപ്പ് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. നോയിഡ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ സ്ഥാപനം മരിയോൺ ബയോടെക്കിന്റെ നിർമാണ ലൈസൻസ്, ഉത്തർപ്രദേശ് ഡ്രഗ്‌സ് കൺട്രോളിങ് ആൻഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ മരിയോൺ ബയോടെക് നിർമിച്ച ഡോക്-1 കഫ് സിറപ്പ് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം പ്രഖ്യാപിച്ചു. […]
ഹുറുൺ ഗ്ലോബലിന്റെ അതിസമ്പന്നരുടെ പട്ടിക; ആദ്യ സ്ഥാനങ്ങളിൽ അദാനിയില്ല; ഇന്ത്യയിൽ നിന്ന് അംബാനി മാത്രം
ഹുറൂൺ ഇന്ത്യ പുറത്തു വിട്ട ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സ്ഥാനം കണ്ടെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യക്കാരാണ് അദ്ദേഹം. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി അംബാനി നേടുന്നത്. ഈ പട്ടികയിലുള്ള ഏറ്റവും ധനികനായ ടെലികോം സംരംഭകൻ കൂടിയാണ് അദ്ദേഹം. ഹിൻഡർബെർഗ് റിപ്പോർട്ടിലൂടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിട്ട ഗൗതം അദാനിക്ക് പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ […]
റെയ്‌ഡിനിടെ പോലീസുകാർ നവജാത ശിശുവിനെ ചവിട്ടി കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി
ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. ഇന്നലെ ജാർഖണ്ഡ് ഗിരിധിൽ കേസിന്റെ ഭാഗമായി പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ് സംഘം നിലത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തെരഞ്ഞിറങ്ങിയതാണ് പൊലീസ്. ഇന്നലെ പുലർച്ചെയോടെ പൊലീസ് എത്തുമ്പോൾ അദ്ദേഹം ഓടി […]
കാഞ്ചീപുരത്ത് പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം
തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്. ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ […]
ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണം; ഡ്രൈവറും ജോലിക്കാരിയും അറസ്റ്റില്‍
രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.കഴിഞ്ഞ 18 വർഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നതെന്നും വെങ്കിടേശന്‍റെ സഹായത്തോടെ പോയസ് ഗാർഡനിലെ […]












