India National

‘പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണം, ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല’; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് കേസിൽ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസർ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗൺസിലർ കുൽദീപ് കുമാർ (പരാജയപ്പെട്ട മേയർ സ്ഥാനാർത്ഥി) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. […]

India National

ഗോവന്‍ നഗരത്തില്‍ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചു; കാരണമിതാണ്

സസ്യാഹാരികള്‍ക്ക് മാത്രമല്ല ഇടയ്‌ക്കൊക്കെ ഒരു ചേയ്ഞ്ചിന് നോണ്‍ വെജ് പ്രേമികള്‍ക്ക് പോലും കഴിയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമാണ് ഗോബി മഞ്ചൂരിയന്‍. വീണ്ടും വീണ്ടും വാരിക്കഴിയ്ക്കാന്‍ തോന്നുന്ന ഫ്‌ളേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ജൂരിയന്‍ മുന്നിലെത്തുന്നത്. കോളിഫഌവര്‍ ആയതുകൊണ്ട് തന്നെ വിശ്വസിച്ച് കഴിയ്ക്കാമെന്ന് പലരും കരുതുന്നുമുണ്ട്. എന്നാല്‍ രുചിയിലും ആരോഗ്യത്തിലും മുന്‍പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍. ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്‌നങ്ങളും […]

India National

ഛത്രപതി ശിവാജി പുരസ്കാരം; ‘ശിവ സമ്മാൻ’ നരേന്ദ്ര മോദിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശിവ സമ്മാൻ അവാർഡ്. ഛത്രപതി ശിവാജിയുടെ പേരിൽ രാജകുടുംബം നൽകുന്ന പുരസ്കാരമാണ് ശിവ സമ്മാൻ. ഛത്രപതി ഉദയൻ രാജെ ഭോസാലെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഛത്രപതി ശിവജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജകുടുംബം ഏർപ്പെടുത്തിയ പുരസ്‌കാരം ഫെബ്രുവരി 19ന് സത്താറയിൽ നടക്കുന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. സൈനിക് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ജില്ലാ അധികാരികളും പൊലീസും ചേർന്ന് പരിപാടി നടക്കുന്ന ഗ്രൗണ്ട് […]

India National

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെച്ചു

പഞ്ചാബ് ഗവർണർ സ്ഥാനം ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബെൻവാരിലാൽ പുരോഹിതിന്റെ വിശദീകരണം. ഛണ്ഡീഗഡിന്റെ അഡിമിനിസ്‌ട്രേറ്റർ കൂടിയാണ് ബെൻവാരിലാൽ പുരോഹിത്. ഈ സ്ഥാനവും ബെൻവാരി ലാൽ രാജിവെച്ചു. നാലു വരികളുള്ള രാജി കത്താണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നൽകിയത്. സുപ്രിംകോടതിയിൽ നിന്ന് അദ്ദേഹത്തിന്റെ നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ‘‘വ്യക്തിപരമായ കാരണങ്ങളാൽ പഞ്ചാബ് ഗവർണർ, ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവികളിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു’’രാഷ്ട്രപതിക്കുള്ള രാജിക്കത്തിൽ പുരോഹിത് കുറിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മൻ നയിക്കുന്ന സംസ്ഥാന സർക്കാരുമായി […]

India National

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം’; വിവാദ കമന്റുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവൻ

ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് കോഴിക്കോട് എൻഐടി പ്രൊഫസറുടെ ഫേസ്ബുക്ക് കമന്റ്. “ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്” എന്നായിരുന്നു പ്രൊഫസർ ഷൈജ ആണ്ടവന്റെ കമന്റ്. കഴിഞ്ഞ ദിവസം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച എൻഐടി നടപടി വിവാദമായിരുന്നു. അതിന്റെ തുടർച്ചയിലാണ് പ്രൊഫസർ ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല നിലപാടും ചർച്ചയാകുന്നത്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവൻ. “ഹിന്ദു മഹാസഭ […]

India Kerala National

രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു, ശക്തനായ ആഭ്യന്തരമന്ത്രി; എൽ കെ അഡ്വാനിക്ക് ആശംസയുമായി കെ സുരേന്ദ്രൻ

മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ ആശംസയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാർട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായെന്നും സുരേന്ദ്രൻ കുറിച്ചു. ‘രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. പാർട്ടിയുടെ ലക്ഷ്യങ്ങൾക്കായി ജനങ്ങളെ അണിനിരത്തുന്നതിൽ അദ്ദേഹത്തിന്റെ അസാധാരണമായ സംഘടനാ വൈദഗ്ധ്യം ഏറെ പ്രചോദനകരമാണ്. രാജ്യം കണ്ടതിൽ വച്ച് ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. പാർട്ടിയിലും […]

India National

‘ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്ര എന്തിന് വന്നു ? യാത്ര വന്നത് അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല’ : മമതാ ബാനർജി

പ്രശ്‌ന പരിഹാര ശ്രമങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഭാരത് ജോഡോ ന്യായ് യാത്രക്ക് എതിരെയാണ് വിമർശനം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ബംഗാളിൽ യാത്ര എന്തിന് വന്നു എന്ന് മമത ചോദിച്ചു. യാത്ര വരുന്നത് തന്നെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റ് പോലും ലഭിക്കുമോ എന്ന് സംശയമെന്ന് മമത.രാഹുൽ ദേശാടന പക്ഷികൾ എന്നും പരിഹാസം.കോൺഗ്രസ്സിന് ധൈര്യമുണ്ടെങ്കിൽ വാരണാസിയിൽ ബിജെപിയെ തോൽപ്പിക്കണമെന്നും […]

India National

മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍

മാനനഷ്ടക്കുറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി നിയമ കമ്മീഷന്‍. ഭരണഘടനയുടെ അനുഛേദം 21ന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ക്രിമിനല്‍ മാനനഷ്ട നടപടികള്‍ അനിവാര്യമാണെന്നാണ് നിയമ കമ്മിഷന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തെ ഭാരതീയ ന്യായ സംഹിതയായി പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം നിയമ കമ്മിഷന്റെ മുന്നിലെത്തിയത്. ഭാരതീയ ന്യായ സംഹിതയില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അതിന്റെ ശിക്ഷകളില്‍ കൂലിയില്ലാത്ത സാമൂഹ്യസേവനവും ഉള്‍പ്പെടുത്തിയിരുന്നു.ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് സമ്പാദിക്കുന്ന അന്തസ് നിമിഷങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ മറ്റാര്‍ക്കും […]

India National

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി ലഭിക്കണം; ധർണ്ണയുമായി മുസ്ലിംലീ​ഗ് എംപിമാർ

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്.ആരാധനാലയ സംരക്ഷണ നിയമം പരിരക്ഷിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് എംപിമാർ പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. വാരാണസി ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ ബേസ്മെന്റിൽ ഇന്ന് പുലർച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയിരുന്നു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ […]

India National

ഡൽഹി എക്സൈസ് നയ കേസ്: അരവിന്ദ് കെജ്രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. തുടർച്ചയായ അഞ്ചാം തവണയാണ് കെജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്. ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഡൽഹിയിൽ ആംആദ്മി നടത്തുന്ന മാർച്ചിൽ കെജ്രിവാൾ പങ്കെടുക്കും. ചണ്ഡീഗഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മേയർ ഇലക്ഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യം ബി ജെ പി ക്കെതിരായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് വോട്ട് തിരിമറി ആണെന്ന ആരോപണം ഉന്നയിച്ചാണ് […]